കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുന്നാള്‍ കാലത്തും ഗാസയിലെ കുരുതി, ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

ഗാസ: താത്കാലിക വെടി നിര്‍ത്തലിന്റേയും സമാധാനത്തിന്റേയും അന്തരീക്ഷത്തിന് ഗാസയില്‍ പൂര്‍ണ വിരാമം. ഇസ്രായേലിന്റെ ആക്രമണം ഏറ്റവും രൂക്ഷമായി തുടരുന്നു. രണ്ടാഴ്ചയിലേറെയായി തുടരുന്ന യുദ്ധത്തില്‍ 1200 ല്‍ അധികം പലസ്തീന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടത്.

ഗാസയിലെ ഏക വൈദ്യുതി പ്ലാന്റ് ഇസ്രായേല്‍ സൈന്യം തകര്‍ത്തു. ഗാസ തുറമുഖവും ബോംബ് വര്‍ഷത്തില്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരേയുള്ള ആക്രമണങ്ങളും ഇസ്രായേല്‍ തുടരുകയാണ്. പെരുന്നാള്‍ ദിനത്തില്‍ നടത്തിയ ആക്രമണങ്ങളില്‍ ഒമ്പത് കുട്ടികളും കൊല്ലപ്പെട്ടു.

രണ്ട് ലക്ഷത്തോളം പേരാണ് ഇതുവരെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം തേടിയിട്ടുള്ളത്. ഹമാസിന്റെ ആക്രമണങ്ങളില്‍ 53 ഇസ്രായേലുകാരും കൊല്ലപ്പെട്ടിട്ടുണ്ട്.

 യുദ്ധത്തിനിടയില്‍....

യുദ്ധത്തിനിടയില്‍....

യുദ്ധം കൊടുമ്പിരിക്കൊള്ളുകയാണ്. എന്നാല്‍ ദു:ഖം മുഴുവന്‍ ഗാസയിലെ ജനങ്ങള്‍ക്ക് മാത്രമോ... ഗാസ അതിര്‍ത്തിയില്‍ ഗിറ്റാര്‍ വായനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇസ്രായേല്‍ സൈനികന്‍.

ഗാസയിലെ വ്യോമാക്രമണം

ഗാസയിലെ വ്യോമാക്രമണം

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം.

ഈ പ്രാര്‍ത്ഥനക്ക് ഫലമുണ്ടാകുമോ

ഈ പ്രാര്‍ത്ഥനക്ക് ഫലമുണ്ടാകുമോ

ഗാസ സിറ്റിയിലെ ഐക്യരാഷ്ട്രസഭ അഭയാര്‍ത്ഥി ക്യാമ്പിന് മുന്നില്‍ പലസ്തീന്‍ പൗരന്‍മാര്‍ പ്രാര്‍ത്ഥനയില്‍.

പെരുന്നാള്‍ സമ്മാനം

പെരുന്നാള്‍ സമ്മാനം

മാഹ അല്‍ ഷെയ്ഖ് ഖലീല്‍... ഈ ഏഴുവയസ്സുകാരി ഇസ്രായേലിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ് . പെരുന്നാള്‍ ദിനത്തില്‍ അവള്‍ക്ക് സമ്മാനം.

പ്രേതഭവനം

പ്രേതഭവനം

ഇസ്രായേല്‍ ആക്രണത്തില്‍ തകര്‍ന്ന വീട്.

മഞ്ഞല്ല, മരണപ്പുക

മഞ്ഞല്ല, മരണപ്പുക

ഗാസയിലെ വൈദ്യുതി നിലയം ഇസ്രായേല്‍ സൈന്യം തകര്‍ത്തപ്പോള്‍.

രൂക്ഷമായ ആക്രമണം

രൂക്ഷമായ ആക്രമണം

ഗാസയില്‍ ഹമാസിന്റേതെന്ന് സംശയിക്കുന്ന എല്ലാം തകര്‍ത്തുകൊണ്ടിരിക്കുകയാണ് ഇസ്രായേല്‍

ഇസ്രായേലുകാര്‍ക്കും ദു:ഖമുണ്ട്

ഇസ്രായേലുകാര്‍ക്കും ദു:ഖമുണ്ട്

കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികന്റെ ശവസംസ്‌കാര ചടങ്ങില്‍ നിന്ന്‌

English summary
Israeli forces pounded Hamas symbols of control and Gaza's only power plant in one of the heaviest bombardments in the three-week conflict, trying to raise pressure on the Islamist group to accept Israel's terms for a cease-fire.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X