കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒട്ടേറെ പേരുടെ ജീവന്‍ രക്ഷിച്ച നായയ്ക്ക് കിട്ടിയ പിറന്നാള്‍ സമ്മാനം

  • By Sruthi K M
Google Oneindia Malayalam News

ന്യൂയോര്‍ക്ക്‌:വേള്‍ഡ് ട്രെഡ് സെന്റര്‍ ആക്രമണത്തില്‍ ഒട്ടേറെ പേരുടെ ജീവന്‍ രക്ഷിച്ച ബ്രിട്ടനി എന്ന നായയുടെ പതിനാറാം പിറന്നാള്‍ ഗംഭീരമായി ന്യൂയോര്‍ക്കില്‍ ആഘോഷിച്ചു. പ്രതീക്ഷിക്കാത്ത സമ്മാനങ്ങളാണ് ബ്രിട്ടനി എന്ന നായയ്ക്ക് ലഭിച്ചത്. 2001 സെപ്റ്റംബര്‍ 11ന് ഭീകരരുടെ വിമാനാക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രെഡ് സെന്ററിന്റെ രക്ഷാപ്രവര്‍ത്തനത്തിനു നൂറോളം നായകള്‍ ഉണ്ടായിരുന്നു.

എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തിനിടെ 100 നായകളില്‍ ഒരു നായ മാത്രമായിരുന്നു അവശേഷിച്ചത്. ന്യൂയോര്‍ക്കിലാണ് ഇത്തവണ ബ്രിട്ടനിയുടെ പിറന്നാല്‍ ആഘോഷം നടന്നത്. ബ്രിട്ടനി എന്ന നായയെയും അതിന്റെ ഉടമസ്ഥ ഡെന്നീസ് കോര്‍ലിസിനെയും ന്യൂയോര്‍ക്കിലേക്ക് പിറന്നാള്‍ ആഘോഷിക്കാന്‍ ബാര്‍ക് ടീം ക്ഷണിക്കുകയായിരുന്നു.

dog

എല്ലാ ബഹുമതികളോടും കൂടിയായിരുന്നു ബ്രിട്ടനിയെ ന്യൂയോര്‍ക്ക് സ്വാഗതം ചെയ്തത്. ന്യൂയോര്‍ക്കിലെത്തിയ ബ്രിട്ടനിക്ക് വിഐപി സ്വീകരണമാണ് ലഭിച്ചത്. പ്രത്യേകം സ്യൂട്ടാണ് ബ്രിട്ടനിയെ ധരിപ്പിച്ചത്. സെന്‍ട്രല്‍ പാര്‍ക്കിലെ ഹോട്ടലില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ താമസ സൗകര്യമായിരുന്നു ബ്രിട്ടനിക്ക് ഒരുക്കിയത്.

പിറന്നാള്‍ ദിനത്തില്‍ ഹുഡ്‌സണ്‍ റിവര്‍ പാര്‍ക്കില്‍ വെച്ച് എല്ലാ ആദരവോടും കൂടി ബ്രിട്ടനിക്ക് 'കീ ടു ദി സിറ്റി' എന്ന മാല അണിയിച്ചു കൊടുക്കുകയായിരുന്നു. സര്‍പ്രൈസ് സമ്മാനങ്ങളുടെ പെരുമഴയായിരുന്നു പിന്നീട്. പ്രത്യേകം ഉണ്ടാക്കിയ പിറന്നാള്‍ കേക്ക് മുറിച്ചു കൊണ്ടായിരുന്നു ആഘോഷം നടന്നത്. നായയുടെ മികച്ച പരിശീലനത്തിനായി ധനസഹായങ്ങളും പിറന്നാള്‍ ദിനത്തില്‍ ലഭിച്ചു.

English summary
Bretagne is the last known living dog to have worked at the 9/11 site and she and her owner were invited back to New York City from Texas for a day curated to honor their work and celebrate the dog’s Sweet Sixteen birthday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X