• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെല്‍ജിയം ടീമിലുമുണ്ട് ഒരു കൊച്ചിക്കാരന്‍; ഖത്തര്‍ ലോകകപ്പിലും മലയാളിക്ക് അഭിമാനനേട്ടം

Google Oneindia Malayalam News

ദോഹ: ലോകത്ത് എവിടെ പോയാലും മലയാളി ഇല്ലാത്ത ഒരു സ്ഥലം പോലുമുണ്ടാവില്ലെന്നാണ് ചൊല്ല്. അത് ഒരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ശരിയുമാണ്. നമുക്ക് ഏത് രാജ്യത്ത് പോയാലും അവിടെ ഒരു മലയാളിയെ കണ്ടുമുട്ടാനാകും. ഇപ്പോഴിതാ ലോകകപ്പ് വേദിയിലെ ഒരു മലയാളിയെ കുറിച്ചുള്ള വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഖത്തറില്‍ ഒരുങ്ങുന്ന ലോകകപ്പ് ഫുട്‌ബോളില്‍ കളിക്കുന്ന ബെല്‍ജിയം ടീമിലും ഒരു മലയാളി സാന്നിദ്ധ്യം ഉറപ്പിച്ചിരിക്കുകയാണ്.

1

ആഗ്രഹിച്ചത് നടക്കും, കൂടെ പ്രശസ്തിയും.. ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത് വന്‍ഭാഗ്യം; വൃശ്ചികത്തിലെ നക്ഷത്രഫലംആഗ്രഹിച്ചത് നടക്കും, കൂടെ പ്രശസ്തിയും.. ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത് വന്‍ഭാഗ്യം; വൃശ്ചികത്തിലെ നക്ഷത്രഫലം

കൊച്ചി ചെറായി സ്വദേശിയായ വിനയ് മേനോനാണ് ബെല്‍ജിയം സംഘത്തിലുള്ളത്. ടീമിന്റെ വെല്‍നസ് റിക്കവറി തലവന്റെ ചുമതലയാണ് വിനയ്ക്കുള്ളത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ ചെല്‍സിയുടെ വെല്‍നസ് മാനേജര്‍ കൂടിയാണ് വിനയ്. ചെല്‍സ്ി 2011- 12, 2020-21 സീസണുകളില്‍ കിരീടം ചൂടുമ്പോള്‍ വിനയ് മേനോനായിരുന്നു ടീമിന്റെ വെല്‍നസ് മാനേജര്‍.

2

photo credit: facebook

ബെല്‍ജിയത്തിന്റെ ടീമിനൊപ്പം അദ്ദേഹം ഇപ്പോള്‍ ഖത്തറിലാണ്. പരിശീലകന്‍ റോബര്‍ട്ട് മാര്‍ട്ടിസനാണ് വിനയ് മേനോനെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിലേക്ക് എത്തിച്ചത്. അഡ്വാന്‍സ് മൈന്‍ഡ് പ്രോംഗ്രാമിംഗ് സ്ട്രാറ്റജി വിജഗ്ദനാണ് വിനയ് മേനോന്‍. ഇപ്പോള്‍ ലണ്ടനിലാണ് സ്ഥിരതാമസം.

3

അനുസരിക്കുക ഇല്ലെങ്കില്‍ പുറത്തുപോവുക; മസ്‌കിന്റെ നയത്തോട് മുഖം തിരിച്ച് ജീവനക്കാര്‍, കൂട്ടരാജിഅനുസരിക്കുക ഇല്ലെങ്കില്‍ പുറത്തുപോവുക; മസ്‌കിന്റെ നയത്തോട് മുഖം തിരിച്ച് ജീവനക്കാര്‍, കൂട്ടരാജി

പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ നിന്ന് ഫിസിക്കല്‍ എജ്യുക്കേഷനില്‍ എം ഫില്‍ പൂര്‍ത്തിയാക്കി പൂനെയിലെ കൈവലിധന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഗ സയന്‍സ് പഠിച്ചാണ് അദ്ദേഹം ഈ മേഖലയിലേക്ക് കാലെടുത്തുവയ്ക്കുന്നത്. ഖത്തറില്‍ ഇത്തവണ ലോകകപ്പിന് കൊടിയേറുമ്പോള്‍ മലയാളിക്ക് അഭിമാനിക്കാന്‍ ഒരു കാരണം കൂടിയായി.

4

അതേസമയം, ഖത്തര്‍ ലോകകപ്പില്‍ പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. നവംബര്‍ 20ന് ആണ് ലോകകപ്പ് ആരംഭിക്കുന്നത്. എട്ടു പുതിയ സ്റ്റേഡിയങ്ങളാണ് ഖത്തര്‍ സജ്ജമാക്കിയിരിക്കുന്നത്. ഇത്തവണ ലോകകപ്പ് ഖത്തറില്‍ നടക്കുന്നതുകൊണ്ട് തന്നെ മലയാളികളുടെയും ഇന്ത്യക്കാരുടെയും സാന്നിദ്ധ്യം ഇത്തവണയുണ്ടാകും.

5

'സൗഹൃദങ്ങൾ ഇല്ലാത്ത,പഠിക്കാത്ത ഒരു ആവറേജ് വിദ്യാർത്ഥി, ഇന്ന് കാണുന്ന ആളായത് ഇങ്ങനെ'; റോബിൻ പറയുന്നു'സൗഹൃദങ്ങൾ ഇല്ലാത്ത,പഠിക്കാത്ത ഒരു ആവറേജ് വിദ്യാർത്ഥി, ഇന്ന് കാണുന്ന ആളായത് ഇങ്ങനെ'; റോബിൻ പറയുന്നു

ഇന്ത്യയില്‍ നിന്ന് നിരവധി ഫുട്‌ബോള്‍ പ്രേമികളാണ് ലോകകപ്പിനായി ഖത്തറിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ലോകകപ്പ് ഫുട്ബോള്‍ മല്‍സരം അവിസ്മരണീയമാക്കാനുള്ള എല്ലാ ഒരുക്കവും ഖത്തര്‍ ഭരണകൂടം നടത്തിയിട്ടുണ്ട്. എട്ട് സ്റ്റേഡിയങ്ങളിലായി നടക്കുന്ന മല്‍സരങ്ങള്‍ വീക്ഷിക്കാന്‍ 15 ലക്ഷത്തോളം പേര്‍ ഒരു മാസത്തിനിടെ രാജ്യത്തെത്തുമെന്ന് കരുതുന്നു. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് മല്‍സരങ്ങള്‍.

English summary
Know about Vinay Menon Head of Wellness Recovery for Belgium Team in Football World Cup
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X