പ്രശ്‌നങ്ങള്‍ക്ക് അവസാനമില്ല, പ്രതിപക്ഷ നേതാക്കള്‍ക്ക് വധഭീഷണിയുമായി മാലിദ്വീപ് സര്‍ക്കാര്‍

  • Written By: Vaisakhan
Subscribe to Oneindia Malayalam

മാലി: മാലിദ്വീപില്‍ വീണ്ടും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നു. പ്രസിഡന്റ് അബ്ദുള്ള യമീനിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നടപടി എകാധിപത്യ പ്രവണതാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ അതിലേറെ ഗൗരവമുള്ള ആരോപണവും നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. യമീന്‍ പ്രതിപക്ഷ നേതാക്കളെ കൊല്ലുമെന്ന് ഭീഷണി ഉയര്‍ത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ വക്താവ് അഹമ്മദ് മഹലൂഫ് പറഞ്ഞു.

1

സുപ്രീംകോടതിയെ അട്ടിമറിച്ച പ്രസിഡന്റാണ് യമീന്‍. അപ്പോള്‍ തങ്ങളുടെ ജീവന് എന്ത് ഉറപ്പാണുള്ളതെന്നും മഹലൂഫ് ചോദിക്കുന്നു. കടുത്ത ആശങ്കയിലാണ് എംപിമാര്‍. ഒരുപാട് ഭീഷണി സന്ദേശങ്ങളാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം തങ്ങളെ തേടിയെത്തുന്നത്. ഭരണഘടന പ്രകാരം എംപിമാര്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും മഹലൂഫ് വ്യക്തമാക്കി.

2

കാര്യങ്ങള്‍ അത്ര നല്ല രീതിയിലല്ല പോകുന്നത്. യമീന്‍ അക്രമം അവസാനിപ്പിക്കാന്‍ പറഞ്ഞാല്‍ പോലും പോലീസും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരും തയ്യാറാവുന്നില്ല. പലരെയും യമീനിന്റെ പാര്‍ട്ടിക്കാര്‍ മര്‍ദിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്. വളരെ ക്രൂരമായ രീതിയിലാണ് കൊലപാതകങ്ങളെല്ലാം നടന്നത്. പലര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇത് സഹിക്കാവുന്നതിനും അപ്പുറമാണെന്ന് മഹലൂഫ് പറയുന്നു. അതേസമയം ചില മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം വധഭീഷണിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വിനോദ സഞ്ചാര മന്ത്രാലയത്തില്‍ നിന്നാണ് മഹലൂഫിനടക്കം വധഭീഷണി വന്നതെന്നാണ് റിപ്പോര്‍ട്ട്.

English summary
maldives oppn leaders receiving death threats

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്