കൈതച്ചക്കയില്‍ നിന്ന് 'ഗര്‍ഭം' നല്‍കി തുടക്കം; ഒടുവില്‍ കൈലാസ ഡോളറും പുറത്തിറക്കി നിത്യാനന്ദ
ദില്ലി: പീഢനക്കേസില്‍ അകപ്പെട്ട് ഇന്ത്യയില്‍ നിന്നും കടന്ന് സ്വന്തമായി രാജ്യം സ്ഥാപിച്ചെന്ന് അവകാശപ്പെടുന്ന ആള്‍ദൈവം നിത്യാനന്ദ തന്‍റെ രാജ്യത്തെ പുതിയ കറന്‍സി പുറത്തിറക്കി. കൈലാസം എന്ന രാജ്യം സ്ഥാപിച്ചെന്നായിരുന്നു അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നത്. ഈ രാജ്യത്തിനായി കൈലാസിയന്‍ ഡോളര്‍ പുറത്തിറക്കിയെന്നാണ് നിത്യാനന്ദ ശനിയാഴ്ച അറിയിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് കൈലാസയാണ് ഡോളര്‍ പുറത്തിറക്കിയത്. ഡോളറിന്‍റെ പ്രകാശന ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തു വിടുകയും ചെയ്തിട്ടുണ്ട്.

കൈലാസിയന്‍ ഡോളര്‍
സ്വര്‍ണത്തിലാണ് കൈലാസിയന്‍ ഡോളര്‍ നിര്‍മ്മിച്ചിരിക്കുന്നത്. തമില്‍ ഇതിന് ഒരു ഒരു പൊർകാസ് എന്നും സംസ്കൃതത്തിൽ സ്വർണമുദ്ര എന്നുമാണ് പേര് നൽകിയിരിക്കുന്നത്. ഒരു കൈലാസിയന്‍ ഡോളറിന് 11.6 ഗ്രാം തൂക്കമാണ് ഉള്ളത്. 1/4, 1/2, 3/4, രണ്ട്, മൂന്ന്, നാല്, അഞ്ച്, 10 ഡോളറിന്റെ നാണയങ്ങളും പുറത്തിറക്കിയിട്ടുണ്ട്..

116.6 ഗ്രാം തൂക്കം
പത്ത് കൈലാസിയന്‍ ഡോളറിന്‍റെ നാണയത്തിന് 116.6 ഗ്രാം തൂക്കമാണ് ഉള്ളതെന്നും നിത്യാനന്ദ അവകാശപ്പെടുന്നു. ബ്രിട്ടീഷുകാര്‍ പുറത്തിറക്കിയ നാണയങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത നാണയങ്ങല്‍ പുറത്തിറക്കിയതെന്നും നിത്യാനന്ദ പറഞ്ഞു.

2019 അവസാനത്തോടെ
തന്‍റെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ തടവില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിത്യാനന്ദ ഇന്ത്യ വിട്ടത്. പാസ് പോര്‍ട്ട് റദ്ദാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന് ഇന്ത്യ വിടാന്‍ സാധിച്ചു. 2019 അവസാനത്തോടെയാണ് താന്‍ പുതിയ രാജ്യം രൂപീകരിച്ചതായി നിത്യാനന്ദ പ്രഖ്യാപിക്കുന്നത്.

എവിടെ
ഇക്വഡോറിന്‍റെ കീഴില്‍ വരുന്ന ഒരു ദ്വീപിലാണ് നിത്യാനന്ദ തന്‍റെ രാജ്യം രൂപീകരിച്ചതെന്നായിരുന്നു ആദ്യം വിലയിരുത്തിയിരുന്നത്. എന്നാൽ ഇക്വഡോർ ഇത് നിഷേധിച്ചതോടെ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപിലാണ് നിത്യാനന്ദ രാജ്യം സ്ഥാപിച്ചതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ എവിടെയാണ് ഇദ്ദേഹത്തിന്‍റെ 'രാജ്യം' എന്നത് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
Recommended Video

സാമാന്യ ബുദ്ധിക്ക് നിരക്കാത്തത്
സാമാന്യ ബുദ്ധിക്ക് നിരക്കാത്ത സംഭാഷണങ്ങളാണ് നിത്യാനന്ദയെ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാക്കിയിരുന്നത്. ഇയാളെ കേള്‍ക്കാനായി പതിനായിരങ്ങള്‍ തടിച്ചു കൂടുകയും ചെയ്തിരുന്നു. 2000 ത്തിലാണ് നിത്യാനന്ദ ആശ്രമം സ്ഥാപിക്കുന്നത്. കുഞ്ഞുങ്ങളില്ലാത്ത സ്ത്രീക്ക് സ്വാമി പൂജിച്ച് നൽകിയ പൈനാപ്പിൾ കഴിച്ചതോടെ ഗർഭം ധരിക്കാനായി എന്ന പ്രചാരണം നേരത്തെ തന്നെ നിത്യാനന്ദയെ നേരത്തെ തന്നെ ശ്രദ്ധേയനാക്കിയിരുന്നു.

അമ്പരിപ്പിക്കുന്ന വളര്‍ച്ച
20 വര്‍ഷം കൊണ്ട് ആരെയും അമ്പരിപ്പിക്കുന്ന വളര്‍ച്ചയാണ് നിത്യാനന്ദക്ക് നേടിയെടുക്കാന്‍ സാധിച്ചത്. ടൺ കണക്കിന് സ്വർണവും വെള്ളിയും ആഭരണങ്ങളും ഇദ്ദേഹത്തിന് സ്വന്തമായി. രാജ്യത്തിന് അകത്തും പുറത്തും ഇദ്ദേഹത്തിന് ആശ്രമങ്ങളുണ്ടായി. 2010 ല്‍ തെന്നിന്ത്യന്‍ നടി രഞ്ജിതയുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ നിത്യാനന്ദ കുപ്രസിദ്ധിയിലേക്ക് ഉയര്‍ന്നു.

നെഗറ്റീവ് പബ്ലിസിറ്റി
എന്നാല്‍ ഈ വിവാദങ്ങളൊന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല. ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണു യുവതികളെ ആശ്രമത്തിൽ പ്രവേശിപ്പിച്ചിരുന്നത്. പെൺകുട്ടികളെയും സ്ത്രീകളെയും ഒപ്പം നിർത്തി മഠത്തിലേക്ക് ഇയാൾ പൊതുജനങ്ങളെ ആകര്‍ഷിച്ചത്. ഒരു തരത്തില്‍ നെഗറ്റീവ് പബ്ലിസിറ്റി ഇയാള്‍ തന്‍റെ വളര്‍ച്ചയ്ക് ഉപയോഗപ്പെടുത്തുകയായിരുന്നു.

തിരിച്ചടിയാവുന്നത്
ഒടുവില്‍ കുടെ നിന്നവര്‍ തന്നെ ആശ്രമത്തില്‍ നടക്കുന്ന ക്രൂരകൃത്യങ്ങളുടെ കാര്യങ്ങല്‍ പുറം ലോകത്ത് എത്തിച്ചതോടെയാണ് നിത്യാനന്ദയ്ക്ക് തിരിച്ചടിയാവുന്നത്. നാല്‍പ്പതോളം തവണ നിത്യാനന്ദ തന്നെ ബലാംത്സംഗം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി 2004 മുതൽ 2009 വരെ ശിഷ്യയായിരുന്ന ഒരു യുവതി രംഗത്തെത്തി. മറ്റു പലരും നിത്യാനന്ദയ്ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തുകയും ചെയ്തു.

രണ്ട് പെണ്‍മക്കളെ
ഇതൊന്നും അദ്ദേഹത്തിന് വലിയ തടസ്സമായില്ലെങ്കിലും തന്‍റെ രണ്ട് പെണ്‍മക്കളെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നിത്യാനന്ദയുടെ അനുയായി കൂടിയായിരുന്ന വ്യക്തി നൽകിയ പരാതി അദ്ദേഹത്തിന് കുരുക്ക് മുറുക്കുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകളായിരുന്നു പിതാവിന്‍റെ പരാതിയില്‍ നിത്യാനന്ദയ്ക്കെതിരെ ചുമത്തിയിരുന്നത്. ഈ വിവാദം കത്തിനില്‍ക്കുമ്പോഴാണ് അദ്ദേഹം ഇന്ത്യ വിടുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്‍റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications