കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര കൊറിയയില്‍ ചിരി നിരോധിച്ചു, ഷോപ്പിംഗ് പാടില്ല, മദ്യപാനവും നടക്കില്ല, കിമ്മിന്റെ പ്രഖ്യാപനം

Google Oneindia Malayalam News

പ്യോങ് യാങ്: ഉത്തര കൊറിയയില്‍ ഏകാധിപത്യ ഭരണമാണെന്ന് എല്ലാവര്‍ക്കും അറിയാം. കിം ജോങ് ഉന്നാണ് അവിടെ തലതിരിഞ്ഞ നയങ്ങള്‍ നടപ്പാക്കുന്നതെന്നും അറിയാം. പുതിയ നിയമങ്ങള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കിം. ശരിക്കും ഉത്തര കൊറിയക്കാര്‍ കുടുങ്ങിയിരിക്കുകയാണ്. ഇത് പാലിക്കാന്‍ പറ്റുമോ എന്ന് പോലും പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് അവര്‍.

Recommended Video

cmsvideo
ഉത്തര കൊറിയയില്‍ ചിരി നിരോധിച്ചു, ഷോപ്പിംഗ് പാടില്ല, കിമ്മിന്റെ പ്രഖ്യാപനം | . Oneindia Malayalam

സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് ചിരി നിരോധിച്ചിരിക്കുകയാണ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം. അത് മാത്രമല്ല ഷോപ്പിംഗ് അടക്കമുള്ള കാര്യങ്ങള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിരിക്കുകയാണ് കിം. ഇതിന് കാരണവുമുണ്ട്. എന്തായാലും ഒരു രാജ്യത്തും കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് ഉത്തര കൊറിയയില്‍ നടക്കുന്നത്.

1

ഉത്തര കൊറിയയുടെ മുന്‍ ഭരണാധികാരി കിം ജോങ് ഇല്ലിന്റെ പത്താം ചരമ വാര്‍ഷികമാണ് ഉത്തര കൊറിയയില്‍ നടക്കുന്നത്. പതിനൊന്ന് ദിവസത്തേക്ക് വമ്പന്‍ നിയന്ത്രണങ്ങളാണ് ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഔദ്യോഗിക ദു:ഖാചരണം എന്നാണ് പ്രഖ്യാപനം. 1994 മുതല്‍ 2011 വരെ ഉത്തര കൊറിയ ഭരിച്ചത് കിം ജോങ് ഇല്ലായിരുന്നു. ഇതിന് ശേഷമാണ് അധികാരം കിം ജോങ് ഉന്‍ അധികാരം ഏറ്റെടുത്തത്. ചിരിക്കുന്നതിന് ഈ പതിനൊന്ന് ദിവസത്തേക്ക് വിലക്കാണ്. ഇത് മാത്രമല്ല ഷോപ്പിംഗിനോ മദ്യപിക്കുന്നതിനോ അനുവാദമില്ല. ഇക്കാര്യങ്ങളൊക്കെ അതിര്‍ത്തിയില്‍ താമസിക്കുന്ന ഒരു ഉത്തര കൊറിയന്‍ വംശജനില്‍ നിന്നാണ് പുറത്തെത്തിയത്.

2

മദ്യപിക്കുന്നതിനും ചിരിക്കുന്നതിനും മാത്രമല്ല, വ്യായാമങ്ങള്‍ നടത്തുന്നതിന് പോലും വിലക്കാണ്. അവശ്യ സാധനങ്ങളുടെ സ്റ്റാന്‍ഡിനും ഇതേ കാലയളവില്‍ വിലക്കുണ്ട്. തെരുവോരങ്ങളില്‍ വില്‍പ്പന നടത്താനോ മറ്റ് വ്യാപാര കേന്ദ്രങ്ങളില്‍ എന്തെങ്കിലും വാങ്ങാനോ സാധ്യമല്ല. ചുരുക്കി പറഞ്ഞാല്‍ എല്ലാ കാര്യത്തിനും വിലക്കാണെന്ന് പറയേണ്ടി വരും. മുന്‍ കാലങ്ങളില്‍ ഈ നിയമങ്ങളെല്ലാം ജനങ്ങള്‍ പാലിച്ചിരുന്നില്ല. കാറ്റില്‍ പറത്തിയിരുന്നു എന്ന് തന്നെ പറയാം. അത്തരക്കാരെ പ്രത്യയശാസ്ത്ര കുറ്റവാളികളായി രാജ്യം പ്രഖ്യാപിച്ചിരുന്നു. ഇവരെ പോലീസും സൈന്യവും ചേര്‍ന്ന് പിടിച്ച് കൊണ്ടുപോകും. പിന്നെ ഇവരെ ആരെയും ജനങ്ങള്‍ നേരിട്ട് കാണില്ല. തടവിലാണോ കൊലപ്പെടുത്തിയോ എന്ന് പോലും വ്യക്തമല്ല.

3

ഇത് മാത്രമല്ല ഏത്രയോ ഭീകരമായ പല നിയമങ്ങളും കിം ദു:ഖാചരണത്തിന്റെ ഭാഗമായി കൊണ്ടുവന്നിട്ടുണ്ട്. ഉച്ചത്തില്‍ ഈ പതിനൊന്ന് ദിവസവും കരയാന്‍ പോലും ഈ ദിവസങ്ങളില്‍ സാധ്യമല്ല. അതിനും വിലക്കുണ്ട്. ഏതെങ്കിലും ഒരു വ്യക്തിയുടെ കുടുംബത്തിലെ ഒരംഗമാണ് മരിച്ചതെങ്കിലും കരയാന്‍ അനുമതിയില്ല. പതിനൊന്ന് ദിവസങ്ങളില്‍ ആരെങ്കിലും ജനിച്ചിട്ടുണ്ടെങ്കില്‍ അയാളുടെ ജന്മദിനവും ആഘോഷങ്ങളില്ലാതെ കടന്നുപോകും. ജന്മദിന ആഘോഷങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. പോലീസ് തുടര്‍ച്ചയായി ജനങ്ങളെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ദു:ഖാചരണത്തില്‍ യഥാര്‍ത്ഥത്തില്‍ പങ്കുചേരാത്തവരെ ഇവര്‍ കൊണ്ടുപോകും. പിന്നീടൊരു തിരിച്ചുവരവ് ഉണ്ടാവില്ല.

4

രാജ്യത്തിന്റെ കൂട്ടായ ദു:ഖാചരണത്തെ തകര്‍ക്കുന്നയാളുകള്‍ക്കെതിരെ കര്‍ശന നടപടി തന്നെ എടുക്കാനാണ് തീരുമാനം. ഈ മാസം ഉത്തര കൊറിയന്‍ പോലീസിനുള്ള പ്രത്യേക ഡ്യൂട്ടിയാണിത്. ഈ മാസത്തില്‍ പോലീസുകാര്‍ കൃത്യമായി ഉറങ്ങാറില്ലെന്നാണ് റിപ്പോര്‍ട്ട്. 24 മണിക്കൂറും ഇവര്‍ പൗരന്മാരെ പരിശോധിച്ച് കൊണ്ടിരിക്കും. നേരത്തെ സ്‌കിന്നി ജീന്‍സുകള്‍ കിം ജോങ് ഉന്‍ ഉത്തര കൊറിയയില്‍ നിരോധിച്ചിരുന്നു. ട്രെന്‍ഡിംഗായ ഹെയര്‍സ്‌റ്റൈലുകള്‍ ഉപയോഗിക്കാനും ശരീരത്തില്‍ സ്റ്റഡുകള്‍ അടക്കം കുത്താനും ഉത്തര കൊറിയയില്‍ അനുമതിയില്ല. മുത്തലാളിത്ത ജീവിത രീതിയാണ് ഇതെന്നും, അതൊന്നും അനുവദിക്കില്ലെന്നും കിംഗ് പറയുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ സ്വാധീനം യുവജനതയില്‍ വര്‍ധിക്കുന്നുവെന്നാണ് കിം വ്യക്തമാക്കുന്നത്.

5

നേരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദിനപത്രം കൂടുതല്‍ നടപടികള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തേക്ക് ഇത്തരം സംസ്‌കാരങ്ങളെ കൊണ്ടുവരരുതെന്നും ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ലെതര്‍ ട്രെഞ്ച് കോട്ടുകള്‍ നിരോധിച്ചിരിക്കുകയാണ്. ഇത് കിം ജോങ് ഉന്നിന്റെ സ്‌റ്റൈലിഷ് വസ്ത്രധാരണത്തിന്റെ ഭാഗമാണ്. ഇതിന് പിന്നാലെ ഉത്തര കൊറിയയിലെ സമ്പന്ന വിഭാഗം ഇത്തരം കോട്ടുകള്‍ ധാരാളമായി ഉപയോഗിച്ചിരുന്നു. കിം ജോങ് ഉന്നിനോട് കൂറ് കാണിക്കാനായിരുന്നു ഈ തീരുമാനം. ഇതോടെ വലിയ പോപ്പുലറായി ട്രെഞ്ച് കോട്ടുകള്‍ മാറിയിരുന്നു. ഇതോടെയാണ് ഇവ വില്‍ക്കുന്നതും വാങ്ങുന്നതും ധരിക്കുന്നതും നിരോധിച്ചത്.

6

ട്രെഞ്ച് കോട്ടുകള്‍ ഉത്തര കൊറിയയിലെ സ്ത്രീകള്‍ക്കിടയില്‍ വലിയ പോപ്പുലറായിരുന്നു. കിമ്മിന്റെ സഹോദരി കിം യോ ജോങ് ഇത് ധരിച്ചതോടെയാണ് അവരും ഇതേറ്റെടുത്തത്. ഈ കോട്ടിന്റെ വിലകുറഞ്ഞ പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. അതേസമയം ഈ കോട്ടുകള്‍ ധരിക്കുന്നത് ഉത്തര കൊറിയന്‍ ഭരണകൂടത്തെ വെല്ലുവിളിക്കുന്നതിന് തുല്യമായിട്ടാണ് കിം ജോങ് ഉന്‍ കണ്ടിരുന്നത്. എല്ലാ വര്‍ഷവും മൗസോളിയത്തിലുള്ള പിതാവിന്റെ സ്മാരകത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ കിം എത്താറുണ്ട്. ആദ്യത്തെയും അഞ്ചാമത്തെയും വാര്‍ഷിക സമയത്ത് ദേശീയ യോഗങ്ങള്‍ ചേര്‍ന്ന് പിതാവിനെ സ്മരിക്കാറുണ്ട് കിം.

7

ദക്ഷിണ കൊറിയയില്‍ നിന്നുള്ള പോപ്പ് ഗാനങ്ങള്‍ കേട്ടതിന് ഏഴ് പേരെയാണ് കിം വധശിക്ഷയ്ക്ക് വിധിച്ചത്. അതേസമയം രാജ്യത്ത് നിന്ന് പോകാന്‍ ശ്രമിക്കുന്നവരെ എന്നെന്നേക്കുമായി കിം ഇല്ലാതാക്കുകയാണ്. ദക്ഷിണ കൊറിയയിലേക്കുള്ള അതിര്‍ത്തിയെല്ലാം കിമ്മിന്റെ സര്‍ക്കാര്‍ അടച്ചു. നൂറോളം പേര്‍ എത്തുന്ന സമയത്ത് ഇ്പപോള്‍ വെറും രണ്ട് പേരാണ് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ എത്തിയത്. ജനങ്ങളുടെ എല്ലാ അധികാരവും കിം കവര്‍ന്നെടുത്തു എന്നാണ് റിപ്പോര്‍ട്ട്. പട്ടിണി കിടന്ന് ധാരാളം പേര്‍ മരിക്കുന്നുമുണ്ട്. ചില മാറ്റങ്ങള്‍ കിം കൊണ്ടുവരുന്നുണ്ടെങ്കിലും അതൊന്നും വലിയ രീതിയിലേക്ക് മാറിയിട്ടില്ല.

യുപില്‍ അഖിലേഷിനൊപ്പം 4 പാര്‍ട്ടികളുടെ സഖ്യം, എസ്പിയുടെ ലക്ഷ്യം സര്‍വേയില്‍ പറഞ്ഞ കാര്യങ്ങള്‍യുപില്‍ അഖിലേഷിനൊപ്പം 4 പാര്‍ട്ടികളുടെ സഖ്യം, എസ്പിയുടെ ലക്ഷ്യം സര്‍വേയില്‍ പറഞ്ഞ കാര്യങ്ങള്‍

English summary
kim jong un banned laughing and shopping in north korea and the reason goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X