കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അത് താങ്കളാവും എന്നായിരുന്നു ഞാന്‍ കരുതിയത് ' സല്‍മാന്‍ രാജകുമാരനോട് ബൈഡന്‍ ആദ്യം പറഞ്ഞ കാര്യം..

Google Oneindia Malayalam News

ജിദ്ദ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഊഷ്മളമായാണ് സൗദി ഭരണകൂടം സ്വീകരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഇറങ്ങിയ ബൈഡന്‍ നേരെ ജിദ്ദ അല്‍സലാം കൊട്ടാരത്തിലേക്കാണ് എത്തിയത്. കിരീടാവകാശിയുടെ നേതൃത്വത്തില്‍ ബൈഡന് സ്വീകരണം തുടര്‍ന്ന് സല്‍മാന്‍ രാജാവുമായും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്തി.

ബൈഡനും സല്‍മാന്‍ രാജകുമാരനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സൗദി അറേബ്യയുമായി നിരവധി കരാറുകളില്‍ ധാരണ ആയതായാണ് വിവരം. അമേരിക്കക്ക് ആവിശ്യമായ അധിക എണ്ണയുടെ ഉദ്പാദനത്തിന് സൗദിയെക്കൊണ്ട് സമ്മതിപ്പിച്ചതായും 5 ജി നെറ്റവര്‍ക്കില്‍ അമേരിക്കയുടെ സഹകരണം അമേരിക്ക സൗദിക്ക് ഉറപ്പാക്കിയതായുമാണ് വിവരം.

ദിലീപിനെതിരെയുള്ള ആ കേസ് വിചാരണയ്‌ക്കെടുക്കാനുള്ള ധൈര്യം മജിസ്‌ട്രേറ്റുകാണിച്ചില്ല;ലിബര്‍ട്ടി ബഷീര്‍ദിലീപിനെതിരെയുള്ള ആ കേസ് വിചാരണയ്‌ക്കെടുക്കാനുള്ള ധൈര്യം മജിസ്‌ട്രേറ്റുകാണിച്ചില്ല;ലിബര്‍ട്ടി ബഷീര്‍

1

ബൈഡനും സല്‍മാന്‍ രാജകുമാരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമ്പോള്‍ ഏവരും ഉറ്റുനോക്കിയ കാര്യമായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോകിയുടെ വിഷയമായിരുന്നു. ഇതേക്കുറിച്ച് സല്‍മാന്‍ രാജകുമാരനോട് സംസാരിച്ചെന്നാണ് ബൈഡന്‍ പറഞ്ഞത്.
ഖഷോകി മരണപ്പെട്ടതിൽ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് സല്‍മാനോട് താന്‍ പറഞ്ഞെന്നും എന്നാല്‍ ഖഷോക്കിയുടെ മരണത്തില്‍ തനിക്ക് പങ്കില്ലെന്ന് സല്‍മാന്‍ രാജ കുമാരന്‍ പറഞ്ഞെന്നും ബൈഡന്‍ പറഞ്ഞു.ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യം യോഗത്തിന്റെ വളരെ പ്രാധാന്യത്തോടെ ഞാന്‍ ഉന്നയിച്ചു, അക്കാലത്ത് അതിനെക്കുറിച്ച് ഞാന്‍ എന്താണ് ചിന്തിച്ചതെന്നും ഇപ്പോള്‍ അതിനെക്കുറിച്ച് ഞാന്‍ എന്താണ് ചിന്തിക്കുന്നതെന്നും വ്യക്തമാക്കുകയും ചെയ്തു, ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2

'ഞാന്‍ അത് ചര്‍ച്ച ചെയ്യുന്നതില്‍ നേരിട്ട് മുന്നോട്ട് പോയി. ഞാന്‍ എന്റെ കാഴ്ചപ്പാട് വ്യക്തമായി പറഞ്ഞു ബൈഡന്‍ പറഞ്ഞു.ഖഷോഗി വധത്തില്‍ വ്യക്തിപരമായി ഉത്തരവാദിത്തമില്ലെന്ന് അദ്ദേഹം പറഞ്ഞു,'' അവരുടെ കൂടിക്കാഴ്ചയ്ക്കിടെ കിരീടാവകാശിയുടെ പ്രതികരണത്തെക്കുറിച്ച് ബിഡന്‍ പറഞ്ഞു. 'അദ്ദേഹം ഉത്തരവാദിയാണെന്ന് ഞാന്‍ കരുതിയിരുന്നുവെന്ന് ഞാന്‍ സൂചിപ്പിച്ചു.' അദ്ദേഹം പറഞ്ഞു.

3

സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും, മേഖലയിലെ വിഷയയങ്ങളും,ഇരു രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവയെ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ബൈഡനും സൽമാൻ രാജ കുമാരനും ചര്‍ച്ച ചെയ്തു.നാല് ദിവസത്തെ
മിഡില്‍ ഈസ്റ്റ് പര്യാടനത്തിന്റെ മൂന്നാം ദിവസമാണ് അദ്ദേഹം സൗദിയിൽ എത്തിയത്.

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ഇന്ന് നിര്‍ണായക ദിനം; കോടതിയുടെ തീരുമാനം എന്തായിരിക്കും?നടിയെ ആക്രമിച്ച കേസ്: ദിലീപിന് ഇന്ന് നിര്‍ണായക ദിനം; കോടതിയുടെ തീരുമാനം എന്തായിരിക്കും?

4


തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജോ ബൈഡൻ സൗദിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ റഷ്യ- യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം സമീപനം മയപ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിനുശേഷം, സല്‍മാന്‍ രാജാവുമായി ബൈഡന്‍ രണ്ട് തവണ സംസാരിച്ചിരുന്നു. ശനിയാഴ്ച നടക്കുന്ന അറബ് അമേരിക്കന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി എന്നിവരും പങ്കെടുക്കുന്നുണ്ട്.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
joe biden's first response after meeting with saudi prince mohammed bin salman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X