ജയിംസ് ബോണ്ട് സിനിമകളിലെ നായകന്‍ റോജര്‍ മൂര്‍ അന്തരിച്ചു

  • Posted By:
Subscribe to Oneindia Malayalam

സൂറിച്ച്: ജയിംസ് ബോണ്ട് സിനിമകളിലെ നായകന്‍ റോജര്‍ മൂര്‍ അന്തരിച്ചു. 89 വയസായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നാണ് അന്ത്യം. ഏറെ നാള്‍ ചികിത്സയിലായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ വസതിയിലാണ് മരിച്ചതെന്ന് കുടുംബം ടിറ്റ്വറിലൂടെ അറിയിച്ചു.ശവസംസ്‌കാര ചടങ്ങുകള്‍ മൊണോക്കയില്‍ വെച്ച് നടക്കുമെന്നാണ് അറിയുന്നത്.

നാല്‍പ്പത്തിയാറാമത്തെ വയസിലാണ് ജയിംസ് ബോണ്ട് സിനിമകളിലേക്കുള്ള റോജറിന്റെ അരങ്ങേറ്റം. ഏഴു പ്രാവശ്യം റോജര്‍ 007 ആയി വേഷമിട്ടിട്ടുണ്ട്. ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ സര്‍ പദവി നല്‍കി ആദരിച്ചു.

ആദ്യ ബോണ്ട് ചിത്രം

ആദ്യ ബോണ്ട് ചിത്രം

ലിവ് ആന്റ് ലൈറ്റ് ഡൈ ആണ് ആദ്യ ബോണ്ട് ചിത്രം. ചിത്രത്തിലേക്ക് റോജറിന് ഷോണ്‍ കോണറിക്കിന് 55 ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തുവെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.

രണ്ടാമത്തെ ചിത്രം

രണ്ടാമത്തെ ചിത്രം

ദ് മാന്‍ വിത്ത് ഗോള്‍ഡന്‍ ഡണ്‍ ആണ് ബോണ്ടിന്റെ രണ്ടാമത്തെ ചിത്രം. 1974 ല്‍ പുറത്തിറങ്ങിയ ചിത്രം ഏറ്റവും കുറഞ്ഞ കളക്ഷന്‍ നേടിയ ബോണ്ട് ചിത്രങ്ങളില്‍ ഒന്നാണ്.

മൂന്ന് ഒാസ്‌കാര്‍ ലഭിച്ചു

മൂന്ന് ഒാസ്‌കാര്‍ ലഭിച്ചു

1977ല്‍ റിലീസ് ചെയ്ത ദ് സ്‌പൈ ഹൂ ലവ്ഡ് മീ ക്ക് മൂന്ന് ഓസ്‌കാര്‍ നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. കലാസംവിധാനം, ഗാനം, സംഗീതം എന്നിവയ്ക്കായിരുന്നു ഓസ്‌കാര്‍ ലഭിച്ചത്.

മറ്റ് ചിത്രങ്ങള്‍

മറ്റ് ചിത്രങ്ങള്‍

മൂണ്‍ റേക്കര്‍, ഫോര്‍ യുവര്‍ ഐസ് ഓണ്‍ലി, ഒക്ടോപസി, എ വ്യൂ ടു എകില്‍ എന്നിവയാണ് റോജര്‍ മൂറിന്റെ മറ്റ് ചിത്രങ്ങള്‍

English summary
'James Bond,' Roger Moore dies at 89.
Please Wait while comments are loading...