കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഗീത പരിപാടിക്കിടെ സ്‌ഫോടനം!! 22 മരണം, ഗായിക രക്ഷപ്പെട്ടു!! സംഭവം ഇംഗ്ലണ്ടില്‍

സംഗീത നിശ കഴിഞ്ഞയുടനെയാണ് സ്ഫോടനം നടന്നത്

  • By Manu
Google Oneindia Malayalam News

ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രമുഖ നഗരമായ മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ സ്‌ഫോടനം. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഉണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 59 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കന്‍ ഗായികയായ അരിയാന ഗ്രാന്‍ഡെയുടെ സംഗീത നിശയ്ക്കിടെയാണ് ഉഗ്രന്‍ സ്‌ഫോടനമുണ്ടായത്. തീവ്രവാദി ആക്രമണമാണ് ഇതെന്നാണ് ബ്രിട്ടീഷ് പോലീസ് പറയുന്നത്.

1

21,000ത്തോളം പേര്‍ സംഗീത നിശ ആസ്വദിക്കാന്‍ എത്തിയിരുന്നു. അതുകൊണ്ടു തന്നെ മരിച്ചവരുടെയും പരിക്കേറ്റവരുടെയും സംഖ്യ ഇനിയും ഉയരാനിടയുണ്ട്. സംഗീത പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് അപകടത്തില്‍ രക്ഷപ്പെട്ട യുവതി പറഞ്ഞു. പരിപാടി കഴിഞ്ഞ് തങ്ങള്‍ പുറത്തേക്ക് വരവെ ഗെയ്റ്റിന് തൊട്ടരികിലെത്തിയപ്പോഴാണ് ഭയങ്കരമായ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. ആളുകള്‍ അലറിവിളിച്ച് പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ ഗായിക അരിയാന ഗ്രാന്‍ഡെ സുരക്ഷിതയാണെന്ന് അവരുടെ വക്താവ് അറിയിച്ചു.

2

യൂറോപ്പിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ വേദി കൂടിയായ മാഞ്ചസ്റ്റര്‍ അരീനയിലാണ് സ്‌ഫോടനം നടന്നത്. 1995ല്‍ നിര്‍മിച്ച ഈ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിരവധി കായിക മല്‍സരങ്ങളുടെ വേദി കൂടിയാണ്.

English summary
A blast on Monday night at a concert in the English city of Manchester where US singer Ariana Grande had been performing left at least 22 people dead and about 59 injured.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X