സൂപ്പർ താരം ജാക്കി ചാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്, സിപിസി മഹത്തരമെന്ന് ജാക്കി ചാൻ
ബീജിംഗ്: ലോകപ്രശസ്ത താരം ജാക്കി ചാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നതായി റിപ്പോര്‍ട്ടുകള്‍. 67കാരനായ ജാക്കി ചാന്‍ വര്‍ഷങ്ങളായി കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്. ചൈനീസ് സിനിമാ പ്രവര്‍ത്തകരുമായുളള ചര്‍ച്ചയ്ക്കിടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയില്‍ ചേരാനുളള ആഗ്രഹം സൂപ്പര്‍താരം പ്രകടിപ്പിച്ചത്.
ജൂലൈ ഒന്നിന് സിപിസി രൂപീകരണത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പ്രസിഡണ്ട് ഷി ജിന്‍പിംഗ് നടത്തിയ പ്രസംഗത്തെ കുറിച്ചുളള ചര്‍ച്ചയ്ക്കിടെയാണ് ജാക്കി ചാന്‍ തന്റെ ആഗ്രഹം പറഞ്ഞത്. നേരത്തെ ചൈനയിലെ ജനാധിപത്യ പ്രക്ഷോഭത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതിനെ പിന്തുണച്ചതിന്റെ പേരില്‍ ജാക്കി ചാന്‍ കടുത്ത വിമര്‍ശനത്തിന് ഇരയായിട്ടുളളതാണ്.

ചൈനീസ് സിനിമാ അസോസിയേഷന്റെ വൈസ് പ്രസിഡണ്ട് കൂടിയായ ജാക്കി ചാന്‍ സിപിസിയില്‍ ചേരാനുളള ആഗ്രഹം പ്രകടിപ്പിച്ചതായി ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മഹത്തരമാണെന്നും പറഞ്ഞതെല്ലാം നടപ്പാക്കുമെന്നും ജാക്കി ചാന്‍ പറഞ്ഞു. അതിനാല്‍ താന്‍ സിപിസി അംഗമാകാന്‍ ആഗ്രഹിക്കുന്നു. പ്രൊഫഷണല്‍സ് ഉള്‍ക്കൊള്ളുന്ന സിപിസിയുടെ ഉപദേശക സമിതിയായ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സുലേറ്റീവ് കോണ്‍ഫറന്‍സ് അംഗമാണ് ജാക്കി ചാന്‍.
Recommended Video
താന്‍ നിരവധി രാജ്യങ്ങളില്‍ പോയിട്ടുളളതാണ്. അതുകൊണ്ട് തന്നെ സമീപകാലത്തായി ചൈന വളരെ വേഗത്തില്‍ വളരുന്നു എന്ന് പറയാനാവും. എവിടെ പോയാലും ചൈനക്കാരനാണ് എന്നതില്‍ തനിക്ക് അഭിമാനമുണ്ട്. രാജ്യത്തിന്റെ അഞ്ച് നക്ഷത്രമുളള ചുവന്ന പതാകയ്ക്ക് ലോകമെമ്പാട് നിന്നും ആദരവ് ലഭിക്കുന്നുവെന്നും ജാക്കി ചാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 2019ല്‍ ഹോങ്കോങില്‍ നടന്ന പ്രക്ഷോഭത്തിലാണ് ജാക്കി ചാന്‍ സര്‍ക്കാരിനൊപ്പം നിന്നത്.












Click it and Unblock the Notifications