കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹോദരനെ കിം ജോങ് ഉന്‍ കൊന്നു; ചാരസുന്ദരികള്‍ വിമാനത്താവളത്തില്‍ ചെയ്ത 'കോള്‍ഡ് ബ്ലഡഡ് മര്‍ഡര്‍'

അവശനായ നിലയിലാണ് കിം ജോങ് നാമിനെ കോലാലംപൂരിലെ വിമാനത്താവളത്തില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല

Google Oneindia Malayalam News

സോള്‍: ക്രൂരതയ്ക്ക് പേര് കേട്ട ആളാണ് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ പരസ്യമായി വധിച്ച് ജനങ്ങളില്‍ ഭീതി ഉയര്‍ത്തി ഏകാധിപതിയായി തുടരുന്ന കിം ജോങ് ഉന്‍.

ആ കിം ജോങ് ഉന്‍ തന്റെ അര്‍ദ്ധ സഹോദരനെ ചാര സുന്ദരിമാരെ ഉപയോഗിച്ച് വധിച്ചു എന്നാണ് റിപ്പോര്‍ട്ട്. കോലാലംപൂര്‍ വിമാനത്താവളത്തില്‍ വച്ചായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചില്ലറക്കാരനല്ല കൊല്ലപ്പെട്ട കിം ജോങ് നാം. ഒരുഘട്ടത്തില്‍ ഉത്തരകൊറിയയുടെ അധികാരം കൈയ്യാളുമെന്ന് കരുതിയിരുന്ന ആളാണ്. ആരേയും ഞെട്ടിപ്പിക്കുന്ന 'പ്ലേബോയ്' ജീവിതം നയിച്ചിരുന്ന കിം ജോങ് നാമിനെക്കുറിച്ച്....

മലേഷ്യയിലെ വിമാനത്താവളത്തില്‍

അവശനായ നിലയിലാണ് കിം ജോങ് നാമിനെ കോലാലംപൂരിലെ വിമാനത്താവളത്തില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ചാരസുന്ദരികള്‍ ചെയ്ത അരുംകൊല

കിം ജോങ് ഉന്‍ നിയോഗിച്ച രണ്ട് ചാരസുന്ദരികള്‍ ആണ് കിം ജോങ് നാമിനെ വധിച്ചത് എന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്താവളത്തില്‍ വച്ച് നാമിന്റെ ശരീരത്തില്‍ വിഷം കുത്തിവയ്ക്കുകയായിരുന്നത്രെ.

ചാരവനിതകള്‍ക്ക് എന്ത് പറ്റി?

കൃത്യം നിര്‍വ്വഹിച്ചതിന് ശേഷം ചാര സുന്ദരികള്‍ വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെട്ടു. ടാക്‌സിയിലാണ് ഇവര്‍ രക്ഷപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കിം ജോങ് ഇല്ലിന്റെ മകന്‍

കിം ജോങ് ഉന്നിന് മുമ്പ് ഉത്തര കൊറിയയുടെ അധിപനായിരുന്ന കിം ജോങ് ഇല്ലിന്റെ മൂത്ത മകനാണ് കിം ജോങ് നാം. എന്നാല്‍ ഉന്നിന്റേയും നാമിന്റേയും അമ്മ ഒരാളല്ല.

പ്രതീക്ഷിച്ച ഏകാധിപതി, പക്ഷേ

കിം ജോങ് ഇല്ലിന് ശേഷം ഭരണം നാമിന്റെ കൈയ്യില്‍ എത്തും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. മൂത്ത പുത്രന്‍ എന്ന സാധ്യതയും ഉണ്ടായിരുന്നു. പക്ഷേ നാമിന്റെ ജീവിതം തന്നെ നാമിന് പണി കൊടുത്തു.

വ്യാജ പാസ്‌പോര്‍ട്ട് കേസ്

ആഡംബര പ്രേമിയായിരുന്നു കിം ജോങ് നാം. വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് ജപ്പാനില്‍ പോകാന്‍ ശ്രമം നടത്തിയത് 2001 ല്‍ ആയിരുന്നു. എന്നാല്‍ ഇത് കൈയ്യോടെ പിടിക്കപ്പെട്ടു. അതോടെ തീര്‍ന്നു കിം ജോങ് നാമിന്റെ സുവര്‍ണകാലം.

നാടുകടത്തപ്പെട്ട ധൂര്‍ത്തപുത്രന്‍

കിം ജോങ് നാം ഒരു പ്രശ്‌നമായിത്തീരും എന്ന് വ്യക്തമായതോടെ പിതാവ് തന്നെ മകനെ നാട് കടത്തുകയായിരുന്നു. പിന്നീട് മക്കാവോയിലും സിംഗപ്പൂരിലും ആയായിരുന്നു നാമിന്റെ ജീവിതം.

അമ്മയുടെ പേരില്‍ പീഡിതനായ മകന്‍

കിം ജോങ് ഇല്ലിന് നടിയായ സോങ് ഹെയ് റിമ്മില്‍ ഉണ്ടായ മകനാണ് നാം. 1971 ല്‍ ആയിരുന്നു ജനനം. എന്നാല്‍ കിം ജോങ് ഇല്ലും നടിയും തമ്മിലുള്ള ബന്ധം ഇല്ലിന്റെ പിതാവിന് തീരെ താത്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ബാല്യത്തില്‍ അച്ഛന്റെ സ്‌നേഹം കിട്ടാതെയാണ് നാം വളര്‍ന്നത്.

പഠിച്ചത് പുറത്ത്

ആദ്യം മകനെ സ്‌കൂളില്‍ വിടാന്‍ പോലും പിതാവ് തയ്യാറായിരുന്നില്ല. പിന്നീട് റഷ്യയിലും സ്വിറ്റ്‌സര്‍ലാന്റിലും അയച്ച് പഠിപ്പിച്ചു. പക്ഷേ ആ മകന്‍ തന്നെ പിതാവ് ചീത്തപ്പേരുണ്ടാക്കിയപ്പോള്‍ രാജ്യത്ത് നിന്ന് തന്നെ പുറത്താക്കി.

കിം ജോങ് ഉന്നിന് ഭയം

ഉത്തര കൊറിയയില്‍ ഭരണ അട്ടിമറി സൃഷ്ടിക്കാന്‍ അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നുണ്ട് എന്നത് സത്യമാണ്. ഇതിന് തന്റെ അര്‍ദ്ധ സഹോദരനെ തന്നെ ഉപയോഗിക്കുമോ എന്ന ഭയം കിം ജോങ് ഉന്നിന് ഉണ്ടായിരുന്നു.

 ചൈന പോലും കൊതിക്കുന്നു

ഉത്തര കൊറിയയെ പിന്തുണക്കുന്ന അപൂര്‍വ്വം രാജ്യങ്ങളില്‍ ഒന്നാണ് ചൈന. പക്ഷേ ആ ചൈന പോലും കിങ് ജോങ് ഉന്നിനെ മാറ്റി പ്രതിഷ്ഠിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അപ്പോള്‍ പിന്നെ ഉന്നിന് ഭയം ഉണ്ടാവുക സ്വാഭാവികമല്ലേ...

മുമ്പും വധശ്രമം

ആദ്യമായിട്ടല്ല കിം ജോങ് നാമിന് നേര്‍ക്ക് വധശ്രമം ഉണ്ടാകുന്നത്. 2011 ല്‍ പിതാവ് മരിച്ചതിന് ശേഷം പലതവണ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ രക്ഷപ്പെടുകയായിരുന്നു.

ചൂതാട്ട വീരന്‍

ഉത്തര കൊറിയന്‍ രീതികള്‍ക്ക് വിഭിന്നമായിരുന്നു ചെറുപ്പം മുതലേ നാമിന്റെ ജീവിതം. വളര്‍ന്നപ്പോള്‍ ഒരു ചൂതാട്ടക്കാരനായി. മക്കാവോയില്‍ ഇയാള്‍ കോടികള്‍ പൊടിച്ചുകളഞ്ഞിരുന്നതായി മുമ്പ് ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സ്ത്രീ വിഷയത്തിലും

സ്ത്രീ വിഷയത്തിലും കിം ജോങ് നാം ഏറെ ചീത്തപ്പേര് കേള്‍പ്പിച്ചിട്ടുണ്ട്. മക്കവോയിലേ താമനസം തന്നെ ഇതിനായിരുന്നു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

ഒളിച്ചോടിയതായിരുന്നു മലേഷ്യയിലേക്ക്

2013 ല്‍ ആണ് നാമിന്റെ അമ്മാവന്‍ ജാങ് സോങ് തീക്കിനെ രാജ്യദ്രോഹം ചുമത്തി കിങ് ജോങ് ഉന്‍ വധിച്ചത്. അതിന് ശേഷം നാം ഭയത്തിലായിരുന്നു. തുടര്‍ന്ന് മലേഷ്യയില്‍ ഒളിച്ച് കഴിയുമ്പോഴാണ് കൊലപാതകം നടന്നത്.

English summary
The sudden death of North Korean leader Kim Jong Un's half-brother was murder, South Korean officials announced Wednesday. Kim Jong Nam died Monday soon after becoming ill at Malaysia's Kuala Lumpur International Airport (KLIA) before an outbound flight to Macau.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X