കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജകുമാരിക്ക് സാധാരണക്കാരനോട് തീവ്ര പ്രണയം!! എതിര്‍പ്പുകള്‍ തള്ളി വിവാഹം, കൊട്ടാരം നഷ്ടമായി

Google Oneindia Malayalam News

ടോക്കിയോ: മതവും ജാതിയും പദവിയും നോക്കാതെയാകും കറകളഞ്ഞ പ്രണയം. ഇഷ്ടപ്പെട്ട വ്യക്തിയെ സ്വന്തമാക്കാന്‍ സര്‍വതും ത്യജിച്ച് ലക്ഷ്യം നേടുന്നവരുടെ കഥകള്‍ പലരും വായിച്ചു കാണും. എന്നാല്‍ അത്തരമൊരു സംഭവത്തിനാണ് ഇന്ന് ജപ്പാന്‍ സാക്ഷിയായത്. രാജകുടുംബത്തിലെ പ്രധാന അംഗം പ്രണയിച്ചത് കൂടെ പഠിച്ചിരുന്ന യുവാവിനെ. രാജകുമാരിയെ പിന്തിരിപ്പിക്കാന്‍ കുടുംബം പലവിധ ശ്രമങ്ങള്‍ നടത്തി. രാജകുടുംബത്തിന്റെ പദവിയും അലങ്കാരങ്ങളും വേണ്ട എന്ന് പറഞ്ഞ് രാജകുമാരി താന്‍ ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു.

വളരെ മുമ്പ് തന്നെ വിവാഹ വാര്‍ത്ത വന്നിരുന്നെങ്കിലും പല കാരണങ്ങളാല്‍ നീണ്ടു പോയി. പൊടിപ്പും തൊങ്ങലും വച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ഇതാകട്ടെ രാജകുമാരിയെ മാനസികമായി തളര്‍ത്തി. എന്നാല്‍ ഇന്ന് ആ വിവാഹം നടന്നു. തീവ്ര പ്രണയം ലക്ഷ്യം നേടുമ്പോള്‍ രാജകുമാരി കൊട്ടാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ....

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സൗദിയില്‍ തൊഴില്‍ നിയമം മാറി... ജോലി മാറ്റം ഇനി എളുപ്പംപ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സൗദിയില്‍ തൊഴില്‍ നിയമം മാറി... ജോലി മാറ്റം ഇനി എളുപ്പം

1

ജപ്പാന്‍ രാജകുമാരി മാക്കോയും കോളജ് സുഹൃത്ത് കീ കൊമുറോയുമാണ് ഇന്ന് വിവാഹിതരായത്. ഇതോടെ രാജകുമാരിക്ക് രാജപദവി നഷ്ടമായി. ജപ്പാനിലെ നിയമ പ്രകാരം രാജകുടുംബത്തിലെ വനിതകള്‍ പുറത്ത് നിന്ന് വിവാഹം കഴിച്ചാല്‍ രാജപദവി നഷ്ടമാകും. അതേസമയം, രാജകുടുംബത്തിലെ പുരുഷന്‍മാര്‍ക്ക് പുറത്തുനിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്താല്‍ പ്രശ്‌നമില്ല.

2

രാജകുടുംബാംഗത്തിന്റെ വിവാഹം ജപ്പാനില്‍ മഹാസംഭവമാണ്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കും ചടങ്ങുകള്‍. ലോകത്തെ പ്രധാന വ്യക്തിത്വങ്ങള്‍ അതിഥികളായെത്തും. എന്നാല്‍ മാക്കോയുടെ വിവാഹത്തിന് ഒരു ചടങ്ങുമുണ്ടായില്ല. രാജകുടുംബം സഹകരിച്ചതുമില്ല. രാജകുമാരിമാര്‍ വിവാഹിതരാകുമ്പോള്‍ വലിയ തുക നല്‍കുന്ന ചടങ്ങുണ്ട്. രാജ പദവിക്കൊപ്പം ഈ തുകയും വേണ്ടെന്ന് വച്ചു മാക്കോ.

3

രാജപദവിയും പണവും വേണ്ടെന്ന് വയ്ക്കുന്ന ആദ്യ രാജകുമാരിയാണ് മാക്കോ. വിവാഹത്തിന് ശേഷം കൊമുറോയ്‌ക്കൊപ്പം മാക്കോ അമേരിക്കയിലേക്ക് പോകുമെന്നാണ് വിവരം. കൊമുറോ അമേരിക്കയില്‍ അഭിഭാഷകനാണ്. ശിഷ്ടകാലം ഇരുവരും അവിടെ ജീവിക്കുമെന്നാണ് പറയുന്നത്. വിവാഹം രജിസ്റ്റര്‍ ചെയ്ത മാധ്യമങ്ങളെ കണ്ട ദമ്പതികള്‍, ഞങ്ങള്‍ കാരണം ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ ക്ഷമിക്കണമെന്ന് അഭ്യര്‍ഥിച്ചു.

പെണ്‍കുട്ടിയെ അക്രമി വാഴത്തോട്ടത്തിലേക്ക് എടുത്തെറിഞ്ഞു; അര്‍ധനഗ്നയായി കുതറിയോടി, നടുക്കംപെണ്‍കുട്ടിയെ അക്രമി വാഴത്തോട്ടത്തിലേക്ക് എടുത്തെറിഞ്ഞു; അര്‍ധനഗ്നയായി കുതറിയോടി, നടുക്കം

4

ജപ്പാനിലെ മേഘന്‍ മാര്‍ക്കലും പ്രിന്‍സ് ഹാരിയുമാണ് മാക്കോയും കൊമുറോയുമെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ബ്രിട്ടീഷ് രാജകുടുംബാംഗമായ പ്രിന്‍സ് ഹാരി വിവാഹത്തിന് ശേഷം രാജകുടുംബ പദവികള്‍ വേണ്ടെന്ന് വച്ചത് വലിയ വാര്‍ത്തയായിരുന്നു. മേഘനെ പോലെ തന്നെ ജപ്പാനില്‍ കൊമുറോയും മാധ്യമങ്ങളുടെ വിചാരണയ്ക്ക് ഇരയായിരുന്നു.

5

2017ലാണ് മാക്കോയും കൊമുറോയും വിവാഹിതരാകാന്‍ പോകുന്നു എന്ന് ആദ്യം വാര്‍ത്ത വന്നത്. വലിയ വിവാദമായിരുന്നു ഈ പ്രഖ്യാപനം. പഠന കാലത്ത് തുടങ്ങിയ പ്രണയമാണ് ഇരുവരെയും വിവാഹിതാരാകാന്‍ പ്രേരിപ്പിച്ചത്. അന്ന് മുതല്‍ തുടങ്ങി മാധ്യമങ്ങള്‍ കൊമുറോയുടെ പശ്ചാത്തലം ചികയാന്‍ തുടങ്ങി. കൊമുറോ മുടി ചീകുന്ന സ്‌റ്റൈല്‍ വരെ വാര്‍ത്തയായി. വിവാഹത്തിനെതിരെ ചിലര്‍ പരസ്യമായി പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

പ്ലസ് ടുവിന് തളിരിട്ട പ്രണയം!! ഒടുവില്‍ ടൊവിനോ ലിഡിയയുടെ കൈപ്പിടിച്ചു... ഇന്നേക്ക് 7 വര്‍ഷം

6

നിശ്ചയം കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും വിവാഹം വൈകി. ഇതിന് കാരണം കൊമുറോയുടെ അമ്മയ്ക്ക് സാമ്പത്തിക ബാധ്യതയുള്ളതിനാലാണ് എന്നായിരുന്നു ചില വാര്‍ത്തകള്‍. കൊമുറോയുടെ അമ്മ മുന്‍ ഭര്‍ത്താവിന് പണം കൊടുക്കാനുണ്ടെന്നും കൊടുത്തുതീര്‍ക്കാന്‍ വേണ്ടിയാണ് വിവാഹം നീട്ടിയിരിക്കുന്നതെന്നും വാര്‍ത്ത വന്നു. ഇക്കാര്യം നിഷേധിച്ച് കൊട്ടാരം പ്രസ്താവന ഇറക്കിയെങ്കിലും ചില രാജകുടുംബാംഗങ്ങള്‍ വാര്‍ത്ത ശരിവെക്കുകയും ചെയ്തു.

7

കൊമുറോയെ കുറിച്ചുള്ള നിരന്തരമായ വാര്‍ത്തകള്‍ മാക്കോ രാജകുമാരിയെ മാനസികമായി തളര്‍ത്തിയെന്നും വാര്‍ത്തകള്‍ വന്നു. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് കൊമുറോ ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ നിന്നെത്തി. ഇന്ന് രാവിലെ പ്രാദേശിക സമയം പത്തോടെ മാക്കോ രാജകുടുംബാംഗങ്ങളോട് യാത്ര പറഞ്ഞു. സഹോദരിയുമായി ആലിംഗനം ചെയ്താണ് മാക്കോ ഇറങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

8

മാക്കോയുടെ പ്രണയത്തെ അനുകൂലിച്ചും നിരവധി പേരാണ് രംഗത്തുവരുന്നത്. പിന്തുണ നല്‍കിയവര്‍ക്ക് മാക്കോ രാജകുമാരി നന്ദി പറഞ്ഞു. ജാപ്പനീസ് ചക്രവര്‍ത്തി നരുഹിതോയുടെ മരുമകളാണ് 30കാരിയായ മാക്കോ. ടോക്കിയോയിലെ സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് കൊമുറോയെ പരിചപ്പെട്ടത്. 2018ല്‍ സമാനമായ വിവാഹം ജപ്പാനില്‍ നടന്നിരുന്നു. അക്കായോ രാജകുമാരി എല്ലാ പദവികളും ഉപേക്ഷിച്ച് കേയ് മോറിയോയെ വിവാഹം ചെയ്യുകയായിരുന്നു.

Recommended Video

cmsvideo
North Korea fires suspected submarine-launched missile into waters off Japan | Oneindia Malayalam

English summary
Japanese Princess Mako Married Her Longtime Boyfriend, Later Lost Her Place in Palace, Here's Why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X