കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യക്കാരുടെ കഴുത്തിന് പിടിച്ച് വടക്കന്‍ കൊറിയ; രാജ്യം വിടാന്‍ വിലക്ക്!! കാരണം ഇതാണ്

Google Oneindia Malayalam News

പ്യോങ്ഗ്യാങ്: മലേഷ്യന്‍ പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി വടക്കന്‍ കൊറിയ. ഏകാധിപതി കിംഗ് ജോങ് ഉന്നിന്റെ അര്‍ദ്ധസഹോദരന്‍ കിംഗ് ജോങ് നാമിനെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് മലേഷ്യന്‍ പൗരന്മാര്‍ രാജ്യവിട്ടുപോകുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ചൊവ്വാഴ്ച വടക്കന്‍ കൊറിയയിലെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കിംഗ് ജോംങ് നാമിന്റെ മരണത്തെ തുടര്‍ന്ന് മലേഷ്യയുമായി സംഘര്‍ഷം നടക്കുന്നതിനാല്‍ നയതന്ത്ര തര്‍ക്കങ്ങള്‍ക്ക് അയവുവരുന്നതുവരെ മലേഷ്യന്‍ പൗരന്മാരെ ബന്ദിക്കളാക്കാനാണ് തീരുമാനം.

പ്രശ്‌നം പരിഹരിക്കുന്നതുവരെ ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയയിലുള്ള മലേഷ്യന്‍ പൗരന്മാരെയും പ്രശ്‌നത്തിന് പരിഹാരമുണ്ടാകുന്നതുവരെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്നും വടക്കന്‍ കൊറിയ വ്യക്തമാക്കിയിട്ടുണ്ട്. കൊറിയയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജീവന്‍ രക്ഷിക്കാനായില്ല

ജീവന്‍ രക്ഷിക്കാനായില്ല

കിംഗ് ജോംങ് ഉന്നിനെ കോലാലംപൂരിലെ വിമാനത്താവളത്തില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എന്തിച്ചെങ്കിലും നാമിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട നാം ഹെല്‍പ്പ് ഡെസ്‌കിലെത്തി സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

പ്രതിസ്ഥാനത്ത് കിംഗ് ജോംങ് ഉന്‍

പ്രതിസ്ഥാനത്ത് കിംഗ് ജോംങ് ഉന്‍

കിംഗ് ജോങ് ഉന്‍ നിയോഗിച്ച ചാരസുന്ദരികളാണ് കിംഗ് ജോങ് നാമിന്റെ ശരീരത്തില്‍ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതെന്നാണ്് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചാരസുന്ദരിമാര്‍ കൃതനിര്‍വ്വഹണത്തിന് ശേഷം രക്ഷപ്പെട്ടെങ്കിലും ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ കൃത്യം നടത്തിയതിന് ശേഷം ടാക്‌സിയില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. കൊലയ്ക്ക് പിന്നില്‍ ഉന്‍ തന്നെയാണെന്ന ആരോപണവുമായി അമേരിക്കയും രംഗത്തെത്തിയിരുന്നു.

അറസ്റ്റ് നടന്നെങ്കിലും

അറസ്റ്റ് നടന്നെങ്കിലും

മ്യാന്‍മര്‍ സ്വദേശിനിയായ യുവതിയാണ് കിംഗ് ജോംഗ് നാമിന്റെ മരണത്തെ തുടര്‍ന്ന് അറസ്റ്റിലായിട്ടുള്ളത്. നേരത്തെ മലേഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പുറമേ യുവതികളെ രക്ഷപ്പെടാന്‍ സഹായിച്ച ടാക്‌സി ഡ്രൈവറെയും പോലീസ് പിടികൂടി.

 ചൂതാട്ടവും ഹോബികളും

ചൂതാട്ടവും ഹോബികളും

മലേഷ്യയിലും ചൂതാട്ടകേന്ദ്രമായ മക്കാവോയിലുമായി കഴിഞ്ഞിരുന്ന നാം മക്കാവോയിലേക്ക് പോകുന്നതിനായി കോലാലംപൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു ചാരസുന്ദരികളാല്‍ കൊലചെയ്യപ്പെടുന്നത്.

അധികാരത്തില്‍ കണ്ണുവച്ച്

അധികാരത്തില്‍ കണ്ണുവച്ച്

ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരനായ നാം ഉത്തരകൊരിയയുടെ അധികാരം കയ്യാളുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നാം നയിച്ചിരുന്ന പ്ലേബോയ് ജീവിതമാണ് ഇതിന് തിരിച്ചടിയായത്. നാമിന് നേര്‍ക്ക് ഇതിന് മുമ്പും വധശ്രമം ഉണ്ടായിരുന്നു.

English summary
Pyongyang is banning all Malaysian citizens from leaving North Korea, state media said on Tuesday, potentially holding them hostage amid an increasingly heated diplomatic row over the killing of Kim Jong-nam in Kuala Lumpur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X