3 മില്യണ്‍ അടിച്ചു, ദമ്പതിമാര്‍ തമ്മില്‍ പൊരിഞ്ഞ തര്‍ക്കം, പോലീസ് ഇടപെട്ടു, അടിച്ചത് മറ്റൊരാള്‍ക്ക്
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഒരു ലോട്ടറി അടിച്ച സംഭവം ഇതുവരെ കാണാത്ത തരത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. പോലീസും, കേസുമെല്ലാം വന്ന് വമ്പന്‍ ട്വിസ്റ്റാണ് ഇക്കാര്യത്തില്‍ സംഭവിച്ചിരിക്കുകയാണ്. പോലീസോ ലോട്ടറി അധികൃതരോ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
ഒരു ലോട്ടറി ഒരാള്‍ വാങ്ങിയതും അതേ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും, അതിന് പിന്നാലെയുണ്ടായ തര്‍ക്കങ്ങളുമാണ് കേസ് വരെ കാര്യങ്ങള്‍ എത്തിച്ചത്. വമ്പനൊരു ചതിയുടെയും ഗൂഢാലോചനയുടെയും വിവരങ്ങളാണ് ഇതോടെ പുറത്തെത്തിയിരിക്കുന്നത്.. ലോട്ടറി കാരണം സംഭവിച്ചത് ചതിയുടെ വലിയൊരു കഥയാണ്. എന്താണ് ഇക്കാര്യത്തില്‍ സംഭവിച്ചതെന്ന് നോക്കാം.

ജനുവരിയില്‍ സംഭവിച്ച ആ കാര്യം
ജനുവരി 17ന് സംഭവിച്ച ഒരു കാര്യമാണ് ഇത്ര വലിയൊരു പ്രശ്‌നത്തിലേക്ക് നയിച്ചിരിക്കുന്നത്. ഒരാള്‍ മസാച്ചുസെറ്റ്‌സിലെ ലേക്ക് വില്ലെയിലുള്ള ബെഡ്‌ഫോര്‍ഡ് സ്ട്രീറ്റിലുള്ള സവാസ് ലിക്കര്‍ സ്‌റ്റോറില്‍ നിന്ന് കുറച്ച് സാധനങ്ങള്‍ വാങ്ങാനെത്തി.
കുറച്ച് ലോട്ടറി ടിക്കറ്റുകളും, ഒരു ബാഗ് ചിപ്പ്‌സുമായിരുന്നു വാങ്ങിയത്. ബില്‍ ഒക്കെ മാറി ഇയാള്‍ പോയപ്പോള്‍ പക്ഷേ ലോട്ടറി ടിക്കറ്റ് എടുക്കാന്‍ മറന്നുപോയി. ചിപ്‌സ് മാത്രമാണ് എടുത്ത് കൊണ്ടുപോയത്. എന്നാല്‍ പിന്നീട് നടന്നത് തന്ത്രപരമായ വലിയൊരു ചതിയുടെ കഥയാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
ലോട്ടറി ക്ലര്‍ക്കിന്റെ ചതി
ഈ ലോട്ടറി കടയിലെ 23കാരനായ ക്ലര്‍ക്ക് കാര്‍ലി ന്യൂനസ് പിന്നീട് വമ്പന്‍ തന്ത്രമാണ് പ്രയോഗിച്ചത്. മറ്റൊരു ഉപഭോക്താവാണ് ഈ ടിക്കറ്റ് ഇവിടെ മറന്ന് വെച്ച് പോയ കാര്യം കാര്‍ലിയെ അറിയിച്ചത്. രണ്ട് ദിവസം കഴിഞ്ഞ കാര്‍ലിയും ഇവരുടെ കാമുകനും, സഹപ്രവര്‍ത്തകനുമായ ജോസഫ് റിഡീമും ചേര്‍ന്ന് മസാചുസെറ്റ്‌സ് ലോട്ടറി ആസ്ഥാനത്ത് ചെന്ന് ലോട്ടറി തുക സ്വന്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു.
അതിനായി ഉപയോഗിച്ചത് ഈ മറന്നുവെച്ച ടിക്കറ്റ്. ഈ ടിക്കറ്റ് കീറിയിരുന്നു. ചെറിയ തോതില്‍ കത്തിപ്പോയിരുന്നു. എന്നാല്‍ അവിടെയുള്ള ലോട്ടറി ഏജന്റ് പറഞ്ഞപ്പോഴാണ് തുക ഇവര്‍ അറിഞ്ഞത്.
3 മില്യണിന്റെ മെഗാ പ്രൈസ്
മൂന്ന് മില്യണിന്റെ മെഗാ ലോട്ടറി സമ്മാനമാണ് ഇവര്‍ക്ക് അടിച്ചത്. കേദേശം 26 കോടി രൂപയില്‍ അധികം വരും ഈ തുക. ഈ പണം തട്ടാനുള്ള മാര്‍ഗത്തിലായിരുന്നു കാര്‍ലിയും ജോസഫും. എന്നാല്‍ സമ്മാനം വാങ്ങാനെത്തിയ കാര്‍ലിയും ജോസഫും തമ്മില്‍ വലിയ വാഗ്വാദങ്ങളാണ് നടന്നത്.
ഇതോടെ ലോട്ടറി അധികൃതര്‍ക്ക് സംശയം വന്നു. ജോസഫിന് ഈ തുകയിലൊരു ഭാഗം വേണമെന്ന് പറഞ്ഞായിരുന്നു പ്രശ്‌നങ്ങളുണ്ടായത്. ഇവര്‍ രണ്ട് പേരും കൂടിയാണ് സമ്മാനം വാങ്ങാനെത്തിയത്. അത് വലിയ തര്‍ക്കത്തിന് കാരണമായതോടെയാണ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു പോലീസ്.
പറഞ്ഞതെല്ലാം പച്ചക്കള്ളം
കാര്‍ലി പോലീസിനോട് പറഞ്ഞത്, താന്‍ ഷിഫ്റ്റ് കഴിഞ്ഞ് പോകുമ്പോള്‍ വാങ്ങിയതാണ് ഈ ടിക്കറ്റ് എന്നായിരുന്നു. എന്നാല്‍ താനാണ് ഈ ടിക്കറ്റ് വാങ്ങിയതെന്ന് പിന്നീട് ഇവര്‍ പറഞ്ഞതേയില്ല. എന്നാല്‍ പോലീസ് ഇതൊന്നും വിശ്വസിച്ചില്ല. ഇവിടെയും സിസിടിവി ക്യാമറ ശരിക്കും പരിശോധിച്ചത്.
മെഗാ മില്യണ്‍ ടിക്കറ്റ് മറ്റൊരാള്‍ വാങ്ങുന്നത് ഈ വീഡിയോയിലുണ്ടായിരുന്നു. രണ്ട് ടിക്കറ്റുകളാണ് വാങ്ങിയത്. അതിലായിരുന്നു സമ്മാനമടിച്ച ടിക്കറ്റും ഉണ്ടായിരുന്നു. എന്നാല്‍ ആരാണ് ഈ ടിക്കറ്റ് വാങ്ങിയതെന്ന് അറിയില്ല. അതേസമയം വലിയ അന്വേഷണത്തിനൊടുവില്‍ ഈ ജേതാവിനെ ലോട്ടറി കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്ക് തന്നെ സമ്മാനം നല്‍കി. അതേസമയം കാര്‍ലിക്കും ജോസഫിനുമെതിരെ വഞ്ചനയ്ക്കും, മോഷണത്തിനും കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications