കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ പ്രവര്‍ത്തകനെ വധിച്ച സംഭവം, ഐസിസിനെതിരെ ജപ്പാനിലെ മുസ്ലിങ്ങള്‍ പ്രതിഷേധിയ്ക്കുന്നു

  • By Meera Balan
Google Oneindia Malayalam News

ടോക്കിയോ: ജാപ്പനീസ് മാധ്യമപ്രവര്‍ത്തകന്‍ കെഞ്ചി ഗോട്ടോയെ തലയറുത്ത് കൊന്ന ഐസിസ് ഭീകരതയ്‌ക്കെതിരെ ജപ്പാനിലെ മുസ്ലീം മത നേതാക്കളുടെ ശക്തമായ പ്രതിഷേധം . ഗോട്ടോയുടെ കൊലപാതകത്തെ മതനേതാക്കള്‍ അപലപിച്ചു . ഗോട്ടോ തങ്ങളുടെ സഹോദരനാണെന്നും കൊലപാതകം ഒരിയ്ക്കലും ന്യായീകരിയ്ക്കാനാവില്ലെന്നും നേതാക്കള്‍ പറയുന്നു.

ജപ്പാനില്‍ ഉടനീളം ഐസിസിനെതിരായ പ്രതിഷേധം ശക്തമാകുമ്പോഴാണ് മുസ്ലീം സമൂഹവും പ്രതിഷേധത്തില്‍ പങ്കാളികളാകുന്നത് . ' ഐസിസുകാര്‍ ആരാണെന്ന് ഞങ്ങള്‍ക്കറിയില്ല . അവര്‍ ചെയ്യുന്നതൊന്നുമല്ല മുസ്ലീംങ്ങളുടെ രീതി. അവര്‍ ചിന്തിയ്ക്കുന്നതും പ്രവര്‍ത്തിയ്ക്കുന്നതും തെറ്റാണ് ' -ജപ്പാനിലെ ഇസ്ലാമിക് സര്‍ക്കിള്‍ നേതാവ് സയീദ് മുഗള്‍ പറയുന്നു .

Kenji Goto

രാജ്യത്തെ ഭൂരിഭാഗം മുസ്ലീങ്ങള്‍ക്കും സമാനമായ അഭിപ്രായമാണുള്ളത് . ജാപ്പനീസുകാരാടൊപ്പം തന്നെ ഇത്തരം കൊലപാതകങ്ങളെ തങ്ങളും അപലപിയ്ക്കുന്നതായി മുസ്ലിം സമൂഹം . സിറിയയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് 47കാരനായ ഗോട്ടോ ഐസിസിന്റെ പിടിയാലാകുന്നത് . തീവ്രവാദികളുടെ പിടിയിലകപ്പെട്ട യുകാവയെ രക്ഷിയ്ക്കുന്നതിന് വേണ്ടിയും ഗോട്ടോ ശ്രിച്ചിട്ടുണ്ട് . എന്നാല്‍ യുകാവോയെ ആദ്യവും ഗോട്ടോയെ രണ്ടാമതും ഐസിസ് വധിയ്ക്കുകയായിരുന്നു .

English summary
Japan Muslims condemn ISIS beheading of Japanese hostages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X