മാഞ്ചസ്റ്റര്‍ ആക്രമണം തീര്‍ത്തും അപലപനീയം!!! വേദനയില്‍ പങ്കുചേരുന്നുവെന്ന് മോദി!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മാഞ്ചസ്റ്റാര്‍ ആരീനയില്‍ ഉണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവം തീര്‍ത്തും അപലപനീയമാണെന്നും അക്രമണത്തില്‍ ഇരയായി ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളുടെ വേദനയില്‍ പങ്കു ചേരുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

ഇംഗ്ലണ്ടിലെ മഞ്ചസ്റ്റാര്‍ സിറ്റിയില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അപലപിച്ച് തെരേസ മെയ്

അപലപിച്ച് തെരേസ മെയ്

രാജ്യത്ത് നടന്ന ഭീകാക്രമണത്തില്‍ അപലപിച്ച് ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസ മെയ്. സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്ന് തെരേസ മെയ് അറിയിച്ചു.

.

ആക്രമണത്തെ തുടര്‍ന്ന് മെട്രോ സ്റ്റേഷന്‍ അടച്ചിട്ടു

ആക്രമണത്തെ തുടര്‍ന്ന് മെട്രോ സ്റ്റേഷന്‍ അടച്ചിട്ടു

രാജ്യത്തിനു നേരെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണ മാഞ്ചാസ്റ്റാര്‍ സിറ്റിയിലുണ്ടായത്. തുടര്‍ന്ന് രാജ്യത്തെ മെട്രോ സ്റ്റേഷനായ മാഞ്ചാസ്റ്റാര്‍ വിക്ടോറിയ മെട്രോ സ്റ്റേഷന്‍ അടച്ചിട്ടു. ഇവിടേക്കുള്ള എല്ലാ ട്രെയിനുകളുടെ റദ്ദാക്കി.

മാഞ്ചസ്റ്റാര്‍ അപകടം

മാഞ്ചസ്റ്റാര്‍ അപകടം

അമേരിക്കന്‍ പോപ്പ് ഗായക അരീന ഗ്രാന്‍ഡെയുടെ സംഗീത പരിപാടികഴിഞ്ഞ് ആളുകല്‍ പുറത്തേക്കിറങ്ങുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്.ചാവേറാക്രമണം എന്നാണ് പ്രഥമിക വിവരം. അപകടത്തില്‍ 22പേര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്

രാജ്യത്തെ ഞെട്ടിച്ച ഏറ്റവും വലിയ അപകടം

രാജ്യത്തെ ഞെട്ടിച്ച ഏറ്റവും വലിയ അപകടം

രാജ്യത്തെ ഞെട്ടിച്ച അപകടങ്ങളിലെന്നാണ് മഞ്ചാസ്റ്റാര്‍ സിറ്റിയിലുണ്ടായ്. 21000ത്തോളം പേര്‍ പങ്കെടുത്ത വലിയ സംഗീത പരിപാടിയായതുകൊണ്ട് മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

സംഗീത പരിപാടിക്കിടെ സ്‌ഫോടനം!! 19 മരണം, ഗായിക രക്ഷപ്പെട്ടു!! സംഭവം ഇംഗ്ലണ്ടില്‍...കൂടുതല്‍ വയിക്കാന്‍...

കഞ്ചാവ് വില്‍പനക്കായി കുട്ടികളെ ഉപയോഗിക്കുന്നു!!! കൗമാരക്കാരിയുടെ സ്‌കൂട്ടറില്‍ നിന്നും കഞ്ചാവ്!!! ...കൂടുതല്‍ വയിക്കാന്‍...

English summary
Prime Minister Narendra Modi, on Tuesday, took to Twitter and condemned the attack in Manchester which has killed 19 people so far and injured over 50. Pained by the attack in Manchester. We strongly condemn it. Our thoughts are with the families of the deceased & prayers with the injured,” the Prime Minister tweeted.
Please Wait while comments are loading...