ഉത്തരകൊറിയയിലെ കൊറോണ വൈറസ് പ്രതിരോധത്തെ പുകഴ്ത്തി കിം: തിളങ്ങുന്ന വിജയമെന്ന്
പ്യോംഗ്യാങ്ങ്: കൊറോണ വൈറസ് വ്യാപനം ഉത്തരകൊറിയൻ സർക്കാർ പൂർണ്ണമായും തടഞ്ഞെന്നും പകർച്ചാ വ്യാധിയ്ക്ക് വിരുദ്ധമായ സാഹചര്യം നിലനിർത്തിയതായും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കിം ജോങ് ഉൻ. രോഗ പ്രതിരോധത്തിൽ മിന്നും വിജയമാണ് രാജ്യം കൈവരിച്ചതെന്നാണ് കിം വിശേഷിപ്പിച്ചത്. പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ ദീർഘ ദർശനം മൂലമാണ് ഇതെന്നും കിം വ്യക്തമാക്കി. ഉത്തരകൊറിയ അതിർത്തികൾ അടച്ചിടുകയും ആയിരണക്കിന് പേരെ നിരീക്ഷണത്തിലാക്കുകയും ചെയ്ത ശേഷമാണ് രാജ്യത്ത് ഒറ്റ കൊറോണ വൈറസ് കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പറയുന്നത്.
ലോകത്ത് കൊറോണ വൈറസ് ആരോഗ്യ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ ആറ് മാസം നീണ്ട പ്രതിരോധ പ്രവർത്തങ്ങൾ കൊണ്ട് ഉത്തരകൊറിയ ഫലപ്രദമായി രോഗത്തെ പ്രതിരോധിച്ചുവെന്നാണ് കൊറിയൻ വാർത്താ ഏജൻസി കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടി കേന്ദ്ര കമ്മറ്റിയുടെ പ്രവർത്തനങ്ങൾക്ക് പുറമേ ജനങ്ങളുടെ അനൂകൂല മനോഭാവവുമാണ് ഇതിന് സഹായകമായതെന്നും കെസിഎൻഎ റിപ്പോർട്ടിൽ പറയുന്നു.

ഇതുവരെ 922 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും എല്ലാവരുടെയും എല്ലാം നെഗറ്റീവ് ആയിരുന്നുവെന്നാണ് ഉത്തരകൊറിയൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. സീപോർട്ടിൽ കാർഗോകൾ കൈകാര്യം ചെയ്യുന്നവരും അതിർത്തികളിൽ പ്രവർത്തിക്കുന്ന നൂറോളം പേരെയാണ് നിരീക്ഷണത്തിൽ പാർപ്പിച്ചതെന്നാണ് സാൽലദോർ വ്യക്തമാക്കിയത്. ഇൻഫ്രാ തെർമോ മീറ്ററുകൾ ഉപയോഗിച്ച് ശരീര താപനില പരിശോധിക്കുന്നതിനൊപ്പം കൈ കഴുകുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഷോപ്പിംഗ് മാളുകൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിങ്ങനെയുള്ള പൊതു സ്ഥലങ്ങളിൽ സാനിറ്റൈസറുകൾ ലഭ്യമാക്കുന്നത് തുടരുമെന്നും അദ്ദേഹം ഇമെയിലിൽ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലും എത്തുന്നവർ മാസ്ക് ധരിക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്. രാജ്യത്ത് പൊതു പരിപാടികൾ സംഘടിപ്പിക്കുന്നതിന് വിലക്കുണ്ട്. 235 റാപ്പിഡ് റെസ്പോൺസ് ടീമുകൾക്കും ആരോഗ്യ മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്. ഡോക്ടർ നഴ്സ്, പകർച്ചാവ്യാധി വിദഗ്ധൻ, പാരാമെഡിക്കൽ എന്നിവരുൾപ്പെടെയുള്ളവരാണ് ഈ സംഘത്തിലുള്ളത്.












Click it and Unblock the Notifications