ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തിനു പിന്നിൽ ഉൻ മാത്രമല്ല; പ്രധാന പങ്ക് ഇവർക്ക്... നന്ദിയുമായി ഉൻ

  • Posted By:
Subscribe to Oneindia Malayalam

സോൾ: ലോകത്തെ ഞെട്ടിച്ച ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനു ശേഷം ജീവനക്കാരെ അഭിനന്ദിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങ് ഉൻ. ഉത്തരകൊറിയയിലെ ടയർ നിർമ്മാണ ഫാക്ടറി ഉൻ സന്ദർശിച്ചു. കഴിഞ്ഞ ദിവസം പരീക്ഷിച്ച ബാലിസ്റ്റിക് മിസൈൽ ഹ്വാസോങ് 15 ന്റെ പരീക്ഷണ വിജയത്തിനു ശേഷമാണ് ഉൻ ടയർ ഫാക്ടറി സന്ദർശിക്കുന്നത്.

തങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കും, മിസൈല്‍ പരീക്ഷണവിജയം ആഘോഷമാക്കി ഉത്തരകൊറിയ

ഫാക്ടറി സന്ദർശിച്ച് ഉൻ ജീവനക്കാർ അഭിനന്ദിക്കുകയും ചെയ്തു. നവംബറിൽ രാജ്യം നടത്താൻ പോകുന്ന ഏറ്റവും വലിയ ദൗത്യത്തിന് ടയറുകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതു വളരെ കൃത്യമായും ഭംഗിയായും ജീവനക്കാർ ചെയ്തതെന്നും ഫാക്ടറി സന്ദർശന വേളയിൽ ഉൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണത്തിന് തദ്ദേശിമായി നിർമ്മിച്ച് മിസൈൽ ട്രക്ക് ടയറുകളാണ് ഉപയോഗിച്ചിരുന്നത്.

 ഉത്തരകൊറിയൻ ജനങ്ങളുടെ പിന്തുണ

ഉത്തരകൊറിയൻ ജനങ്ങളുടെ പിന്തുണ

ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിന് ജനങ്ങൾ പൂർണ്ണ പിന്തുണയാണ് നൽകുന്നത്. അതിനുള്ള തെളിവാണ് കഴിഞ്ഞദിവസം രാജ്യത്ത് അരങ്ങേറിയ ആഘോഷ പരിപാടികൾ. പൊതു നിരത്തിൽ പടക്കങ്ങൾ പൊട്ടിച്ചും നൃത്തം ചവിട്ടിയുമാണ് ജനങ്ങൾ ആഘോഷിച്ചത്. ഇതോടു കൂടി ലോകരാജ്യങ്ങൾ ഉത്തരകൊറിയയുടെ ശക്തിയെപ്പറ്റി മനസിലായി കാണുമെന്ന് വിശ്വസിക്കുന്നു വെന്നും ജനങ്ങൾ പറയുന്നു. ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം അഭിമാനമായാണ് ജനങ്ങൾ കാണുന്നത്.

 ലോകരാജ്യങ്ങളെ പരിഹസിച്ച് ഉത്തരകൊറിയ

ലോകരാജ്യങ്ങളെ പരിഹസിച്ച് ഉത്തരകൊറിയ

ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനെതിരെ ആഗോളതലത്തിൽ നിന്നു തന്നെ എതിർപ്പുകൾ ഉയർന്നിരുന്നു. പരീക്ഷണത്തിനു ശേഷം യുഎൻ രക്ഷാസമിതി അടിയന്തരയോഗം വിളിച്ചു ചേർത്തിരുന്നു. ഇവയെല്ലാം പരിഹസിക്കും വിധത്തിലായിരുന്നു കഴിഞ്ഞ ദിവസം ഉത്തരകൊറിയയിൽ നടന്ന ആഘോഷ പരിപാടികൾ

മിസൈൽ പരീക്ഷണം

മിസൈൽ പരീക്ഷണം

ലോകരാജ്യങ്ങളെ ഭീതിയിലാക്കി നവംബർ 29 നാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. ഇതുവരെ രാജ്യം പരീക്ഷിച്ചതിൽ വച്ച് ഏറ്റവും ശക്തി കൂടിയ ‌പരീക്ഷണമായിരുന്നു അത്. ഹ്വാസോങ് 15 ന് അമേരിക്കൻ ഭൂഖണ്ഡത്തെ പാടെ തകർക്കാൻ കഴിയുമെന്ന് ഉത്തരകൊറിയ അവകാശപ്പെടുന്നുണ്ട്. ലോകരാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ചായിരുന്നു ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണമെന്നതു ശ്രദ്ധേയമാണ്.

ലക്ഷ്യം അമേരിക്ക

ലക്ഷ്യം അമേരിക്ക

ഉത്തരകൊറിയയുടെ അണവ പരീക്ഷണങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത് അമേരിക്കയെയാണ്. അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയതിനു ശേഷമാണ് ഉത്തരകൊറിയ - യുഎസ് പ്രശ്നം സങ്കീർണ്ണമായത്. അമേരിക്കയുടെ സമ്മർദത്തിന്റെ ഭാഗമായി ഉത്തരകൊറിയ്ക്ക് യുഎൻ ഉപരോധം ഏർപ്പെടുത്തിയിരുന്നു. കൂടാതെ ഭീകരരാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

തിരിച്ചടിക്കും

തിരിച്ചടിക്കും

ഉത്തരകൊറിയയുടെ മിസൈൽ പീക്ഷണത്തിനെതിരെ അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ഇനിയൊരു യുദ്ധമുണ്ടായാൽ കാരണം ഉത്തരകൊറിയ മാത്രമായിരിക്കുമെന്ന് അമേരിക്ക അറിയിച്ചു. നിരന്തരം മുന്നറിയിപ്പുകൾ നൽകിയിട്ടും അതൊക്കെ കാറ്റിൽ പറത്തിയാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണമെന്നും അമേരിക്ക കൂട്ടിച്ചേർത്തു.

English summary
The visit came after a public rally and fireworks in Pyongyang to celebrate the launch of the Hwasong-15 ICBM, in violation of international sanctions.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്