'അയല്‍ക്കാരുമായി തര്‍ക്കം'; വീട് വിറ്റ് സക്കര്‍ബര്‍ഗ്, വില 247 കോടി രൂപ...
റെക്കോർഡ് വിലയ്ക്ക് സാൻഫ്രാൻസിസ്കോയിലുള്ള തന്റെ വീട് വിറ്റ് ഫേസ്ബുക്ക് സഹസ്ഥാപകൻ മാർക്ക് സക്കർബർഗ്. 31 മില്ല്യണ്‍ ഡോളറിനാണ് (ഏകദേശം 247 കോടി രൂപ) വീട് വിറ്റത്. സാൻഫ്രാൻസിസ്കോയിൽ ഈ വർഷം നടന്ന വീട് കൈമാറ്റങ്ങളിൽ ഏറ്റവും ഉയർന്ന വിലയാണ് ഇത്. 2012 ൽ 10 മില്യൺ ഡോളറിനാണ് (79 കോടി രൂപ )സക്കർബർഗ് ഈ വീട് സ്വന്തമാക്കിയത്. വീട് കൈമാറ്റം ചെയ്യാനുള്ള യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിലും പാർക്കിങ് സൗകര്യവുമായി ബന്ധപ്പെട്ട് അയൽക്കാർക്ക് അസംതൃപ്തി ഉണ്ടായിരുന്നതായി മാധ്യമങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.
ഡോളോറസ് പാര്‍ക്കിന് സമീപമുള്ള ലിബെര്‍ട്ടി ഹില്ലില്‍ സ്ഥിതി ചെയ്യുന്ന വീട് 1928-ല്‍ പണികഴിപ്പിച്ചതാണ്. നാല് കിടപ്പുമുറികളും നാല് ടോയ്‌ലറ്റുകളുമാണ് ഇവിടെയുള്ളത്. 7400 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വീടിന്‍റെ നിര്‍മാണം.
ഫെയ്‌സ്ബുക്ക് കമ്പനി പൊതുജനങ്ങള്‍ക്ക് ലഭ്യമായി ഏതാനും നാളുകള്‍ക്കുശേഷമാണ് സക്കര്‍ബര്‍ഗ് ഈ വീട് വാങ്ങിയത്. അദ്ദേഹത്തിന്റെ ഭാര്യ പ്രിസില്ല ചാന്‍ 2013-ല്‍ ലക്ഷക്കണക്കിന് രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിയിരുന്നു. വൈന്‍ റൂം, വെറ്റ് ബാര്‍, ലോന്‍ഡ്രി റൂം, ഗ്രീന്‍ ഹൗസ് എന്നിവയാണ് കൂട്ടിച്ചേര്‍ത്തത്.

ഏകദേശം രണ്ടര വര്‍ഷം എടുത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ശബ്ദമലിനീകരണവും നിർമ്മാണ സാമഗ്രികൾ നിരത്തിൽ യാത്രാ തടസമുണ്ടാക്കുന്നതുമെല്ലാം ചൂണ്ടിക്കാട്ടി അയൽക്കാരിൽ ചിലർ പ്രതിഷേധവും അറിയിച്ചിരുന്നു. 1.8 മില്യൺ ഡോളർ ചിലവിട്ടാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ പാലോ ആൾട്ടോയിൽ നാലു കിടപ്പുമുറകളും അഞ്ച് ബാത്റൂമുകളുമുള്ള മറ്റൊരു വീട് കൂടി സക്കർബർഗിനുണ്ട്. ഇതിനുപുറമെ ഹവായിലെ കൗവായ് ദ്വീപിൽ 1400 ഏക്കർ സ്ഥലവും ടാഹോ നദിയോട് ചേർന്ന് രണ്ട് വീടുകളും മുൻപ് തന്നെ അദ്ദേഹം സ്വന്തമാക്കിയിരുന്നു.

അതേസമയം വാട്‌ആപ്പ് വില്‍ക്കുന്ന കാര്യവും സക്കർബർഗിന്‍റെ പരിഗണനയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫെയ്‌സ്ബുക് കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങിയേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വാട്‌സാപ് വില്‍ക്കുന്ന കാര്യം കമ്പനി ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ് പരിഗണിക്കുന്നു എന്ന വാര്‍ത്തയും പുറത്ത് വന്നത്. വാട്ട്സ്ആപ്പ് ഒരിക്കലും അമേരിക്കയില്‍ ഒരു മുഖ്യധാര സന്ദേശ കൈമാറ്റ ആപ്പായി മാറിയിട്ടില്ല എന്നതാണ് കമ്പനി നേരിട്ട പ്രധാന തിരിച്ചടി.

എന്നാല്‍ ലോകത്തെമ്പാടും ഇപ്പോളും വാട്ട്സ്ആപ്പ് ജനപ്രിയം തന്നെയാണ് 200 കോടി സജീവ അംഗങ്ങള്‍ വാട്ട്സ്ആപ്പിന് ഉണ്ടെന്നാണ് ഇപ്പോഴത്തെ കണക്ക്. 2012 ലാണ് സക്കർബർഗ് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ ഏറ്റെടുത്തത്. 2019-ൽ എത്തുമ്പോള്‍ മെറ്റയുടെ വരുമാനത്തിലേക്ക് ഇന്‍സ്റ്റഗ്രാമിന്‍റെ പങ്ക് 20 ബില്യൺ ഡോളറാണ്. 2014-ൽ 19 ബില്യൺ ഡോളറിന് വാട്ട്‌സ്ആപ്പ് വാങ്ങി, എന്നാല്‍ ആ തുകയോളം വരുമാനം ലഭിച്ചില്ലന്നതാണ് സത്യം.സക്കർബർഗ് ഏറ്റെടുത്ത് എട്ട് വർഷത്തിന് ശേഷവും, വാട്ട്‌സ്ആപ്പിനെ ലാഭകരമായ ഒരു ആപ്പായി മാറ്റാൻ സാധിച്ചില്ല എന്നതാണ് സക്കര്‍ബര്‍ഗ് നേരിട്ട വെല്ലുവിളി

മെറ്റയുടെ ആരംഭത്തിലൂടെ "പുതിയ അധ്യായം" തുടങ്ങുന്നുവെന്നാണ് സക്കര്‍ബര്‍ഗ് പറഞ്ഞത്. മെറ്റാവേർസിലാണ് ഇന്റർനെറ്റിന്റെ ഭാവി കിടക്കുന്നതെന്നാണ് സക്കര്‍ബര്‍ഗിന്‍റെ പുതിയ നിലപാട്. സക്കര്‍ബര്‍ഗ് തന്നെ മെറ്റയുടെ പ്രഖ്യാപനത്തിന് ശേഷം വാട്ട്സ്ആപ്പിനെക്കുറിച്ച് അധികം പരാമര്‍ശിക്കാറില്ല എന്നാണ് ടെക് നിരീക്ഷകര്‍ പറയുന്നത്. അതായത് മെറ്റ കുടുംബത്തില്‍ വാട്ട്സ്ആപ്പിന്‍റെ സ്ഥാനം ഇപ്പോള്‍ താഴെയായി മാറിയിരിക്കുന്നു. വെര്‍ച്വല്‍ റിയാലിറ്റിയാണ് തങ്ങളുടെ പുതിയ പാത എന്ന് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചതോടെ വാട്‌സ്ആപ്പിനെ കാത്തിരിക്കുന്നത് എന്തെന്നും കണ്ടറിയണം.
മിന്നിത്തിളങ്ങുന്ന ലുക്കില്‍ സംയുക്ത; ക്യൂട്ട് ചിരിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications