Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാരിയുടെ പിന്‍ഭാഗത്ത് അടിച്ച് തമാശ!; 'കോഴി' മാനേജരെ കാത്തിരുന്നത് എട്ടിന്റെ പണി!

സ്ത്രീകള്‍ക്ക് എവിടേയും സുരക്ഷയില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് സ്ത്രീകള്‍ക്ക് നേരെ ഓരോ പ്രവൃത്തികള്‍ നടക്കുന്നത്. എന്നാല്‍ ഓഫീസിലെ ആളുകളിൽ നിന്നും ഇതേപോലെ ആയാലോ. ഒരു യുവതിക്കാണ് തന്റെ ഓഫീസില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്.

മാനേജരാണ് ഇവിടുത്തെ വില്ലന്‍. തമാശക്ക് വേണ്ടിയാണ് താൻ ഇങ്ങനെ ചെയ്തതെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. ഓഫീസില്‍ യുവതി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു പിന്നാലെ വന്ന് മാനേജര്‍ ഒരു പണി ഒപ്പിച്ചത്. എന്നാല്‍ മാനേജരുടെ ഈ കോഴിത്തരത്തിന് വലിയ വിലയാണ് ഇയാള്‍ക്ക് കൊടുക്കേണ്ടി വന്നത്. സംഭവം എന്താണെന്ന് വിശദമായി അറിയാം...

1

ജീവനക്കാരുടെ ഒരു മീറ്റിംഗിനിടെ ആയിരുന്നു മാനേജരുടെ പ്രവൃത്തി. മീറ്റിംഗിനെ ഇയാള്‍ യുവതിയോട് എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞു. എഴുന്നേറ്റ് നിന്ന യുവതിയോട് തിരിഞ്ഞുനില്‍ക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരു മാനേജര്‍ മറ്റേയാളുടെ മുന്നില്‍ വെച്ച് ഒരു വടി കൊണ്ട് അവളുടെ പിന്നില്‍ അടിക്കുകയായിരുന്നു. താന്‍ നേരിട്ട അനുഭവത്തെക്കുറിച്ച് വടക്കന്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള യുവതിയാണ് കാര്യം തുറന്നുപറഞ്ഞത്.

2

എന്നാൽ മാനേജർമാർ ഈ സംഭവത്തെ വളരെ നിസാരമായാണ് കണ്ടത്. യുവതിയുടെ പിന്നിൽ അടിച്ച ശേഷം തന്നോട് ക്ഷമിക്കണം, തനിക്കും ഇങ്ങനെ ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. ഇത് കേട്ടതോടെ ആ സ്ത്രീ മറ്റേ മാനേജരെ നോക്കി ചോദിച്ചു, "അത് അനുവദനീയമാണോ?" എന്ന യുവതിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാതെ ഈ സംഭവത്തെ വളരെ നിസാരമായി ഇവർ കണ്ടു. മാത്രമല്ല. പിന്നീട് വന്ന ജീവനക്കാരോട് യുവതിയെ പിന്നിലടിച്ച സംഭവം പറയുകയും ചെയ്തു. ‌

3

തമാശപോലെയാണ് ഇവർ ആ സംഭവത്തെ കണ്ടത്. ഇക്കാര്യം താൻ ആദ്യം കാമുകനോടും അമ്മയോടും പറഞ്ഞില്ലെന്നും ഈ സംഭവം ഓർക്കുമ്പോൾ ലജ്ജയും അപമാനവപം തോന്നുതായും യുവതി പറയുന്നു. സംഭവത്തെക്കുറിച്ച് ആദ്യം പറഞ്ഞില്ലെങ്കിലും പിന്നീട് അവരോട് പറഞ്ഞപ്പോൾ, സംഭവം എച്ച്ആർ, സീനിയർ മാനേജ്‌മെന്റ് എന്നിവരെ അറിയിക്കാൻ അവർ അവളോട് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.

4

ഈ പ്രശ്നം പരിഹരിക്കുന്നത് വരെ താൻ‌ ജോലിക്ക് വരില്ലെന്ന് മറ്റ് ജീവനക്കാരോട് പറയുകയും ചെയ്തു. ഇത് "തികച്ചും അനുചിതമാണ്" എന്ന് തോന്നിയതിനാൽ, അത് പരിഹരിക്കാൻ കഴിയുമോ എന്നറിയാൻ, കൂടുതൽ സീനിയർ മാനേജരെയും ഒരു കോഫി ഷോപ്പിൽ നിന്ന് അവളെ അടിയടിച്ച മാനേജരെയും കാണാനുള്ള ഓഫർ അവൾ നിരസിച്ചു. അങ്ങനെ സംഭവം മാനേജരുടെ കൈ വിട്ടുപോയി.

5


യുവതിയുടെ പിന്നിലടിച്ചത് പറഞ്ഞ് നടന്ന മാനേജകുടെ ജോലി പോവുകയും ചെയ്തു. ഇയാൾ തന്നെ ജോലി രാജി വെയ്ക്കുകയായിരുന്നു.
90 ലക്ഷം രൂപ യുവതിക്ക് നഷ്ടപരിഹാരമായി ലഭിക്കുകയും ചെയ്തു. എന്നാൽ ഈ നീതി ലഭിക്കാൻ ഇവർ ചെയ്തത് ചെറിയ പോരാട്ടമായിരുന്നില്ല.

6


10 ദിവസമായിട്ടും തന്റെ പരാതി അംഗീകരിച്ചില്ലെന്ന് യുവതി പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം അഞ്ചാഴ്ചയെടുത്തു. അന്വേഷണത്തിൽ "അവളെക്കുറിച്ച് അസത്യവും നിന്ദ്യവുമായ അഭിപ്രായങ്ങൾ" ഉണ്ടായി, അവർ പറഞ്ഞു. അവൾ അന്വേഷണത്തിന് അപ്പീൽ നൽകി രാജിവച്ചു. പ്രകോപനപരമായ രീതിയിൽ വസ്ത്രം ധരിക്കുകയും പെരുമാറുകയും ചെയ്തതായി തൊഴിലുടമകൾ പറഞ്ഞു.
അവൾ "കടുത്ത നാണക്കേടും അപമാനവും അനുഭവിച്ചു," തുല്യത കമ്മീഷൻ ചീഫ് കമ്മീഷണർ ജെറാൾഡിൻ മക്ഗേയ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+