410 രൂപയ്ക്ക് ടിക്കറ്റ് എടുത്തു, അടിച്ചത് ഡബിള്‍, ആരും വിശ്വസിച്ചില്ല, വിദ്യാര്‍ത്ഥിക്ക് ലക്ഷങ്ങള്‍
ടൊറന്റോ: ലോട്ടറി അടിച്ചാല്‍ എന്ത് ചെയ്യണമെന്ന് സാധാരണ നമുക്കൊന്നും ഒരു ഐഡിയ ഉണ്ടാവാറില്ല. പതിയെ നമ്മള്‍ അത് ആലോചിച്ച് തീരുമാനിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ചിലര്‍ക്ക് അക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ സാധിച്ചേക്കും. അവര്‍ ഈ പണം കൃത്യമായി ഉപയോഗപ്പെടുത്തുകയും ചെയ്യും.
കാനഡയില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി അതുപോലെ വെറും ഒന്നര വര്‍ഷം കൊണ്ട് അടിച്ചെടുത്തത് രണ്ട് മെഗാ ലോട്ടറിയാണ്. ഇയാള്‍ക്ക് പോലും വിശ്വസിക്കാന്‍ പറ്റാത്ത കാര്യമാണ് നടന്നിരിക്കുന്നത്. എന്നാല്‍ അതിനേക്കാള്‍ രസകരം, ഇയാള്‍ പറഞ്ഞ കാര്യം ഒരാള്‍ പോലും വിശ്വസിച്ചില്ല എന്നതാണ്. ചെറുപ്രായത്തില്‍ തന്നെ ഇയാളുടെ ജീവിതം ആകെ മാറി മറിഞ്ഞിരിക്കുകയാണ്.

വിദ്യാര്‍ത്ഥിയുടെ മഹാഭാഗ്യം
കാനഡയിലെ ഒന്താരിയോയിലെ മിസ്സിസോഗയില്‍ നിന്നുള്ള 21കാരന്‍ വിദ്യാര്‍ഥിക്ക് ജീവിതത്തില്‍ വലിയ ഭാഗ്യമുണ്ടെന്ന് നമുക്ക് കരുതാം. ഇയാള്‍ക്ക് ചെറിയ കാലയളവ് കൊണ്ട് രണ്ട് ജാക്‌പോട്ടുകളാണ് അടിച്ചിരിക്കുന്നത്. വലിയൊരു കായിക പ്രേമി കൂടിയായ യുവാവിന് ആഗ്രഹങ്ങള്‍ നിരവധിയാണ്.
അതുമാത്രമല്ല, ഇയാള്‍ ആ ആഗ്രഹങ്ങള്‍ മാത്രം പ്രാധാന്യം കൊടുക്കുകയല്ല ചെയ്തത്. വളരെ കരുതലോടെ ഈ പണം ഉപയോഗിക്കുകയാണ് ചെയ്തത്. ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് ഒരിക്കലും കാണാന്‍ സാധ്യതയില്ലാത്ത തരത്തിലുള്ള ശ്രമമാണ് ഇയാള്‍ നടത്തിയിരിക്കുന്നത്.
ഇന്റസ്റ്റന്റ് ലോട്ടറിയുടെ ആരാധകന്‍
21കാരന്‍ തിയാന്‍ഷു ചുവിനാണ് ഇപ്പോള്‍ സമ്മാനമടിച്ചിരിക്കുന്നത്. ലോട്ടറിയെന്നാല്‍ വളരെ ഇഷ്ടമാണ് തിയാന്‍ഷുവിന്. മൂന്ന് ഡോളറിന്റെയും, അഞ്ച് ഡോളറിന്റെയും ഇന്‍സ്റ്റന്റ് ക്രോസ് വേര്‍ഡ് ടിക്കറ്റുകളാണ് തിയാന്‍ഷു എടുക്കാറുള്ളത്. ലോട്ടറി എടുക്കാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ലെന്ന് തിയാന്‍ഷു പറയുന്നു.
കാരണം പ്രായപൂര്‍ത്തിയായിട്ട് കുറച്ച് കാലം മാത്രമേ ആയിട്ടുള്ളൂ. അതിന് മുമ്പ് ലോട്ടറിയെടുക്കാന്‍ സാധിക്കില്ലല്ലോ. ഒന്നര വര്‍ഷത്തോളമായി താന്‍ ലോട്ടറി സ്ഥിരമായി എടുക്കാറുണ്ടെന്ന് തിയാന്‍ഷു വെളിപ്പെടുത്തി. ക്രോസ് വേര്‍ഡ് ലോട്ടറി തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
അടിച്ചത് രണ്ട് ജാക്‌പോട്ട്
ഈ ക്രോസ് വേര്‍ഡ് ലോട്ടടി തന്റെ ഭാഗ്യമാണെന്ന് തിയാന്‍ഷു പറയുന്നു. കാരണം രണ്ട് തവണയാണ് തിയാന്‍ഷുവിന് സമ്മാനം അടിച്ചത്. 2022ല്‍ തനിക്ക് ഇരുപത് വയസ്സ് മാത്രമുള്ളപ്പോഴാണ് ആദ്യത്തെ ജാക്‌പോട്ട് അടിക്കുന്നതെന്ന് വിദ്യാര്‍ത്ഥി വ്യക്തമാക്കി. ഒരു ലക്ഷം ഡോളറായിരുന്നു സമ്മാനം. 82 ലക്ഷം രൂപയില്‍ അധികം വരും ഈ സമ്മാനം.
ഇന്‍സ്റ്റന്റ് ക്രോസ് വേര്‍ഡ് ട്രിപ്പ്‌ളര്‍ ലോട്ടറിയിലാണ് ഈ സമ്മാനം അടിച്ചത്. എന്നാല്‍ ഈ പണം വളരെ സൂക്ഷിച്ചായിരുന്നു തിയാന്‍ഷു ഉപയോഗിച്ചത്. ഈ പണം നിക്ഷേപിക്കാനായിരുന്നു ഉപയോഗിച്ചത്. കുറച്ച് പണം തന്റെ ട്യൂഷനായും നല്‍കി. ഇതിനൊപ്പം തന്റെ പ്രിയപ്പെട്ട കായിക മത്സരം കാണാനും പണം ഉപയോഗിച്ചെന്ന് തിയാന്‍ഷു പറഞ്ഞു.
410 രൂപയുടെ ടിക്കറ്റില്‍ ഭാഗ്യം
ആദ്യ ലോട്ടറി അടിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആണ് അടുത്ത ഭാഗ്യം വരുന്നത്. അഞ്ച് ഡോളറിന്റെ ഇന്‍സ്റ്റന്റ് ലോട്ടറിയാണ് തിയാന്‍ഷു ഇത്തവണ എടുത്തത്. അതായത് ചെലവിട്ടത് 410 രൂപ മാത്രം. മിസിസോഗയിലെ ഡ്യൂന്‍ഡാസ് സ്ട്രീറ്റില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. അതിന്റെ ഫലം നോക്കിയപ്പോള്‍ തിയാന്‍ഷു ശരിക്കും ഷോക്കായി പോയി.
ഒരിക്കലും വിചാരിച്ചിരുന്നില്ല. ഈ പണം തനിക്ക് യൂണിവേഴ്‌സിറ്റി പഠനത്തിനായി ഉപയോഗിക്കാം. രണ്ടാം തവണ സമ്മാനം അടിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ലായിരുന്നു. ആ ആവേശത്തില്‍ പിതാവിനെയും അമ്മയെയും വിളിച്ച് കാര്യം പറഞ്ഞു. അവര്‍ വിശ്വസിച്ചതേയില്ല. ഒടുവില്‍ ടിക്കറ്റിന്റെ ഫോട്ടോ അയച്ച് കൊടുത്തത് കണ്ടാണ് ഇവര്‍ വിശ്വസിച്ചത്.
കൈയ്യില്‍ കോടികള്‍
തിയാന്‍ഷു ഇനി കോടീശ്വരനാണ്. രണ്ട് ലോട്ടറിയിലൂം കൂടി ഒരു കോടിയില്‍ അധികം രൂപയാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത്. താന്‍ ഇപ്പോഴും വലിയ കായിക പ്രേമിയാണെന്ന് യുവാവ് പറയുന്നു. തന്റെ പഠന കാര്യങ്ങള്‍ക്കാണ് ശ്രദ്ധ കൊടുക്കുന്നത്.
തീര്‍ച്ചയായും ഈ പണം അതിനായി ചെലവാക്കും. തന്റെ പ്രിയ കായിക ടീമായ റാപ്‌ടേഴ്‌സിന്റെ പ്ലേഓഫ് മത്സരം കാണാനായി പോകും. പുതിയൊരു കാറും വാങ്ങും. എന്നിട്ട് അതില്‍ കാനഡ മുഴുവന്‍ സഞ്ചരിക്കുമെന്നും തിയാന്‍ഷു വ്യക്തമാക്കി.












Click it and Unblock the Notifications