പാര്‍ലമെന്റ് പിരിച്ച് വിട്ടു കുവൈത്ത് ഭരണാധികാരി, പൊതുതിരഞ്ഞെടുപ്പ് ഉടനുണ്ടാവും
കുവൈത്ത് സിറ്റി: പാര്‍ലമെന്റ് പിരിച്ച് വിട്ട് തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്ത് കുവൈത്ത് ഭരണാധികാരി. സര്‍ക്കാരും പാര്‍ലമെന്റും തമ്മിലുള്ള പോര് മുറുകിയിരിക്കുന്ന സാഹചര്യത്തിലാണ് കുവൈത്ത് ഭരണാധികാരി ഷെയ്ഖ് മീഷാല്‍ അല്‍ അഹമ്മദ് അല്‍ സബ പാര്‍ലമെന്റ് പിരിച്ചുവിട്ടത്. ഈ തര്‍ക്കത്തെ തുടര്‍ന്ന് സാമ്പത്തിക പരിഷ്‌കരണം അടക്കം താളം തെറ്റിയിരുന്നു. വരും മാസങ്ങളില്‍ കുവൈത്തില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. കുവൈത്തിലെ ഭരണാധികാരിക്ക് ഭരണഘടനാപരമായി സര്‍ക്കാരിനെയും പാര്‍ലമെന്റിനെയും പിരിച്ചുവിടാനുള്ള അധികാരമുണ്ട്.

കുവൈത്ത് എമിര്‍ തന്റെ അര്‍ധ സഹോദരന്‍ ഷെയ്ഖ് മേഷാലുമൊത്ത് രാജ്യത്തെ അഭിസംബോധന ചെയ്താണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഈ നീക്കത്തെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവില്‍ കുവൈത്ത് ഭരണാധികാരിയുടെ എല്ലാ ചുമതലകളും ഷെയ്ഖ് മേഷാലിനാണ്. രാജ്യത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഒത്തൊരുമയില്ലാതെയും വ്യക്തിതാല്‍പര്യങ്ങളിലും കുരുങ്ങി തകര്‍ന്നിരിക്കുകയാണെന്ന് മേഷാല്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ നിരയിലെ പാര്‍ലമെന്റംഗങ്ങള്‍ പുതിയ പ്രധാനമന്ത്രിയെ നിയമിക്കാനായി വന്‍ സമ്മര്‍ദം ചെലുത്തി കൊണ്ടിരിക്കുകയാണ്.
ഇവര്‍ പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണയിരിക്കുന്നുണ്ട്. നിലവിലര്‍ കാവല്‍ പ്രധാനമന്ത്രിയാണ് ഉള്ളത്. അത് മാറണമെന്നാണ് ആവശ്യം. പാര്‍ലമെന്റ് നിസ്സഹകരണ പ്രമേയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രണ്ട് മാസം മുമ്പ് രാജിവെച്ചിരുന്നു. കുവൈത്ത് രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിച്ചതാണ്. എന്നാല്‍ സര്‍ക്കാരിനും പാര്‍ലമെന്റിനും കൂടുതല്‍ അധികാരമുണ്ട്. ഇത് മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഒരു നിയമം പാസാക്കും എതിര്‍ക്കാനുള്ള അധികാരം, മന്ത്രിമാരെ ചോദ്യം ചെയ്യാനുള്ള അധികാരം, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അവിശ്വാസ പ്രമേയം എന്നിവ കൊണ്ടുവരാന്‍ ഇവര്‍ക്ക് അധികാരമുണ്ട്.












Click it and Unblock the Notifications