കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്വവർഗാനുരാഗികളെ തിരച്ചറിയാനുള്ള വഴികൾ'; ലേഖനം പ്രസിദ്ധികരിച്ച പത്രത്തിന് 'പണി' കിട്ടി!

  • By Desk
Google Oneindia Malayalam News

ക്വാലാലംപൂർ: എങ്ങിനെ സ്വവർഗാനുരാഗികളെ തിരിച്ചറിയാം എന്ന ലേഖനം പ്രസിദ്ധീകരിച്ച മലേഷ്യൻ പത്രം പുലിവാലു പിടിച്ചു. സ്വവർഗാനുരാഗികളെ അപമാനിച്ചു എന്ന പേരിൽ മലേഷ്യയിലെ മുൻ നിര പത്രമായ സിനാർ ഹരൈനിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ എല്‍ജിബിടിക്കാരെ അപകടപ്പെടുത്തുന്ന തരത്തിലാണ് ലേഖനം‌ പ്രസിദ്ധീകരിച്ചത്.

ഗേ ആയിട്ടുള്ളവര്‍ക്ക് താടിയോട് പ്രത്യേക താത്പര്യമായിരിക്കും എക്‌സസൈസ് ചെയ്യാനല്ലാതെ മറ്റു പുരുഷന്‍മാരെ കാണാനായി ജിമ്മില്‍ പോകും. സുന്ദരന്മാരായ പുരുഷന്മാരെ കാണുമ്പോള്‍ കണ്ണില്‍ തിളക്കമുണ്ടാകുമെന്നും ലേഖനത്തിൽ പറയുന്നു. ഇവർക്ക് കൈകോർത്ത് നടക്കാനായിരിക്കും താൽപ്പര്യമെന്നം ലേഖനത്തിൽ പറയുന്നുണ്ട്.

സ്വവർഗ രതി കുറ്റകരം

സ്വവർഗ രതി കുറ്റകരം

സ്വവര്‍ഗരതി കുറ്റകരമാക്കിയ രാജ്യമാണ് മലേഷ്യ. സ്വവർഗ രതിക്കാർ മലേഷ്യയിൽ‌ ആക്രമണത്തിന് വിധേയരാകാറുണ്ട്. എല്‍ജിബിടിക്കാര്‍ ആക്രമിക്കപ്പെടുന്നതിനിടെയാണ് ഹോമോഫോബിക് ആയ പ്രചരണം പത്രം ഏറ്റെടുത്തിരിക്കുന്നത്.

ആക്രമണം

ആക്രമണം

ഗേ ആയതിന്റെ പേരില്‍ നഹ്‌വീന്‍ എന്ന പതിനെട്ടുകാരനെ സഹപാഠികള്‍ മര്‍ദ്ദിക്കുകയും തീകൊളുത്തി കൊല്ലുകയും ചെയ്തിരുന്നു. സമീറ കൃഷ്ണനെന്ന ലെസ്ബിയനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച ശേഷം വെടിവെക്കുകയും ചെയ്തിരുന്നു.

മത കൗൺസിലിങ്

മത കൗൺസിലിങ്

മറ്റുള്ളവരെ ആലിംഗനം ചെയ്യുന്നതും പരസ്പരം കൈ കോര്‍ത്ത് പിടിക്കുന്നതും പുരുഷന്മാരെ താഴ്ത്തിക്കെട്ടി സംസാരിക്കുന്നതും ലെംസ്ബിയൻ ലക്ഷണമാണെന്നാണ് പത്രം പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. മത കൗണ്‍സിലിങ്ങിനായി എല്‍ജിബിടിക്കാരെ എങ്ങനെ ക്ഷണിക്കാമെന്ന് പറയുന്ന ലേഖനത്തിലാണ് ലക്ഷണങ്ങളടങ്ങുന്ന ലിസ്റ്റും പ്രസിദ്ധീകരിച്ചത്.

തികച്ചും അസംബന്ധം

ഈ ലേഖനത്തിലെ കണ്ടന്റിൽ വളരെ നിരാശ തോനുന്നുവെന്നും, ഇത് തികച്ചും അസംബന്ധമാണെന്നും ആക്റ്റിവിസ്റ്റായ അരവിന്ദ് കുമാർ‌ പറയുന്നു. ലേഖനത്തിനെതിരെ സോഷ്യൽ മീഡിയയിലും വൻ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ സംസാരിക്കുന്ന അരവിന്ദ് കുമാറിന്റെ യുട്യൂബ് വീഡിയോയും സോഷ്യൽ മീഡിയയിൽ ഷെയർചെയ്യപ്പെടുന്നുണ്ട്.

English summary
A Malaysian newspaper has sparked protest and ridicule by publishing a list on how to spot gay people. According to the article, gay men can be identified by their beards, and lesbians by their fondness for holding hands.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X