Get Updates
Get notified of breaking news, exclusive insights, and must-see stories!

വരനറിയാതെ വധുവിന്റെ 'പണി', എന്നാല്‍ വധുവിന് എട്ടിന്റെ പണികൊടുത്തത് കൂട്ടുകാരി; കല്യാണം മുടങ്ങി!!

കല്യാണം എന്നു പറഞ്ഞാല്‍ എല്ലാവരുടേയും ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട.. മനോഹരമായ നിമിഷമായിരിക്കും. വിവാഹ വേദിയില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആവാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

സിനിമയിലെ രംഗങ്ങളെ വെല്ലുന്ന സംഭവങ്ങളാണ് കല്യാണത്തിന് അരങ്ങേറിയത്. അങ്ങനെ സന്തോഷമായി അവസാനിക്കേണ്ടിയിരുന്ന ദിവസം ആകെ കുഴഞ്ഞൊരു വകയായി...ആകെ അടിപിടിയായി..ഒടുവില്‍ കല്യാണം തന്നെ നിര്‍ത്തിവെച്ചു....ഇനി എന്താണ് ഈ കോലാഹലങ്ങള്‍ക്കൊക്കെ കാരണമായ സംഭവം എന്നറിയണ്ടേ...വിശദമായി തന്നെ അറിയാം...

1

അല്ല..കല്യാണത്തിന് തൊട്ടുമുമ്പ് ഇങ്ങനെയൊക്കെ നടന്നാല്‍ ഏത് വരനായാലും കല്യാണം നിര്‍ത്തിവെയ്ക്കും..അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ..കല്യാണച്ചടങ്ങ തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ്..വധുവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനൊരു സംഭവം ഉണ്ടായതായി വരന്‍ അറിയുന്നത്. മുന്‍കാമുകനെ കാണാനുള്ള ആഗ്രഹം അടക്കിനിര്‍ത്താനാവാതെ വധു നേരെ ചെന്നു കാമുകനെ കണ്ടു. താലികെട്ടാന്‍ നിമിഷങ്ങള്‍ മാത്രമായിരുന്നു ശേഷിച്ചിരുന്നത്. പക്ഷേ വധുവിന്റെ നിര്‍ഭാഗ്യം എന്ന് അല്ലാതെ എന്താ പറയുക. വരന്‍ കാര്യങ്ങള്‍ അറിഞ്ഞു.

2

വധു കരഞ്ഞുപറയുന്നത് കേള്‍ക്കാനൊന്നും വരന്‍ തയ്യാറായില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ്. എന്നാല്‍ വരന്റേയും വധുവിന്റേയും പേര് പുറത്തുവിട്ടിട്ടില്ല..വധു കരയുന്നതും മറ്റൊരു അവസരത്തിനായി വരനോട് അപേക്ഷിക്കുന്നതും വൈറലായ വീഡിയോ കാണാം, പക്ഷേ അയാള്‍ അവളുടെ അഭ്യര്‍ത്ഥനകളൊന്നും ശ്രദ്ധിച്ചില്ല. വിവാഹം ചെയ്യാൻ തയ്യാറല്ല എന്ന തീരുമാനത്തിൽ വരൻ ഉറച്ചുനിന്നു..

3

സംഭവം സോഷ്യൽമീഡിയയിൽ‌ വൈറലായതിന് പിന്നാലെ നിരവധിപേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ആരും വരനെ കുറ്റം പറയുന്നില്ല. അയാളെ ഓർത്ത് വിഷമിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ചിലർ പറയുന്നു ഭാ​ഗ്യം ചെയ്ത മനുഷ്യനാണ് വരൻ എന്നാണ് ..കാരണം വിവാഹത്തിന് മുമ്പ് തന്നെ വധുവിന്റെ കയ്യിലിരുപ്പ് മനസ്സിലാക്കാൻ കഴിഞ്ഞില്ലേ എന്നാണ് ഇവർ പറയുന്നത്..‌

4

ചിലർ ആണെങ്കിൽ വധുവിനെ ഓർത്തും വിഷമിക്കുന്നുണ്ട്. ഒരാൾക്ക് പ്രണയം ഉണ്ടാവുക എന്നുപറയുന്നത് അത്ര തെറ്റൊന്നുമല്ലല്ലോ. ഒരുപക്ഷേ കല്യാണത്തിന് മുമ്പ് ഒക്കെ പറഞ്ഞവസാനിപ്പിക്കാൻ പോയതാവാം എന്നാണ് ഇവർ പറയുന്നത്. എന്നാലും സ്വന്തം കൂട്ടുകാരിക്ക് തന്നെ ഇങ്ങനരൊരു പണി കൊടുത്ത ആ ഫ്രണ്ട് ആരായിരിക്കും എന്നും ചിലർ ചോദിക്കുന്നു. എന്തായാലും കല്യാണം മുടങ്ങി ഇനി കാമുകനെ തന്നെ വിവാഹം കഴിച്ചൂകൂടെ എന്നാണ് ചിലർ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+