Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയിലെ കിന്റര്‍ഗാര്‍ട്ടനില്‍ കത്തിക്കുത്ത് ആക്രമണം; മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ കൊല്ലപ്പെട്ടു

ബീജിംഗ്: ചൈനയിലെ തെക്ക്-കിഴക്കന്‍ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ സ്‌കൂളിലുണ്ടാ കത്തിക്കുത്ത് ആക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. ലിയാന്‍ജിയാങ്ങില്‍ വു എന്ന 25കാരനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അധ്യാപകരും രക്ഷിതാക്കളുമാണ് കൊല്ലപ്പെട്ടവരില്‍ മറ്റുള്ളവര്‍. പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പ്രതി കരുതിക്കൂട്ടിയാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. തിങ്കളാഴ്ച രാവിലെ 7.40ഓടെയാണ് സംഭവം നടന്നത്. സ്‌കൂളിലേക്ക് കുട്ടികളെ രക്ഷിതാക്കള്‍ കൊണ്ടുവിടുന്ന സമയത്താണ് അപ്രീതീക്ഷിത ആക്രമണം നടന്നത്.

china

ലിയാന്‍ജിയാങ്ങില്‍ ഏകദേശം 1.87 ദശലക്ഷം ആളുകളുണ്ട്. ചൈനീസ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നുണ്ട്. ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ആക്രമണം നടന്ന പ്രദേശം സീല്‍ ചെയ്ത് അടച്ചിരിക്കുകയാണെന്ന് സമീപത്ത കച്ചവടക്കാരന്‍ പറഞ്ഞു.

അടുത്ത കാലത്തായി ചൈനയില്‍ 17 ഓളം സമാനമായ ആക്രമണാണ് നടന്നിരിക്കുന്നത്. കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലുമാണ് ഈ ആക്രമണങ്ങള്‍ നടന്നിരിക്കുന്നത്. 2018നും 2023നും ഇടയ്ക്കാണ് ഈ സംഭവങ്ങള്‍. 2021 ഏപ്രിലില്‍, ഗുവാങ്സി ഷുവാങ് സ്വയംഭരണ പ്രദേശമായ ബെയ്ലിയു സിറ്റിയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
2018 ഒക്ടോബറില്‍, തെക്ക്-പടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗിലെ ഒരു സ്‌കൂളിലുണ്ടായ ആക്രമണത്തില്‍ 14 കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു.

ജപ്പാനിലും യു എസിലും സമാനമായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ചൈനയില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് വ്യക്തമായ കാരണങ്ങള്‍ ഒന്നും തന്നെയില്ലെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+