കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യന്‍ വിമാനം: ഫ്രഞ്ച് ഉപഗ്രഹചിത്രവും പുറത്ത്

  • By Soorya Chandran
Google Oneindia Malayalam News

കോലാലംപൂര്‍:കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ ഫ്രാന്‍സിന്റെ ഉപഗ്രചിത്രങ്ങളില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ട്. മലേഷ്യന്‍ അധികൃതരാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. 239 യാത്രക്കാരുമായി കഴിഞ്ഞ മാര്‍ച്ച് 8 നാണ് മലേഷ്യ എയര്‍ലൈന്‍സിന്റെ ബോയിങ് 777 വിമാനം കാണാതായത്.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ പ്രദേശത്താണ് ഇപ്പോള്‍ ഊര്‍ജ്ജിത തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രദേശത്ത് തന്നെയാണ് ഇപ്പോള്‍ ഫ്രാന്‍സ് പുറത്തുവിട്ട ഉപഗ്ര ചിത്രങ്ങളില്‍ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കാണുന്നത്.

Malaysia Flight Prayers

നേരത്തെ ചൈനീസ് ഉപഗ്രഹ ചിത്രങ്ങളിലും സമാനമായ വസ്തുക്കള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ പ്രദേശത്ത് തിരച്ചില്‍ നടത്താനായി ചൈനയുടെ കപ്പുലകള്‍ യാത്ര തിരിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഫ്രഞ്ച് ഉപഗ്രഹത്തില്‍ നിന്ന് ലഭിച്ച ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തത നല്‍കുന്നതാണെന്നാണ് മലേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ മഹാമുദ്രത്തില്‍ തരിച്ചിലിന് നേതൃത്വം നല്‍കുന്ന ഓസ്‌ട്രേലിയക്ക് ഉപഗ്ര ചിത്രങ്ങള്‍ കൈമാറിയിട്ടുണ്ട്.

മാര്‍ച്ച് 8 മുതല്‍ കാണാതായ എംഎച്ച് 370 വിമാനത്തിന്റെ തിരോധാനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ഇപ്പോഴും വിരാമമായിട്ടില്ല. വിമാനം തട്ടിക്കൊണ്ടുപോയതാകാമെന്ന നിഗമനത്തില്‍ തന്നെയാണ് ഇപ്പോഴും മലേഷ്യന്‍ അധികൃതര്‍. എന്നാല്‍ വിമാനം കാണാതായി ദിവസങ്ങള്‍ക്ക് ശേഷവും യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന വാര്‍ത്ത ഏറെ പ്രതീക്ഷ നല്‍കിയിരുന്നു.

English summary
Malaysia says French satellites spot objects in search area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X