സോളാര്‍ എനര്‍ജിയില്‍ മിന്നുന്ന ചൈന; സൗകര്യം വിപുലപ്പെടുത്തുന്നു, കുതിപ്പിന് തടയിടാന്‍ ഇന്ത്യ
ബെയ്ജിങ്: ലോകത്തെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്കുള്ളത് ചൈനയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ നിങ്സിയയിലാണ്. 43 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന ടെങ്കര്‍ ഡിസര്‍ട്ട് സോളാര്‍ പാര്‍ക്ക്... ചൈനയ്ക്ക് 1.5 ഗിഗാ വാട്ട്സ് വൈദ്യുതി ഇതുവഴി ലഭിക്കുന്നു. എന്നാല്‍ ടെങ്കര്‍ പാര്ക്കിന് ലോകത്തെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്ക് എന്ന ഖ്യാതി ഏറെ കാലം നിലനിര്‍ത്താന്‍ സാധ്യതയില്ല.

കാരണം ഇന്ത്യയും സമാനമായ പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. ഇന്ത്യ മാത്രമല്ല, ഈജിപ്തും അമേരിക്കയും കൂറ്റന്‍ സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കുകയാണ്. ഇക്കാര്യം മുന്‍കൂട്ടി കണ്ട് ചൈന കളികള്‍ വേഗത്തിലാക്കി. ടെങ്കര്‍ നിലയത്തിലെ സൗകര്യങ്ങള്‍ വിപുലമാക്കുകയാണ്.
ടെങ്കര്‍ നിലയത്തില്‍ നിന്ന് 176 ഗിഗാവാട്ട്സ് വൈദ്യുതി ലഭിക്കാന്‍ പര്യാപ്തമാക്കുകയാണ് ചൈന. ഏകദേശം അന്തിമഘട്ടത്തിലാണ് ഇതിന്റെ ജോലികള്‍. ലോകത്ത് മൊത്തം ഉല്‍പ്പാദിപ്പിക്കുന്ന സോളാര്‍ വൈദ്യുതിയുടെ 32 ശതമാനവും ചൈനയുടെ വകയാണ് എന്നതും എടുത്തുപറയേണ്ടതാണ്.
ചൈനയ്ക്ക് തൊട്ടുപിന്നില്‍ യൂറോപ്യന്‍ യൂണിയനാണ്. 115 ഗിഗാവാട്ട്സ് ആണ് യൂറോപ്യന്‍ യൂണിയന്റെ ഉല്‍പ്പാദനം. അമേരിക്ക 62 ഗിഗാവാട്സ് ഉല്‍പ്പാദിപ്പിക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദനം നടത്തുന്ന രാജ്യമായ ജര്‍മനിയില്‍ 45 ഗിഗാ വാട്സ് ആണ് ഉല്‍പ്പാദനം.
അതേസമയം, ചൈനയുടെ ടെങ്കര്‍ നിലയത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ സോളാര്‍ ഊര്‍ജവും ഉപയോഗപ്രദമാകുന്നുണ്ട് എന്ന് കരുതാന്‍ വയ്യ. ചൈനയില്‍ ജനങ്ങള്‍ കൂടുതല്‍ പാര്‍ക്കുന്നത് കിഴക്കന്‍ മേഖലയിലാണ്. ടെങ്കര്‍ നിലയമുള്ളതാകട്ടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലും. അതുകൊണ്ടുതന്നെ വൈദ്യുത വിതരണത്തിനിടെ ഒട്ടേറെ നഷ്ടം നേരിടുന്നുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications