22 പേര്‍ കൊല്ലപ്പെട്ട മാഞ്ചസ്റ്റര്‍ ആക്രമണം, പ്രതിയെ തിരിച്ചറിഞ്ഞു

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: മാഞ്ചസ്റ്റര്‍ ആക്രമണത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. സംഗീത നിശ്ചയ്ക്കിടെയുണ്ടായ ചാവേറാക്രമണത്തിന് പിന്നില്‍ 23 വയസുകാരനായ സല്‍മാന്‍ അബേദിയാണെന്ന് പോലീസ്. സ്‌ഫോടനത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ 22 പേരാണ് കൊല്ലപ്പെട്ടത്. 50ലധികം പേര്‍ക്ക് പരിക്കേറ്റു.

യുഎസ് പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡേയുടെ സംഗീത പരിപാടി അവസാനിച്ച് കാണികള്‍ പുറത്തേക്കിറങ്ങുന്ന സമയത്താണ് സ്‌ഫോടനം നടന്നത്. ആക്രമണത്തില്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബ്രിട്ടനിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിര്‍ത്തി വെച്ചിരുന്നു.

manjaster

21,000 പേരാണ് സംഗീത നിശയ്ക്ക് എത്തിയിരുന്നത്. സ്‌ഫോടനം നടന്നതോടെ കാണികള്‍ പരിഭ്രാന്തരായി പുറത്തേക്കിറങ്ങി ഓടി. സ്‌ഫോടനത്തെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്‌റ്റേഷന്‍ അടച്ചിട്ടു. 2005ല്‍ ലണ്ടനില്‍ ഇത്തരത്തില്‍ ഭീകരാക്രമണം നടന്നിരുന്നു.

ആക്രമണത്തില്‍ 52 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഐസിസ് ആക്രമണത്തിന് ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

English summary
Manchester attack: Salman Abedi named as lone suicide bomber.
Please Wait while comments are loading...