Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് രാജ്യങ്ങളുമായി കരാറൊപ്പിട്ടതിന് പിന്നാലെ ഇസ്രായേല്‍ ബോംബാക്രമണം; പലസ്തീനില്‍ നാശനഷ്ടം

ഗസ: യുഎഇ-ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുമായി ഇസ്രായേല്‍ സഹകരണ കരാറൊപ്പിട്ടത് കഴിഞ്ഞ ദിവസമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈ എടുത്ത് നടത്തിയ ചര്‍ച്ചയുടെ ഫലമായിരുന്നു കരാര്‍. ഇതിലെ പ്രധാന വ്യവസ്ഥ പലസ്തീനെതിരായ കൈയ്യേറ്റം താല്‍ക്കാലികമായി മരവിപ്പിക്കും എന്നായിരുന്നു.

പലസ്തീനും ഇസ്രായേലിനുമിടയിലെ സമാധാന ശ്രമങ്ങളുടെ ഭാഗം കൂടിയായിരുന്നു ഗള്‍ഫ് രാജ്യങ്ങളുടെ കരാര്‍. എന്നാല്‍ കരാര്‍ ഒപ്പിട്ട് മണിക്കൂറുകള്‍ പിന്നിടവെ ഇസ്രായേല്‍ സൈന്യം പലസ്തീനില്‍ മിസൈല്‍ ആക്രമണം നടത്തി. ഇതോടെ മേഖലയില്‍ വീണ്ടും ആശാന്തി പരന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍....

പല ഭാഗങ്ങളില്‍ ഒരേ സമയം

പല ഭാഗങ്ങളില്‍ ഒരേ സമയം

ഗസയിലെ പല ഭാഗങ്ങളില്‍ ഒരേ സമയമാണ് ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ ആക്രമണം നടത്തിയത്. ബെയ്തു ലാഹിയ, ദെയ്‌റുല്‍ ബലാഹ്, ഖാന്‍ യൂനുസ് എന്നിവിടങ്ങളില്‍ ആക്രമണം നടന്നു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വ്യാപക നാശനഷ്ടമുണ്ടായി എന്നാണ് പലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹമാസിന്റെ പ്രതികരണം

ഹമാസിന്റെ പ്രതികരണം

ഇസ്രായേല്‍ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നാണ് ഹമാസിന്റെ പ്രതികരണം. പലസ്തീനിലെ മറ്റൊരു സായുധ സംഘമായ ഇസ്ലാമിക് ജിഹാദും തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ മേഖലയില്‍ വീണ്ടും അശാന്തി പരന്നു. അതിര്‍ത്തില്‍ ഇസ്രായേല്‍ സൈന്യം നിരീക്ഷണം ശക്തമാക്കി.

ഇസ്രായേലിന്റെ പ്രതികരണം

ഇസ്രായേലിന്റെ പ്രതികരണം

വിഷയത്തില്‍ ഇസ്രായേലിന്റെ പ്രതികരണവും വന്നിട്ടുണ്ട്. ഇസ്രായേലിനെ ലക്ഷ്യമാക്കി പലസ്തീനില്‍ നിന്ന് റോക്കറ്റാക്രമണം നടന്നിരുന്നു. ഹമാസ് ആണ് ഇതിന് പിന്നില്‍. ഹമാസിന്റെ സ്വാധീനമേഖലകളിലാണ് തങ്ങള്‍ തിരിച്ച് മിസൈല്‍ ആക്രമണം നടത്തിയതെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ചൊവ്വാഴ്ച തുടക്കം

ചൊവ്വാഴ്ച തുടക്കം

ചൊവ്വാഴ്ചയാണ് പലസ്തീനില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം ഉണ്ടായത്. അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യം സ്ഥാപിച്ചിട്ടുള്ള മിസൈല്‍ പ്രതിരോധ സംവിധാനം ഈ റോക്കറ്റുകള്‍ തകര്‍ക്കുകയായിരുന്നു. എന്നാല്‍ ഒരു റോക്കറ്റ് തീരപ്രദേശമായ അഷ്‌ദോദില്‍ പതിച്ചു. രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സഹകരണ കരാര്‍

സഹകരണ കരാര്‍

ചൊവ്വാഴ്ച ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിന് തിരിച്ചടിയായിട്ടാണ് ബുധനാഴ്ച മിസൈല്‍ ആക്രമണം നടത്തിയത് എന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു. യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി സഹകരണ കരാര്‍ ഒപ്പുവച്ച വേളയില്‍ തന്നെയാണ് ഈ ആക്രമണവും പ്രത്യാക്രമണവും നടക്കുന്നത്.

Recommended Video

cmsvideo
    Donald Trump Announces Bahrain, Israel Agreed To Peace Deal | Oneindia Malayalam
    മൂന്ന് യുദ്ധങ്ങള്‍

    മൂന്ന് യുദ്ധങ്ങള്‍

    2008ന് ശേഷം ഇസ്രായേലും ഗാസയിലെ അറബ് ഗ്രൂപ്പുകളും തമ്മില്‍ മൂന്ന് യുദ്ധങ്ങളാണ് നടന്നിട്ടുള്ളത്. ഹമാസിനെ ഇസ്രായേല്‍ കുറ്റപ്പെടുത്തുമ്പോള്‍ ഇസ്രായേലിനെ പലസ്തീന്‍ നേതാക്കളും കുറ്റപ്പെടുത്തുന്നു. ഏറെ കാലമായി ഇസ്രായേല്‍ സൈന്യത്തിന്റെ ഉപരോധം തുടരുന്ന പ്രദേശം കൂടിയാണ് ഗസ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+