• search

കൗമാരത്തിൽ വേശ്യാവൃത്തിക്ക് ഇരയായി, പിഡിപ്പിച്ചയാളെ കൊലപ്പെടുത്തി, പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്

 • By Ankitha
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  വാഷിങ്ടൺ: പതിനാറാം വയസിൽ ബലാത്സംഗം ചെയ്തയാളെ കുത്തികൊന്നു ജയിലിൽ കഴിയുന്ന പെൺകുട്ടിയ്ക്ക് സഹായവുമായി സെക്സ്ബോംബ് കിം കർദാഷിയാൻ. ചെറുപ്രായത്തിൽ ക്രൂരമായ പീഡനത്തിന് ഇരയാവുകയും വേശ്യാവൃത്തിയ്ക്ക് ഇരയാക്കപ്പെടുകയും ചെയ്ത സിന്റോയിയാ ബ്രൗൺ എന്ന 29 കാരിയ്ക്കാണ് നിയമസഹായവുമായി കിം മുന്നോട്ടു വന്നത്. കൂടാതെ ഇതിനോടകം തന്നെ ബ്രൗണിന് പിന്തുണയുമായി അനേകം സെലിബ്രിറ്റികൾ രംഗത്തെത്തിയിട്ടുണ്ട്. ബ്രൗണിന്റെ മോചനത്തിന് വേണ്ടിയുള്ള പ്രചാരണത്തിൽ സഹായിക്കാൻ കിം തൻരെ അഭിഭാഷകനോടും നിർദേശിച്ചിട്ടുമുണ്ട്.

  ഭീകരാക്രമണത്തെ അപലപിച്ച് ട്രംപ്, ഭീകരരെ തുടച്ചു നീക്കും, ഈജിപ്തിന് വാഗ്ദാനവുമായി അമേരിക്ക

  16ാം വയസിലാണ് ബ്രൗൺ ആദ്യമായി പീഡനത്തിനിരയാകുന്നത്. ഇയാൾ പലപ്രവശ്യം ശരീരികമായി ഉപദ്രവിച്ച ശേഷം ഇവരെ മനുഷ്യ കടത്തിവ് വിധേയമാക്കുകയായിരുന്നു. 2004 ൽ മുൻസൈനികനും ഷൂട്ടറുമായ നിഷ്വിൽ റീയൽട്ടർ ജോണി അലന് ഇവരെ വിറ്റിരുന്നു. ബലാത്സംഗ ശ്രമത്തിനിടെ മുൻ സൈനികൻ തന്നെ കൊല്ലുമെന്ന് ഭയന്ന് കയ്യിലിരുന്ന തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊല്ലുകയായിരുന്നു. ഈ കുറ്റത്തിനാണ് ബ്രൗൺ ജയിൽ ശിക്ഷ അനുഭവിക്കുന്നത്. കൊലപാതക കുറ്റത്തിന് ബ്രൗണിന് ആജീവനാന്ത തടവ് കോടി വിധിച്ചിരുന്നു. ഇതിനെതിരെയാണ് കിം കര്‍ദാഷിയാന്‍ രംഗത്തെത്തിയിരിക്കുന്നത്

  ബ്രൗണിനെ പിന്തുണച്ച് കിം

  ബ്രൗണിനെ പിന്തുണച്ച് കിം

  ബ്രൗണിനെ പിന്തുണച്ച് കിം രംഗത്തെത്തിയിരുന്നു.കൗമാരത്തിൽ തന്നെ ലൈംഗികമായി ഉപയോഗിച്ച ആളെ വകവരുത്താൻ ധൈര്യം കാട്ടിയ പെൺകുട്ടി നിയമസംവിധാനത്തിനു നുന്നിൽ പരാജയപ്പെട്ടു നിൽക്കുന്നത് കാണുമ്പോൾ ഹൃദയം തകർന്നു പോകുന്നുവെന്ന് കീം ട്വീറ്റ് ചെയ്തിരുന്നു. ഫ്രീ സിന്റോയിയ ബ്രൗണ്‍ എന്ന ഹാഷ് ടാഗില്‍ ബ്രൗണ്‍ കോടതിയില്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പം പ്രത്യക്ഷപ്പെട്ട ട്വീറ്റാണ് വീണ്ടും കേസിന് വഴിത്തിരിവായത്.

  പേടിച്ചു നടത്തിയ കൊലപാതകം

  പേടിച്ചു നടത്തിയ കൊലപാതകം

  മയക്കുമരുന്നിന്റെ ലഹരിയിലാണ് താൻ കൊലപാതകം നടത്തിയതെന്ന് ബ്രൗൺ കോടതിയിൽ പറഞ്ഞിരുന്നു. രണ്ടാഴ്ചയോളം നിരന്തരമായി മയക്കു മരുന്നു ഉപയോഗിച്ചിരുന്നു. അതിൽ തനിക്ക് ബോധമുണ്ടായിരുന്നില്ല. അൽപബോധയായിരുന്ന തൻരെ അരുകിലേയ്ക്ക് നഗ്നനായി അലൻ വന്നപ്പോൾ തന്നെ കൊല്ലാൻ വരുന്നുവെന്നാണ് താൻ വിചാരിച്ചത്. ആ ഭയത്താലാണ് ഇയാൾക്ക് നേരെ നിറയൊഴിച്ചതെന്ന് ബ്രൗൺ പറഞ്ഞു.

   മയക്കുമരുന്നിന്റെ അമിത ഉപയോഗം

  മയക്കുമരുന്നിന്റെ അമിത ഉപയോഗം

  ബ്രൗൺ കുട്ടിക്കാലം മുതലെ മയക്കുമരുന്നു ഉപയോഗിക്കുമായിരുന്നു. ഇടക്കിടെ വീട്ടിൽ നിന്ന് മുങ്ങി നിശാപാർട്ടികൾക്ക് പോകുമായിരുന്നു. അവിടെ വച്ച തന്നേക്കാൾ മുതിർന്ന പുരുഷൻമാരുമായി ബന്ധം സ്ഥാപിച്ചിരുന്നു. തന്റെ ബാല്യകാല സുഹൃത്തു മുഖേനയാണ് കുത്രോട്ടിനെ പരിചയപ്പെടുന്നതത്. ഇയാളുമായുള്ള സൗഹൃദമാണ് കൊലപാതകത്തിൽ വരെ കലാശിച്ചത്.

  മയക്കുമരുന്നു നൽകി പീഡിപ്പിച്ചു

  മയക്കുമരുന്നു നൽകി പീഡിപ്പിച്ചു

  ക്രൂത്രോട്ടും ബ്രൂണും വളരം പെട്ടെന്നു തന്നെ അടുത്ത സുഹൃത്തുക്കളാവുകയായിരുന്നു. ഒരു ദിവസം ബ്രൗണിനെ ഇയാൾ ഫ്ളേറിഡയിലേയ്ക്ക് യാത്രയ്ക്ക് ക്ഷണിച്ചിരുന്നു. യാത്രയ്ക്ക് മുൻപ് ഇരുവരം നാഷ്വില്ലിലെ ഒരു മോട്ടല്‍റൂമില്‍ കഴിയുകയും അവിടെ വോഡ്ക കുടിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ബോധം മറഞ്ഞു പോയി. ഇതിന് ശേഷം ഇയാൾ ബ്രൗണിനെ പല തവണ ബലാത്സംഗത്തിന് ഇരയാക്കി. ഇതിനുശേഷം ഇവരെ വേശ്യാവൃത്തിയ്ക്ക് ഉപയോഗിക്കുകയായിരുന്നു.

  ബ്രൗണിനെ പിന്തുണച്ച് സെലിബ്രറ്റികൾ

  ബ്രൗണിനെ പിന്തുണച്ച് സെലിബ്രറ്റികൾ

  കിമ്മിനെ കൂടാതെ ബ്രൗണിനെ പിന്തുണച്ച് ബ്രിട്ടീഷ് മോഡല്‍ കാരാ ഡെലേ വിംഗ് നേയും പാട്ടുകാരി റിഹാനയും എത്തിയിട്ടുണ്ട്. മനുഷ്യക്കടത്തിന് ഇരയായി തന്റെ പീഡനകനെ വെടിവെച്ചു കൊന്ന 16 കാരിയെ ജയിലില്‍ ഇട്ടിരിക്കുന്നതിനെ റിഹാനയും വിമര്‍ശിച്ചു. ബലാത്സംഗക്കാരനെ തുടച്ചുമാറ്റാതെ ഇരയെ ജീവിതത്തില്‍ നിന്നും വലിച്ചെറിയുന്ന നടപടി തെറ്റാണെന്ന് റിഹാനയും പറഞ്ഞു. ശിക്ഷിച്ച് ഇരകളെ നാണം കെടുത്തുന്ന പരിപാടി അവസാനിപ്പിക്കണമെന്നു പാട്ടുകരന്‍ ലൗറന്‍ ജാഗെര്‍ഗിയും കുറിച്ചു.

  English summary
  Kim Kardashian has enlisted her legal team to help in the case of Cyntoia Brown, a former child sex slave who killed her abuser when she was 16. Brown's case went viral this week when it emerged she had already served 13 years of a life sentence, and the now 29-year-old has secured the backing of the Kardashian in her clemency campaign.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more