Get Updates
Get notified of breaking news, exclusive insights, and must-see stories!

മുത്തശ്ശിയുടെ സ്‌നേഹ സമ്മാനം, ആദ്യ ലോട്ടറി പരിശോധിച്ച യുവാവ് ഞെട്ടി; അടിച്ചത് ലക്ഷങ്ങള്‍

ഭാഗ്യം നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു കാര്യമാണ്. അമേരിക്കയിലെ ഒരു യുവാവിന് ആ ഭാഗ്യം മുത്തശ്ശിയാണ്. ജീവിതം മാറ്റിമറിച്ച ആ ഭാഗ്യത്തോടെ ഈ യുവാവ് ഏഴാം സ്വര്‍ഗത്തിലാണ്

LOTTERY

വാഷിംഗ്ടണ്‍: ഒരാളുടെ സ്‌നേഹം കൊണ്ട് നമുക്ക് എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാവും. പലപ്പോഴും ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും ആ സ്‌നേഹത്തിന്റെ ശക്തി. ഇവിടെ ഒരു മുത്തശ്ശിയുടെ സ്‌നേഹവും, കരുതലും, പേരക്കുട്ടിയുടെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ഈ യുവാവിന് അപ്രതീക്ഷിതമായി ലോട്ടറിയടിച്ചിരിക്കുകയാണ്. അതിന് കാരണക്കാരിയായി മുത്തശ്ശി മാറിയിരിക്കുകയാണ്.

എന്നാല്‍ അമ്പരപ്പിക്കുന്ന ചില കാര്യങ്ങള്‍ ഇയാളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. അത് ലോട്ടറി അടിക്കുന്നതിന് മുമ്പുള്ള ഭാഗ്യമായിട്ടാണ് ഇയാള്‍ കരുതുന്നത്. ജീവിതത്തില്‍ ഒരിക്കലും ഇത്ര വലിയൊരു തുക നേടാനാവുമെന്ന് ഇയാള്‍ കരുതിയിരുന്നില്ല. വിശദമായ വിവരങ്ങളിലേക്ക്....

മുത്തശ്ശിയുടെ സ്‌നേഹ സമ്മാനം

മുത്തശ്ശിയുടെ സ്‌നേഹ സമ്മാനം

മുത്തശ്ശിമാരുടെ സ്‌നേഹം ചിലപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര വരും. അവര്‍ ചിലപ്പോള്‍ ആ സ്‌നേഹം സമ്മാനത്തിന്റെ രൂപത്തില്‍ നല്‍കി കൊണ്ടായിരിക്കും പ്രകടിപ്പിക്കുക. അത്തരമൊരു സ്‌നേഹ സമ്മാനം അമേരിക്കയിലെ മേരിലാന്‍ഡില്‍ നിന്നുള്ള യുവാവിന് ലഭിച്ചിരിക്കുന്നത്. ഒരു ഹോളിഡേ ഗിഫ്റ്റായി മുത്തശ്ശി നല്‍കിയത് ലോട്ടറിയാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ലോട്ടറിയെടുക്കാത്ത ഈ 21കാരന്റെ ജീവിതം പിന്നീട് അടിമുടി മാറുന്നതാണ് കണ്ടത്. ആരും പ്രതീക്ഷിക്കാത്തൊരു ഭാഗ്യത്തിലേക്കാണ് ഈ യുവാവ് നടന്ന് കയറിയത്.

എടുത്തത് ആദ്യ ലോട്ടറി

എടുത്തത് ആദ്യ ലോട്ടറി

യുവാവിന്റെ ജീവിതത്തിലെ ആദ്യ ലോട്ടറിയായിരുന്നു ഇത്. സമ്മാനം പരിശോധിക്കുമ്പോള്‍ പോലും യുവാവിന് ഇത് അടിക്കുമോ എന്ന് പോലും അറിയില്ലായിരുന്നു. എന്തായാലും ഒരു ജാക്‌പോട്ട് ഇയാളെ കാത്തിരിപ്പുണ്ടായിരുന്നു. 50000 ഡോളറാണ് ഇയാള്‍ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. 40 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. ഒറ്റരാത്രി കൊണ്ട് ലക്ഷാധിപതിയായതിന്റെ അമ്പരപ്പിലാണ് ഈ യുവാവ്. തന്റെ പേരുവിവരങ്ങളൊന്നും വെളിപ്പെടുത്താന്‍ യുവാവ് തയ്യാറായിട്ടില്ല. പക്ഷേ സമ്മാനം അടിച്ചതിന്റെ ആവേശത്തിലാണ് ഇയാളിപ്പോള്‍ ഉള്ളത്.

സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ല

സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ല

മേരിലാന്‍ഡിലെ വിന്‍ഡ്‌സോര്‍ മില്‍ സ്വദേശിയാണ് ഈ 21കാരന്‍. ജീവിതത്തില്‍ ഇതുവരെ ലോട്ടറി എടുക്കണമെന്ന് തോന്നിയിട്ടില്ല. ഒരു ഫലം പോലും പരിശോധിച്ച് നോക്കിയിട്ടുമില്ല. എന്നാല്‍ അഞ്ച് ഡോളറിന്റെ ഹോളിഡേ ക്യാഷ് ഇന്‍സ്റ്റന്റ് ടിക്കറ്റ് എനിക്ക് മുത്തശ്ശി ഹോളിഡേ ഗിഫ്റ്റായി നല്‍കുകയായിരുന്നു. അതുവരെ ലോട്ടറിയോട് ഒരിക്കല്‍ പോലും പ്രത്യേക ഇഷ്ടം തോന്നിയിരുന്നില്ല. പക്ഷേ അത് തന്റെ ജീവിതം ഈ രീതിയില്‍ മാറ്റി മറിക്കുമെന്ന് കരുതിയില്ലെന്ന് യുവാവ് പറയുന്നു. ഈ പണം കൊണ്ട് വേറെയും പ്ലാനുകള്‍ ഉള്ളതായി യുവാവ് വെളിപ്പെടുത്തി.

വാങ്ങിയത് ഹാനോവറില്‍ നിന്ന്

വാങ്ങിയത് ഹാനോവറില്‍ നിന്ന്

എവിടെ വേണമെങ്കിലും ട്രിപ്പടിച്ചോ; ഇവിടെ മാത്രം വേണ്ട, ഒരിക്കലും പോകാന്‍ ആഗ്രഹിക്കാത്ത സ്ഥലങ്ങള്‍

ഈ യുവാവിന്റെ മുത്തശ്ശി ഹാനോവറിലെ ഡോര്‍സി ഷെല്‍ ഗ്യാസ് സ്‌റ്റേഷനില്‍ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയത്. അതേസമയം ഈ പണം തന്റെ എല്ലാം എല്ലാമായ കുടുംബത്തിന് വേണ്ടി ചെലവിടുമെന്ന് യുവാവ് വ്യക്തമാക്കി. അതേസമയം യുഎസ്സിലെ സൗത്ത് കരോലിനയിലും ഇതുപോലൊരു അപ്രതീക്ഷിത ഭാഗ്യശാലി ഉണ്ടായിരിക്കുകയാണ്. ഒരു യുവതിക്കാണ് സമ്മാനം അടിച്ചത്. വളരെ ചെറിയൊരു ലോട്ടറിയില്‍ ഈ യുവതിക്ക് അടിച്ചത് കോടികളാണ്. ഇവര്‍ക്കും ഈ ടിക്കറ്റ് സമ്മാനമായി ലഭിച്ചതാണ്. ക്രിസ്മസിനാണ് ആ സമ്മാനം ലഭിച്ചത്.

തലവര മാറ്റി ക്രിസ്മസ് സമ്മാനം

തലവര മാറ്റി ക്രിസ്മസ് സമ്മാനം

ക്രിസ്മസ് സമ്മാനമായി ലഭിച്ചത് പവര്‍ബോള്‍ ടിക്കറ്റാണ്. സൗത്ത് കരോലിനയിലെ മിര്‍ട്ടില്‍ ബീച്ചിലാണ് ഈ യുവതി താമസിക്കുന്നത്. ക്രിസ്മസ് ദിനത്തിലാണ് തന്റെ ഭാഗ്യം തെളിഞ്ഞതെന്ന് യുവതി പറയുന്നു. ഇവരുടെ അമ്മയാണ് ആ സമ്മാനം നല്‍കിയത്. അഞ്ച് ഡോളറിന്റെ ടിക്കറ്റ് തന്റെ സാധനങ്ങളുടെ ഇടയില്‍ അവര്‍ വെക്കുകയായിരുന്നു. അത് തന്റെ തലവര മാറ്റിമറിക്കുകയായിരുന്നു. ആ ടിക്കറ്റില്‍ എനിക്ക് സമ്മാനം അടിച്ചു. ഉടനെ തന്നെ ആ സമ്മാനം മാറ്റിയെടുത്ത് പുതിയൊരു ടിക്കറ്റെടുക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

കോടികളുടെ വരവ്

കോടികളുടെ വരവ്

മിര്‍ട്ടില്‍ ബിച്ചില്‍ തന്നെയുള്ള ഗ്യാസ് സ്റ്റേഷനില്‍ എത്തിയാണ് ഈ ടിക്കറ്റ് മാറി പുതിയ ടിക്കറ്റെടുത്തത്. പോകാന്‍ തന്നെ ആ കടക്കാരന്‍ എനിക്ക് സമ്മാനം അടിക്കട്ടെ എന്ന് ആശംസിച്ചിരുന്നു. അതുപോലെ തന്നെ സംഭവിച്ചിരിക്കുകയാണ്. ഒന്നരലക്ഷം ഡോളറാണ് സമ്മാനമായി അടിച്ചത്. ഒരു കോടി 22 ലക്ഷം രൂപയാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടിരിക്കുന്നത്. ഇത് 50000 ഡോളര്‍ സമ്മാനമുള്ള ലോട്ടറിയായിരുന്നു. എന്നാല്‍ ഇവര്‍ അധികമായി പവര്‍ബോള്‍ ഓപ്ഷന് പണം നല്‍കിയതിനാല്‍ സമ്മാനത്തുക മൂന്നിരട്ടിയായി മാറുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+