കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷിന്‍സോ ആബെയുടെ നില അതീവഗുരുതരം; ജീവന്‍ രക്ഷിക്കാന്‍ കഠിന ശ്രമങ്ങളുമായി ഡോക്ടര്‍മാര്‍

Google Oneindia Malayalam News

ടോക്കിയോ: വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ വെള്ളിയാഴ്ച അറിയിച്ചു. ആബെ ഇപ്പോള്‍ 'ഗുരുതരമായ അവസ്ഥ'യിലാണെന്ന് മനസ്സിലാക്കുന്നത്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നാരാ പ്രിഫെക്ചറില്‍ ഒരു റാലിക്കിടെ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഷിന്‍സോ ആബെയ്ക്ക് വെടിയേല്‍ക്കുന്നത്.

അഹാന...ഈ ചിരി..അതാണ് ഞങ്ങളെ മയക്കുന്നത് ; ദുബായില്‍ അടിച്ചുപൊളിച്ച് താരം

japan

മുന്‍ പ്രധാനമന്ത്രിക്കെതിരായ ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ച അദ്ദേഹം ഈ അഗ്‌നിപരീക്ഷയില്‍ നിന്ന് ആബെ അതിജീവിക്കാന്‍ ഞാന്‍ എന്റെ ഹൃദയത്തില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നെന്ന് പറഞ്ഞു. ഇത് ക്ഷമിക്കാനാവില്ലെന്നും വെച്ചുപൊറുപ്പിക്കില്ല. എന്തും നേരിടാന്‍ രാജ്യം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

വെടിയേറ്റതിന് പിന്നാലെ ഷിന്‍സോ ആബെയ്ക്ക് ഹൃദയാഘാതം; പ്രതികരണമില്ലെന്ന് ഡോക്ടര്‍മാര്‍, കടുത്ത ആശങ്കവെടിയേറ്റതിന് പിന്നാലെ ഷിന്‍സോ ആബെയ്ക്ക് ഹൃദയാഘാതം; പ്രതികരണമില്ലെന്ന് ഡോക്ടര്‍മാര്‍, കടുത്ത ആശങ്ക

പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിനിടെയായിരുന്നു ആബെയ്ക്ക് വെടിയേറ്റത്. ആബോധാവസ്ഥയിലായ ആബെയെ ഹെലിക്‌പോറ്ററിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

അതേസമയം, ഞായറാഴ്ചത്തെ തിരഞ്ഞെടുപ്പ് മുന്നോട്ട് പോകുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കിഷിദ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയക്രമത്തില്‍ ഒരു മാറ്റവും ഞാന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല. വെള്ളിയാഴ്ച ടോക്കിയോയിലേക്ക് മടങ്ങാന്‍ എല്ലാ മന്ത്രിമാരോടും താന്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്, കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ച ശേഷം, ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ എന്താണ് ചെയ്യേണ്ടതെന്ന് ചര്‍ച്ചചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും നേതാക്കള്‍ ആക്രമണത്തെ അപലപിച്ചു. ആക്രമണം പ്രാകൃതവും ഭീകര പ്രവര്‍ത്തനവുമാണെന്ന് ഭരണകക്ഷിയും പ്രതിപക്ഷ രാഷ്ട്രീയക്കാരും ഒറ്റക്കെട്ടായി അപലപിച്ചു. അബെയെ വെടിവച്ചത് ഒരു ജനാധിപത്യ രാജ്യത്ത് നിന്ദ്യമായ നടപടിയാണെന്ന് മുഖ്യ പ്രതിപക്ഷമായ കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജപ്പാന്‍ (സിഡിപി) നയിക്കുന്ന കെന്റ ഇസുമി പറഞ്ഞു.

Recommended Video

cmsvideo
ഇങ്ങനെ ഒരു ജി എസ്‌ ടി കൊണ്ട് പ്രധാനമന്ത്രി ആരെയാണ് പരിഗണിക്കുന്നത് |*India

അതേസമയം, നാരയില്‍ രാവിലെ 11.30ഓടെയാണ് മുന്‍ പ്രധാനമന്ത്രി ആബെയ്ക്ക് വെടിയേറ്റത്. വെടിവച്ചെന്ന് കരുതുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോകാസു മാറ്റ്‌സുനോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാരയിലെ കിന്ററ്റ്സു ലൈനിലെ യമാറ്റോ-സൈദായിജി സ്റ്റേഷനു മുന്നില്‍ നടന്ന റാലി പ്രസംഗത്തിനിടെയാണ് അബെ കുഴഞ്ഞുവീണതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

English summary
Japan PM Kishida Says Shinzo Abe's condition is critical; Doctors are trying hard to save lives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X