ജപ്പാനിൽ ഭൂമികുലുക്കം,റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്
ടോക്കിയോ; ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് ഭൂചലനം.റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
വൈകുന്നേരം 6:09 ന് (0909 ജിഎംടി) മിയാഗി മേഖലയിൽ നിന്ന് 60 കിലോമീറ്റർ (37 മൈൽ) ആഴത്തിൽ പസഫികിലാണ് ചലനം ഉണ്ടായത്. ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജപ്പാൻ മെട്രോളജിക്കൽ ഏജൻസി അറിയിച്ചു. ഭൂചലനത്തെ തുടർന്ന് ബുള്ളറ്റ് ട്രെയിനുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ നിർത്തിവെച്ചിട്ടുണ്ട്. പ്രദേശത്തെ ന്യൂക്ലിയാർ പ്ലാന്റ് ഉൾപ്പെടെയുള്ളവയിൽ അധികൃതർ പരിശോധന നടത്തി വരികയാണ്.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍

അതേസമയം തകരാറിലായ ഫുകുഷിമ ഡൈചി പ്ലാന്റ്, ഒനഗാവ ന്യൂക്ലിയർ പ്ലാന്റ്, പരീക്ഷണാത്മക ന്യൂക്ലിയർ റിയാക്ടറുകൾ എന്നിവയുൾപ്പെടെ പ്രദേശത്തെ ആണവ കേന്ദ്രങ്ങളിൽ അസാധാരണമായതൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ന്യൂക്ലിയർ റെഗുലേഷൻ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാസം മറ്റൊരു ശക്തമായ ഭൂചലനം മേഖലയിൽ അനുഭവപ്പെട്ടിരുന്നു. നിരവധി പേർക്ക് അന്ന് പരിക്കേറ്റിരുന്നു.
2011 മാർച്ച് 11 ലെ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ജപ്പാൻ 10 വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് ആശങ്കയേറ്റി ഇപ്പോഴത്തെ തുടർ ചലനങ്ങൾ ഉണ്ടായിരിക്കുന്നത്.2011 മാര്‍ച്ച് 11നാണ് ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂചലനവും സുനാമിയുമുണ്ടായത്. സുനാമിയില്‍ ഫുക്കുഷിമ ആണവ നിലയം തകരുകയും ഏകദേശം 18000 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
വേറിട്ട ലുക്കില്‍ നടി ശ്രദ്ധ ദാസ്; വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications