കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയിലെ നടനെക്കാള്‍ മികച്ച ഒരു 'ഹീറോയായിരുന്നു' ജിഹാദി ജോണ്‍..പണ്ട് ഒരിയ്ക്കല്‍

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് പ്രത്യേകിച്ച് ലണ്ടന്‍ മാധ്യമങ്ങള്‍ക്ക് ഒരു ഇരയെ കിട്ടിയിരിയ്ക്കുകയാണ്, ജിഹാദി ജോണ്‍ എന്ന മുഹമ്മദ് എംവാസി. എംവാസിയുടെ വീരകഥകള്‍ പ്രചരിപ്പിയ്ക്കുകയാണ് മിററും, ദ ഇന്‍ഡിപെന്‍ഡന്റും ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍. എംവാസിയുടെ സുഹൃത്തുക്കളില്‍ നിന്നാണ് അയാളുടെ കഥകള്‍ മാധ്യമങ്ങള്‍ക്ക് ലഭിയ്ക്കുന്നത്.

ഇത്തരത്തില്‍ സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച ഒരു കഥയാണ് ജിഹാദി ജോണിന്‍രെ സാഹസികതയായി മാധ്യമങ്ങള്‍ പ്രചരിപ്പിയ്ക്കുന്നത്. തന്റെ സഹോദരനെ ആക്രമിച്ച രണ്ട് ചെറുപ്പക്കാരെ വിദ്യാര്‍ഥിയായിരിയ്‌ക്കെ എംവാസി മര്‍ദ്ദിച്ചതാണ് സംഭവം. ചെറുപ്പക്കാരെ കാറില്‍ കയറി അടിവസ്ത്രം പോലും അഴിച്ച് വാങ്ങി മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം നടുറോഡില്‍ പൂര്‍ണ നഗ്നാരായി ഇറക്കി വിട്ടതായാണ് കഥ.

Jihadi Jhon

കുടുംബത്തോടും സഹോദരങ്ങളോടും എവാസിയ്ക്ക് അതിയായ സ്‌നേഹം ഉണ്ടായിരുന്നത്രേ. 2008 ലാണ് ഈ സംഭവം നടക്കുന്നത്. അന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്നു എംവാസി. എംവാസിയുടെ വീട്ടില്‍ ബൈക്ക് വാങ്ങാനെത്തിയതായിരുന്നു സുഹൃത്ത്. ഈ സമയത്താണ് രണ്ട് ചെറുപ്പക്കാര്‍ എംവാസിയുടെ സഹോദരനുമായി വഴക്കിടുന്നത് കണ്ടത്. സംഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച് അന്ന് 14വയസ് മാത്രം പ്രായമുണ്ടായിരുന്ന സുഹൃത്തിനും കിട്ടി പൊതിരെ തല്ല്.

എന്നാല്‍ ചെറുപ്പക്കാരെ തിരഞ്ഞ് പിടിച്ച് കാറില്‍ കയറ്റി നഗ്‌നരാക്കി മര്‍ദ്ദിച്ച ശേഷം എംവാസി ഉപേക്ഷിച്ചു. പിറ്റേന്ന് രണ്ട് ചെറുപ്പാക്കാരും സ്‌കൂളിലെത്തി എംവാസിയുടെ സുഹൃത്തിനെ കണ്ട് തല്ലിയതിന് ക്ഷമയും ചോദിച്ചും. അന്ന് എംവാസിയും സഹോദരനും ബൈക്കുകള്‍ മോഷ്ടിച്ച് വില്‍ക്കാറുണ്ടായിരുന്നെന്നും സുഹൃത്ത് പറയുന്നു.

English summary
'Jihadi John' suspect Mohammed Emwazi 'kidnapped schoolboys at gunpoint and dumped them at side of M1'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X