കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎഫ്‌സിയിലെ എലി തട്ടിപ്പോ?; യുവാവിനെതിരെ കമ്പനി

  • By Anwar Sadath
Google Oneindia Malayalam News

കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള തീറ്റക്കൊതിയന്മാരുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നായ കെഎഫ്‌സിയില്‍ എലിയെ കണ്ടെത്തിയെന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണിപ്പോള്‍ അമേരിക്കയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന്. യുവാവ് എലിയുടേത് എന്ന് തോന്നിക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ പുറത്തവട്ടതോടെയാണ് സംഭവം വൈറലായി മാറിയിരിക്കുകയാണ്.

ഫാസ്റ്റ് ഫുഡ് ആരും കഴിക്കരുതെന്ന മുന്നറിയിപ്പോടെ തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ താന്‍ വഞ്ചിക്കപ്പെട്ടെന്നും ഡിക്‌സണ്‍ എന്ന യുവാവ് പറയുന്നു. മൂന്നു ചിക്കന്‍ ടെന്‍ഡറിനാണ് താന്‍ ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് എലിയെ ശ്രദ്ധിച്ചതെന്നും യുവാവ് പറഞ്ഞു.

kfc-rat

അടുത്തദിവസം കെഎഫ്‌സി അധികൃതരെ സമീപിച്ചപ്പോള്‍ അവരും അക്കാര്യം സമ്മതിച്ചതായി യുവാവ് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ യുവാവിന്റെ വാദം ശരിയല്ലെന്ന് കെഎഫ്‌സി അധികൃതര്‍ പറയുന്നു. വിഷയത്തില്‍ യുവാവിനെ പലവട്ടം ബന്ധപ്പെട്ടെങ്കിലും തങ്ങളുമായി സംസാരിക്കാന്‍ കൂട്ടാക്കാത്തത് സംശയത്തിന് ഇട നല്‍കുന്നുണ്ട്. ചിക്കന്‍ പീസ് തന്നെയാണ് അതെന്ന് കെഎഫ്‌സി ഔട്ട് ലറ്റ് ഉറപ്പിക്കുന്നു.

ഫേസ്ബുക്കിലും ചിത്രത്തെക്കുറിച്ച് പലരും സംശയം ഉന്നയിക്കുന്നുണ്ട്. ചിത്രത്തില്‍ എലിയുടെ ഉടലും വാലും രണ്ടു ഭാഗങ്ങളാണെന്നും അവ കൂട്ടിയോജിപ്പിച്ച് ചിത്രമെടുത്തയാണെന്നും ചിലര്‍ പറയുന്നു. കാഴ്ചയില്‍ ചിക്കന്‍ തന്നെയാണതെന്നും ചുളുവില്‍ പ്രശസ്തിക്കുവേണ്ടിയാണ് യുവാവിന്റെ ശ്രമമെന്നും ഒരുകൂട്ടര്‍ പറഞ്ഞു. എന്തായാലും യുവാവിന്റെ വാദം തെറ്റാണെങ്കില്‍ കടുത്ത നിയമനടപടി കെഎഫ്‌സിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നുറപ്പാണ്.

English summary
KFC refutes it served 'fried rat' instead of chicken after US man posts picture on Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X