കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരോഹിതനെ വെടിവച്ച് കൊല്ലാന്‍ ശ്രമം, ബംഗ്ളാദേശില്‍ 'ഐസിസ്'പിടിമുറുക്കുന്നത് ഇങ്ങനെയോ?

Google Oneindia Malayalam News

ധാക്ക: ബംഗ്ളാദേശില്‍ വിദേശികള്‍ക്കെതിരായ ആക്രമണം ശക്തമാകുന്നു. ഇറ്റാലിയന്‍ പുരോഹിതന് നേരെ അഞ്ജാതനായ യുവാവ് വെടിയുതിര്‍ത്തു. ആഴ്ചകളുടെ വ്യത്യാസത്തിലാണ് വിദേശികള്‍ ബംഗ്ളാദേശില്‍ ആക്രമണത്തിന് ഇരയാകുന്നത്. കഴിഞ്ഞയാഴ്ച ഒരു ജാപ്പനീസ് പൗരനും ബംഗ്ളാദേശില്‍ വെടിയേറ്റ് മരിച്ചു.

ക്രിസ്ത്യന്‍ മിഷണറിയുടെ ഉടമസ്ഥതയിലുള്ള ഒരു ആശുപത്രിയിലെ ഡോക്ടര്‍ കൂടിയായ പുരോഹിതനാണ് വെടിയേറ്റത്. പെയ്‌റോ പാരോലാരി എന്നാണ് പരിക്കേറ്റ പുരോഹിതന്റെ പേരെന്ന് പൊലീസ് പറയുന്നു. രാവിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം ആശുപത്രിയിലേയ്ക്ക് സൈക്കിളില്‍ പോകവേയാണ് പുരോഹിതനെ അഞ്ജാതന്‍ വെടിവയ്ക്കുന്നത്. പുരോഹിതന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

Bangladesh

മൂന്ന് മാസത്തിനിടെ വിദേശികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഒരു ഇറ്റാലിയന്‍ പൗരനും, ജാപ്പനീസ് പൗരനുമാണ് മുമ്പ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും ബംഗ്ളാദേശിലെ പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് അന്ന് പൊലീസ് എത്തിച്ചേര്‍ന്നത്.

78 കാരനായ പെയ്‌റോ പാരോലാരി കഴിഞ്ഞ 25 വര്‍ഷങ്ങളായി ബംഗ്ളാദേശിലാണ് ജീവിയ്ക്കുന്നത്. വിദേശികള്‍ക്കും യുക്തിവാദികളായ ബ്‌ളോഗര്‍മാര്‍ക്കും എതിരായ ആക്രമണങ്ങള്‍ ബംഗ്ളാദേശില്‍ വര്‍ധിയ്ക്കുകയാണ്.

English summary
Italian priest attacked in Bangladesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X