കുഞ്ഞ് കരഞ്ഞു... നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊന്നു, പിന്നീട് ലോക്കറിൽ സൂക്ഷിച്ചു!
ടോക്കിയോ: സ്വന്തം കുഞ്ഞിനെ യുവതി കൊന്ന് ലോക്കറിൽ സൂക്ഷിച്ചു. 25 വയസ്സുള്ള ജാപ്പനീ് യുവതിയാണ് ഈ ക്രൂരത ചെയ്തത്. മൃതദേഹം കവറിവല്‍ പൊതിഞ്ഞ് സ്യൂട്ട്‌കേസിലാക്കിയാണ് ലോക്കറില്‍ സൂക്ഷിക്കുകയായിരുന്നു. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലെ ഒരു കഫേയിലാണ് യുവതി മൃതദേഹം സൂക്ഷിച്ചത്. മാവോ ടൊകാവോ എന്ന യുവതിക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
കഫേയിൽ മുഴുവൻ ദുർഗന്ധം പരക്കുന്നതിനെ തുടർന്ന് ഉദ്യോഗസ്ഥന്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ടോക്കിയോയിലെ കാബൂകിച്ചോ റെഡ് ലൈറ്റ് ജില്ലയിലെ ഒരു കഫേയിലുള്ള സ്വകാര്യ മുറിയില്‍ വെച്ചാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയതെന്നാണ് പുറത്ത് വരുന്ന വിവരം.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സംഭവം പുറത്തറിഞ്ഞാലോ എന്ന് ഭയപ്പെട്ട ഇവര്‍ തൂണി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കുഞ്ഞിനെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ലോക്കറിൽ സൂക്ഷിച്ചു. മൃതദേഹം സൂക്ഷിക്കാനായി ഇവര്‍ ലോക്കര്‍ തുടര്‍ച്ചയായി വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്നാണ് കഫേ ജീവനക്കാര്‍ വ്യക്തമാക്കുന്നത്. സെയ്ബു ഷിങ്ജികു സ്റ്റേഷനിൽ നിന്നും 200 മീറ്റർ അകലെയാണ് ഈ കഫെ പ്രവർത്തിക്കുന്നത്.












Click it and Unblock the Notifications