Get Updates
Get notified of breaking news, exclusive insights, and must-see stories!

1.7 ലക്ഷം മുടക്കി 20കാരന്റെ വിമാനയാത്ര; പറഞ്ഞതൊന്ന്, ലഭിച്ചതൊന്ന്; വഴക്കും കേസുമായി ഇപ്പോൾ കോടതിയിൽ

വിമാനത്തിലെ ബിസിനസ്സ് ക്ലാസ് യാത്രകളെക്കുറിച്ച് പ്രത്യേകം പറയണ്ടല്ലോ! അത്യവശ്യം ആഡംബരപൂർണമായ യാത്ര തന്നെയാണ്. എന്നാൽ ചിലവ് ഇത്തിരി കൂടും. സാധരാണക്കാരെ സംബന്ധിച്ച് താങ്ങാൻ ഇത്തിരി പ്രയാസമായിരിക്കും. കയ്യിൽ പണം ഉള്ള ആളുകളായിരിക്കും ബിസിനസ്സ് ക്ലാസ് തിരഞ്ഞെടുക്കു്‌നനത്. അത്രയും വലയി തുക ചെലവിടുന്നത് കൊണ്ട് തന്നെ അകിനനുസരിച്ചുള്ള സൗകര്യങ്ങളും പ്രതീക്ഷിക്കും. അത് വളരെ ന്യായമായ, തർക്കത്തിന്റെ ആവശ്യമില്ലാത്ത കാര്യമാണ്...

എന്നാൽ ഇപ്പോൾ ഒരു പ്രമുഖ എയർലൈനിൽ യാത്ര ചെയ്ത യാത്രക്കാരൻ കമ്പനിക്കെതിരെ കേസ് കൊടുക്കാൻ ഒരുങ്ങുകയാണ്. കാരണം. 1.7 ലക്ഷം കൊടുത്ത് ബുക്ക് ചെയ്ത ബിസിനസ് ക്ലാസിലെ സീറ്റ് തന്നെ. ഓസ്‌ട്രേലിയക്കാരനാണ് ഇദ്ദേഹം. മാർച്ച് 28 ന് ഓസ്‌ലോയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്കിടെ തനിക്ക് ആഡംബരമായ യാത്രയാണ് വാഗ്ദാനം ചെയ്തിരുന്നതെങ്കിലും തനിക്ക് അങ്ങനെയുള്ള സൗകര്യങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. വെറുതെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് 20കാരനയാ യാത്രക്കാരൻ പറയുന്നത്.

Flight

തന്റെ ഇരിപ്പിടങ്ങൾ വൃത്തികെട്ടതായിരുന്നു, തന്റെ കസേരയുടെ വശത്ത് സോക്സുകൾ കുത്തിയിരുന്നു, അത് ശരിയായി ചാരിയിരുന്നില്ലെന്നും യുവാവ് പറയുന്നു. സംഭവത്തെക്കുറിച്ച് യുവാവ് പറഞ്ഞത്: "അവർ ഈ ഫാൻസി ഉൽപ്പന്നം പരസ്യം ചെയ്യുന്നു. ഞാൻ കയറിയ ഈ വിമാനം തികച്ചും വെറുപ്പുളവാക്കുന്നതായിരുന്നു. സീറ്റുകൾ വൃത്തികെട്ടതായിരുന്നു, എന്റെ കസേരയുടെ വശത്ത് സോക്സുകൾ കുത്തിയിരുന്നു, അത് ശരിയായി ചാഞ്ഞിട്ടില്ല, സ്ക്രീനുകളിലൊന്ന് പ്രവർത്തിച്ചില്ല, സീറ്റിൽ പാടുകൾ ഉണ്ടായിരുന്നു, "ചാപ്മാൻ ഡെയ്‌ലി മെയിലിനോട് പറഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം, പെർത്ത് സ്വദേശി ഇപ്പോൾ യുകെയിലെ കോടതിയിൽ 'തെറ്റായ പരസ്യം' നൽകി എന്നാരോപിച്ച് എയർലൈനുകൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടട് കേസ് നൽകിയിട്ടുണ്ട്. വിവാദത്തിന് പിന്നാലെ എയർലൈൻ പ്രതികരിച്ചു. എമിറേറ്റ്‌സ് അതിന്റെ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഒപ്പം നിൽക്കുന്നു,

ഞങ്ങൾ നിലവിൽ ഞങ്ങളുടെ എയർബസ് എ380, ബോയിംഗ് 777 വിമാനങ്ങളിൽ മൾട്ടിബില്യൺ ഡോളർ റിട്രോഫിറ്റ് പ്രോഗ്രാം വിതരണം ചെയ്യുന്നു. വരും വർഷങ്ങളിൽ ഉപഭോക്താക്കൾ മികച്ച രീതിയിൽ യാത്ര ചെയ്യുന്നുവെന്ന് ഉറപ്പാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഉണ്ടായിരിക്കും, എയർലൈൻസ് news.com.au-യോട് ഒരു പ്രസ്താവനയിൽ പറഞ്ഞു.

"ഞങ്ങളുടെ കസ്റ്റമർ അഫയേഴ്‌സ് ആൻഡ് സർവീസ് ഓഡിറ്റ് ടീം എല്ലാ ഫീഡ്‌ബാക്കും ഗൗരവമായി എടുക്കുകയും ഈ കേസ് വളകെ ​ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. സംഘം പിന്നീട് ഉപഭോക്താവുമായി ബന്ധപ്പെട്ടിരുന്നു, എന്നാൽ ഈ കേസ് ഇപ്പോൾ വ്യവഹാരം തീർപ്പാക്കാത്തതിനാൽ, ഞങ്ങൾ അധിക അഭിപ്രായമൊന്നും നൽകുന്നില്ല," പ്രസ്താവന കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+