നെയ്‌റോബി ഭീകരാക്രമണം;മരണം 68
നെയ്‌റോബി: നെയ്‌റോബിയിലെ ഷോപ്പിങ് മാളില്‍ സൊമാലിയന്‍ തീവ്രവാദികള്‍ ബന്ദികളാക്കിയവരില്‍ ഭൂരിപക്ഷത്തേയും രക്ഷിച്ചതായി കെനിയന്‍ സൈന്യം അവകാശപ്പെട്ടു. 2013 ശനിയാഴ്ച ഉച്ചയോടെയാണ് അല്‍ ഖ്വായ്ദ ബന്ധമുള്ള സൊമാലിയന്‍ തീവ്രവാദി സംഘടന അല്‍ ഷബാബ് ഷോപ്പിങ് മാള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ഇതുവരെ 68 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 175 പേര്‍ക്ക് പരിക്കേറ്റു.

ഞായറാഴ്ച വൈകീട്ടോടെ നടത്തിയസൈനിക ഓപ്പറേഷനില്‍ ആണ് ബന്ദികളെ മോചിപ്പിച്ചത്. ഇരുട്ട് വീണതിന് ശേഷമാണ് സൈന്യം നടപടി തുടങ്ങിയത്.
ബന്ദികളാക്കപ്പെട്ടവരില്‍ ഭൂരിപക്ഷത്തേയും രക്ഷിച്ചു എന്ന പറയുന്നുണ്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഷോപ്പിങ് മാള്‍ ഇപ്പോഴും സൈന്യത്തിന്റെ നിയന്ത്രണത്തില്‍ ആയിട്ടുണ്ടോ എന്നും വ്യക്തമല്ല. ബന്ദികളാക്കപ്പെട്ടവരില്‍ എത്ര പേരെ മോചിപ്പിച്ചെന്നോ എത്രപേര്‍ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നോ വ്യക്തല്ല. അക്രമികളില്‍ ഒരു വിഭാഗം കൊല്ലപ്പെട്ടിരിക്കുമെന്ന വിശ്വാസം മാത്രമേ ഇപ്പോഴും സൈന്യത്തിനുള്ളൂ.

കെനിയ റെഡ് ക്രോസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 49 പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇവര്‍ ബന്ദിയാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകുമെന്നാണ് നിഗമനം.
സൈന്യം തിരിച്ച് ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ അല്‍ ഷബാബ് ഗ്രൂപ്പിന്റെ ട്വിറ്ററില്‍ കൂടുതല്‍ ഭീഷണികള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരുന്നു. സൈന്യം ആക്രമിച്ചാല്‍ അത് ബന്ദികളുടെ ജീവന് ഭീഷണിയാകുമെന്നായിരുന്നു ട്വിറ്റര്‍ സന്ദേശം.
സൊമാലിയയില്‍ നിന്ന് കെനിയന്‍ സൈന്യം പിന്‍മാറണം എന്ന് ആവശ്യപ്പെട്ടാണ് അല്‍ ഷബാബ് തീവ്രവാദികള്‍ നെയ്‌റോബിലെ ഷോപ്പിങ് മാള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. കെനിയയിലെ പ്രമുഖ കവി പ്രൊഫ. കോഫി അവനോറും കൊല്ലപ്പെട്ടു.












Click it and Unblock the Notifications