കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീച്ചില്‍ ഉല്ലസിച്ച് കിം ജോംഗ് ഉന്‍, വോന്‍സാനില്‍... യുഎസ്സിന്റെ ചാരക്കണ്ണുകള്‍ തിരഞ്ഞുപിടിച്ചു!!

Google Oneindia Malayalam News

പ്യോങ് യാങ്: ഉത്തര കൊറിയയില്‍ ഭരണപ്രതിസന്ധിയുണ്ടെന്ന വാദങ്ങളൊക്കെ തകര്‍ന്നു. ഇനി ദക്ഷിണ കൊറിയക്കും അമേരിക്കയ്ക്കുമൊക്കെ ആശ്വാസത്തോടെ പിന്‍വാങ്ങാം. ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അദ്ദേഹം ബീച്ചില്‍ എത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കിമ്മിന് നാട്ടുകാര്‍ക്ക് പോലും കാണാന്‍ ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ശുഭവാര്‍ത്ത എത്തിയിരിക്കുന്നത്. കിം ആരോഗ്യ വീണ്ടെടുത്തിരിക്കുന്നു എന്ന് ഇതിലൂടെ ഉറപ്പായിരിക്കുകയാണ്.

കിം ആരോഗ്യവാന്‍

കിം ആരോഗ്യവാന്‍

കിം ബീച്ചില്‍ ഉല്ലസിക്കാനെത്തിയതാണോ അതോ മറ്റ് കാര്യ പരിപാടികള്‍ക്കായി എത്തിയതാണോ എന്നറിയില്ല. അദ്ദേഹം വോന്‍സാനിലെ തുറമുഖ നഗരമാണ് സന്ദര്‍ശിച്ചത്. കിം തുറമുഖ തീരത്തിനടുത്ത് കൂടി നടന്നുപോകുന്നത് കണ്ടെത്തിയത് യുഎസ്സിന്റെ ചാരക്കണ്ണുകളാണ്. ഇക്കാര്യം ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കിമ്മിന്റെ ആരോഗ്യനില മോശമാണെന്ന വിവിധ മാധ്യമങ്ങളുടെ വാദങ്ങള്‍ ഇതോടെ തെറ്റിയിരിക്കുകയാണ്. സര്‍ജറി കഴിഞ്ഞ് കിം പൂര്‍ണ ആരോഗ്യവാനാണ്.

കിം വോന്‍സാനില്‍ എത്തിയതെന്തിന്

കിം വോന്‍സാനില്‍ എത്തിയതെന്തിന്

വോന്‍സാനില്‍ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നിര്‍മാണം നടക്കുന്നുണ്ട്. ഉത്തര കൊറിയയുടെ വികസന സ്വപ്‌നം കൂടിയാണിത്. നിലവില്‍ ആര്‍ക്ക് മുന്നില്‍ തുറന്ന് നല്‍കാത്ത രാജ്യം പുറം രാജ്യക്കാര്‍ക്കുമായി തുറന്ന് നല്‍കാനുള്ള സാധ്യതകളാണ് കിം പരിശോധിക്കുന്നത്. നേരത്തെ ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച്ചയില്‍ കിം കൂടുതല്‍ ജനാധിപത്യ സ്വാഭാവം പ്രകടിപ്പിച്ചിരുന്നു. കിം ഈ വിനോദ സഞ്ചാര കേന്ദ്രത്തിലെ നിര്‍മാണ പ്രവര്‍ത്തനം വിലയിരുത്താന്‍ എത്തിയതാണ്. ഇവിടെ റിസോര്‍ട്ട് കോംപ്ലക്‌സും ഒരുങ്ങുന്നുണ്ട്.

റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

കിമ്മിന്റെ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങിയത് തുടര്‍ച്ചയായ പുകവലി കാരണമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു അമിത വണ്ണവും, ജോലിഭാരവും അദ്ദേഹത്തെ അലട്ടിയിരുന്നു. ഇതാണ് ഹൃദയസംബന്ധമായ അസുഖത്തിലേക്ക് നയിച്ചത്. എന്നാല്‍ ദക്ഷിണ കൊറിയന്‍ റിപ്പോര്‍ട്ട് പ്രകാരം കിമ്മിന് ശസ്ത്രക്രിയ നടന്നെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് ശേഷമുള്ള വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.

സ്വന്തം ഡോക്ടര്‍മാര്‍

സ്വന്തം ഡോക്ടര്‍മാര്‍

ആരോഗ്യകാര്യത്തില്‍ കിം അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. സ്വന്തം വീട്ടില്‍ തന്നെ മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. മുന്‍ ഭരണാധികാരികള്‍ കിം സുംഗും കിം ജോങ് ഇല്ലും ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഈ സാഹചര്യത്തില്‍ കിമ്മും തന്റെ ആരോഗ്യത്തെ ഗൗരവത്തോടെ കണ്ടിരുന്നു. വീട്ടില്‍ തന്നെ ആശുപത്രി സൗകര്യങ്ങള്‍ ഒരുക്കിയത് ഈ കാരണത്താലാണ്. ആരോഗ്യ രംഗത്തെ വിദഗ്ദരായ ഡോക്ടര്‍മാര്‍ എപ്പോഴും കിമ്മിനൊപ്പമുണ്ടാവും.

സിറിയക്ക് കത്ത്

സിറിയക്ക് കത്ത്

സിറിയയിലെയും ക്യൂബയിലെയും നേതാക്കള്‍ക്ക് കിം കത്തയച്ചിട്ടുണ്ട്. ഏപ്രില്‍ 22നാണ് കത്തയച്ചത്. ഇതില്‍ നിന്ന് തന്നെ അഭ്യൂഹങ്ങളെല്ലാം കാറ്റില്‍ പറന്നിരുന്നു. മുന്‍ ഭരണാധികാരി കിം സുംഗിന്റെ 108ാം ജന്മദിനത്തില്‍ ആശംസ അറിയിച്ചിരുന്നു. ഇതിന് നന്ദി അറിയിച്ചാണ് കിം ഇവര്‍ കത്തയച്ചത്. സിറിയയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്ന് കിം ബാഷര്‍ അല്‍ അദിനയച്ച കത്തില്‍ പറയുന്നുണ്ട്.

യുഎസ്സിന്റെ നിരീക്ഷണം

യുഎസ്സിന്റെ നിരീക്ഷണം

കിമ്മിന്റെ ആരോഗ്യ നിലയെ കുറിച്ച് അന്വേഷിക്കാന്‍ യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളെ നിയോഗിച്ചിരുന്നു. ഇവരുടെ ചാരക്കണ്ണുകളാണ് കിമ്മിന്റെ ആരോഗ്യത്തെ പുറം ലോകത്തെ അറിയിച്ചത്. നേരത്തെ പ്രസിഡന്റ് ട്രംപ് ഇക്കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി. എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെ കിമ്മിന് ഒരു കുഴപ്പവുമില്ലെന്ന് ട്രംപ് പറഞ്ഞു. സിഎന്‍എന്നിനെ പോലുള്ള ചാനലുകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

രസകരമായ സംഭവം

രസകരമായ സംഭവം

ഉത്തരകൊറിയയില്‍ ഇതിനിടെ ആളുകള്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങി കൂട്ടുന്നതിനും സാക്ഷിയായി. രാജ്യത്ത് കൊറോണവൈറസ് നടപടികള്‍ കടുപ്പിക്കുന്നുവെന്ന സൂചനയാണ് ഇതിന് കാരണം. പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും വിലയ ക്ഷാമമാണ് ഇതേ തുടര്‍ന്ന് നേരിട്ടത്. മറ്റ് അവശ്യസാധനങ്ങളിലേക്കും ഇത് നീണ്ടിരിക്കുകയാണ്. ഭക്ഷ്യോല്‍പ്പന്നങ്ങളും വിലയും കുത്തനെ കൂടിയിരിക്കുകയാണ്. ഇത് സര്‍വസാധാരണമാണെന്ന് ജനങ്ങള്‍ പറയുന്നു. അതേസമയം കിമ്മിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ളതല്ല ജനങ്ങളുടെ പരിഭ്രാന്തിയെന്ന് ഉത്തര കൊറിയ പറഞ്ഞു.

English summary
kim jong un visited wonsan beach port us intelligence founds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X