പ്രൈവറ്റ് ജെറ്റ് യാത്രകള്‍ക്ക് റിഷി സുനാക്ക് ചെലവിട്ടത് കോടികള്‍: 7 ദിവസത്തെ കണക്കുകള്‍ ഞെട്ടിക്കും
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാകിന് പുതിയ കുരുക്ക്. കഴിഞ്ഞ വര്‍ഷം പ്രൈവറ്റ് ജെറ്റുകളിലെ യാത്രയ്ക്കായി അഞ്ച് ലക്ഷം യൂറോയാണ് റിഷി ചെലവാക്കിയത്. ഈ വിവരം ദി ഗാര്‍ഡിയനാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരാഴ്ച മാത്രം നീണ്ടു നിന്ന യാത്രകള്‍ക്കാണ് ഇത്രയും തുക റിഷി ചെലവാക്കിയത്. ബ്രിട്ടന്‍ വിലക്കയറ്റത്തിലും, തൊഴിലില്ലായ്മയിലും നട്ടംതിരിയുന്ന ഘട്ടത്തിലാണ് റിഷി സുനാകിന്റെ ധൂര്‍ത്ത് പുറത്തുവന്നിരിക്കുന്നത്.
ഈജിപ്തിലെ കോപ്27 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ 1,08000 യൂറോയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ മുടക്കിയത്. പ്രൈവറ്റ് ജെറ്റിലാണ് അദ്ദേഹം ഈജിപ്തിലേക്ക് പോയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിനായിരുന്നു യാത്ര. പോയ അതേ ദിവസം തന്നെ റിഷി സുനാക് ഈജിപ്തില്‍ നിന്ന് മടങ്ങിയെത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം ഒരാഴ്ച്ചയ്ക്ക് ശേഷം ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ച് ജി20 ഉച്ചകോടിയില്‍ പങ്കെടുത്തു. ഇതിനായി ചെലവായത് 3,40000 യൂറോയാണ്.

ഡിസംബറില്‍ തന്നെ ലാത്വിയ, എസ്‌തോനിയ എന്നിവിങ്ങളിലും റിഷി സുനാകിന്റെ വിദേശ സന്ദര്‍ശനമുണ്ടായിരുന്നു. 62498 യൂറോയാണ് ഈ സമയം പ്രൈവറ്റ് ജെറ്റുകള്‍ക്കായി നല്‍കിയത്. ഇതിനൊപ്പം അദ്ദേഹത്തിനായി മാത്രമായി 2500 യൂറോയും ചെലവിട്ടു. ബ്രിട്ടനില്‍ ജീവിതച്ചെലവ് വളരെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നടത്തിയ യാത്രകളുടെ ചെലവ്, നികുതി അടയ്ക്കുന്നവരുടെ പണം പാഴാക്കി കളയുന്നത് പോലെയാണെന്ന് ആരോപണം ഉയര്‍ന്ന് കഴിഞ്ഞു.
ലിബറല്‍ ഡെമോക്രാറ്റുകളാണ് സുനാകിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ബ്രിട്ടനില്‍ സ്വന്തം ബില്ലുകളോ, കടങ്ങളോ പോലും അടച്ച് തീര്‍ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍. ഈ അവസരത്തില്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ചെയ്ത് കൂട്ടുന്നത് ഒട്ടും ശരിയല്ലാത്ത കാര്യങ്ങളാണെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ ട്വീറ്റ് ചെയ്തു. ലോക നേതാക്കളുമായുള്ള സുപ്രധാന കൂടിക്കാഴ്ചകള്‍ക്ക് വേണ്ടിയായിരുന്നു ഈ യാത്രകളെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു.
തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ
പ്രധാനമന്ത്രിയുടെ റോള്‍ എന്തെന്നാല്‍ ലോക നേതാക്കലുമായി സുപ്രധാന ചര്‍ച്ചകള്‍ നടത്തുക, ഉഭയകക്ഷി സന്ദര്‍ശനം നടത്തുക എന്നൊക്കെയാണെന്നും ഡൗണിംഗ് സ്ട്രീറ്റ് അയിച്ചു. അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങളായ സുരക്ഷ, പ്രതിരോധം, വാണിജ്യം, എന്നീ കാര്യത്തില്‍ പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും, അതിനായി യാത്രകള്‍ ആവശ്യമാണെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു.
അടുത്തിടെ അവതരിപ്പിച്ച ബജറ്റ് നയത്തിലും ഇതുപോലെ റിഷി കടുത്ത വിമര്‍ശനം നേരിട്ട് കൊണ്ടിരിക്കുകയാണ്. റിഷിയുടെ ഭാര്യ അക്ഷത മൂര്‍ത്തിക്ക് ഗുണകരമാകുന്ന രീതിയിലുള്ള നയമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അക്ഷതയ്ക്ക് ഒരു ചൈല്‍ഡ് കെയര്‍ സ്ഥാപനത്തില്‍ താല്‍പര്യമുണ്ട്. അതും കൂടി അടങ്ങുന്നതായിരുന്നു ഈ ബജറ്റ് നയം. അവരെ സഹായിക്കാന്‍ വേണ്ടിയായിരുന്നു ഈ പ്രഖ്യാപനമെന്നാണ് വിമര്‍ശനം.












Click it and Unblock the Notifications