Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യയുടെ അധികാരത്തില്‍ തുടരാന്‍ പുടിന് യോഗ്യതയില്ലെന്ന് ബൈഡന്‍; പിന്നാലെ വിശദീകരണവുമായി വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത്. ഒരു നിമിഷം പോലും പുടിന് റഷ്യയുടെ അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് ബൈഡന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. മോസ്‌കോയില്‍ ഭരണമാറ്റത്തിന് ബൈഡന്‍ ആഹ്വാനം ചെയ്യുന്നില്ലെന്ന് വൈറ്റ് ഹൗസ് പിന്നീട് വ്യക്തമാക്കി.

ശനിയാഴ്ച പോളണ്ടിന്റെ തലസ്ഥാനത്ത് ഒരു പ്രസംഗത്തിന്റെ അവസാനം ബിഡന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.ദൈവത്തിന് വേണ്ടി, ഈ മനുഷ്യന് അധികാരത്തില്‍ തുടരാന്‍ കഴിയില്ല. തുടര്‍ന്ന് ഈ പ്രസ്താവനയ്ക്ക് മറുപടിയുമായി റഷ്യ രംഗത്തെത്തി. യുഎസിന് ഇക്കാര്യത്തില്‍ അധികാരമില്ലെന്ന് പറഞ്ഞ് ക്രെംലിന്‍ പ്രസ്താവനകള്‍ തള്ളിക്കളഞ്ഞു. അത് ബൈഡന്‍ തീരുമാനിക്കേണ്ട കാര്യമല്ല. റഷ്യയുടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് റഷ്യക്കാരാണ്, ''ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.

russia

ബൈഡന്‍ റഷ്യയില്‍ ''ഭരണമാറ്റത്തിന്'' ആഹ്വാനം ചെയ്തിട്ടില്ലെന്നും എന്നാല്‍ അദ്ദേഹം പറഞ്ഞതില്‍ നിന്നും അര്‍ത്ഥമാക്കുന്നത് ''തന്റെ അയല്‍ക്കാര്‍ക്കും പ്രദേശത്തിനും മേല്‍ അധികാരം പ്രയോഗിക്കാന്‍ പുടിനെ അനുവദിക്കാനാവില്ല എന്നാണെന്ന് വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. പോളണ്ട് അതിര്‍ത്തിയില്‍ നിന്ന് 60 കിലോമീറ്റര്‍ (37 മൈല്‍) അകലെയുള്ള പടിഞ്ഞാറന്‍ ഉക്രേനിയന്‍ നഗരമായ ലിവിവില്‍ റോക്കറ്റുകള്‍ പതിച്ച അതേ സമയം തന്നെ ജി 7, യൂറോപ്യന്‍ കൗണ്‍സില്‍, നാറ്റോ സഖ്യകക്ഷികളുമായി യൂറോപ്പില്‍ മൂന്ന് ദിവസത്തെ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് വാര്‍സോയിലെ ബൈഡന്റെ പരാമര്‍ശം.

തന്റെ പ്രസംഗത്തില്‍, യുഎസ് പ്രസിഡന്റ് റഷ്യന്‍ അധിനിവേശത്തിനെതിരായ യുക്രെയ്‌നിന്റെ ചെറുത്തുനില്‍പ്പിനെ സോവിയറ്റ് വിരുദ്ധ സ്വാതന്ത്ര്യത്തിനായുള്ള യുദ്ധവുമായി താരതമ്യം ചെയ്യുകയും ലോകം നീണ്ട പോരാട്ടത്തിന് തയ്യാറെടുക്കണമെന്നും പറഞ്ഞു. ഈ യുദ്ധത്തില്‍ നാം വ്യക്തതയുള്ളവരായിരിക്കണം. ഈ യുദ്ധം ദിവസങ്ങള്‍ കൊണ്ടോ മാസങ്ങള്‍ കൊണ്ടോ വിജയിക്കില്ല,'നിങ്ങള്‍ ഇപ്പോള്‍ പ്രതിജ്ഞാബദ്ധരാകണം, ഈ പോരാട്ടത്തില്‍ ദീര്‍ഘകാലം നിലകൊള്ളാന്‍- ബൈഡന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+