പ്രവാസി ക്വാട്ട ബിൽ: ലക്ഷ്യം അനധികൃത താമസക്കാരെ ലക്ഷ്യംവച്ചെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി
കുവൈറ്റിലുള്ള പ്രവാസികളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കുന്നതാണ് ബിൽ
ന്യൂഡൽഹി: പ്രവാസികൾക്കിടയിൽ വലിയ ആശങ്കയായി തുടരുന്ന കുവൈറ്റിലെ പ്രവാസി ക്വട്ട ബില്ലിൽ വ്യക്തത വരുത്തി വിദേശ കാര്യ മന്ത്രി ഷെയ്ഖ് നാസർ അൽ മുഹമ്മദ് അൽ സബാ. രാജ്യത്തെ അനധികൃത താമസക്കാരെ മാത്രം ലക്ഷ്യംവയ്ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

"കുവൈറ്റിൽ 170ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുണ്ട്. അവരെയാരെയും ലക്ഷ്യംവയ്ക്കുന്നതല്ല കഴിഞ്ഞ വർഷം ചർച്ച ചെയ്ത പ്രവാസി ക്വാട്ട ബിൽ. അത് രാജ്യത്തേക്ക് എത്തുന്ന അൻധികൃത കടന്നുകയറ്റക്കാർക്കെതിരെയാണ്," അദ്ദേഹം പറഞ്ഞു.
എട്ട് ലക്ഷത്തോളം പ്രവാസികൾ മടങ്ങാൻ നിർബന്ധിതരാകുന്ന പ്രവാസി ക്വാട്ട ബില്ലിന് കുവൈറ്റ് അംഗീകാരം നൽകി. കരട് ബിൽ പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ പതിനഞ്ച് ശതമാനം ഇന്ത്യക്കാരെ മാത്രമേ ഇനി കുവൈറ്റിൽ അനുവദിക്കൂ. സമഗ്രമായ പദ്ധതി തയ്യാറാക്കാൻ അതാത് കമ്മിറ്റികൾക്ക് ബില്ല് കൈമാറിയിരിക്കുകയാണ്. രാജ്യത്തെ പ്രവാസികളുടെ ജനസംഖ്യയ്ക്ക് ക്വാട്ട നിശ്ചയിക്കുന്ന പുതിയ നിയമമാണ് പ്രവാസി ക്വാട്ട ബിൽ.
തമിഴ്നാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖുഷ്ബു സുന്ദറിന്‍റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
കുവൈറ്റിലുള്ള പ്രവാസികളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കുന്നതാണ് ബിൽ. 43 ലക്ഷമാണ് രാജ്യത്തെ ആകെ ജനസംഖ്യ. ഇതിൽ 30 ലക്ഷം പേരും വിദേശികളാണ്. കുവൈറ്റിന്റെ ആകെ ജനസംഖ്യയാകുന്ന 13 ലക്ഷമാണെങ്കിൽ 9 ലക്ഷവും ഇന്ത്യക്കാരാണ്. ഇത് 2 ലക്ഷമാക്കാൻ നിർദേശിക്കുന്നതാണ് ബിൽ. കുവൈറ്റ് ജനസംഖയുടെ 15 ശതമാനമാകും ഇത്.
അതേസമയം കുവൈറ്റ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യൻ സന്ദർശനത്തിനെ വലിയ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം ഉറ്റുനോക്കുന്നത്. വധിക്ക് നാട്ടില്‍ വന്ന് തിരിച്ചു പോകാന്‍ സാധിക്കാത്ത പ്രവാസികളുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രി സ്. ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു.
നയനരാജിന്‍റെ പുതിയ ചിത്രങ്ങള്‍-കാണാം












Click it and Unblock the Notifications