കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്‌തോ... എങ്കില്‍ പാകിസ്താനില്‍ സൈനിക അട്ടിമറി ഉറപ്പ്?

Google Oneindia Malayalam News

തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളെ സൈനിക അട്ടിമറികളിലൂടെ മറിച്ചിട്ട ചരിത്രമാണ് പാകിസ്താന് പറയാനുള്ളത്. ഇപ്പോഴത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അന്നത്തെ സൈനിക മേധാവിയായിരുന്ന പര്‍വേസ് മുഷാറഫ് പുറത്താക്കിയ ചരിത്രം ആരും അത്ര പെട്ടെന്ന് മറന്ന് കാണില്ല.

സൈന്യവും ഐഎസ്‌ഐയും ആണ് പാകിസ്താനില്‍ പലപ്പോഴും കാര്യങ്ങള്‍ നിയന്ത്രിയ്ക്കുന്നത്. സാധാരണ രാജ്യങ്ങളില്‍ സര്‍ക്കാര്‍ സൈന്യത്തെ നിയന്ത്രിയ്ക്കും. എന്നാല്‍ പാകിസ്താനില്‍ നേരെ തിരിച്ചാണ് നടക്കാറുള്ളത്.

പത്താന്‍കോട് ഭീകരാക്രമണത്തിന് പാകിസ്താന്‍ സൈന്യത്തിന്റേയും ഐഎസ്‌ഐയുടേയും സഹായം ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്. അല്ലെങ്കില്‍ പാക് സൈന്യത്തിനും ഐഎസ്‌ഐയ്ക്കും വേണ്ടിയാണ് ജെയ്‌ഷെ മുഹമ്മദ് പത്താന്‍കോടില്‍ ഭീകരാക്രമണം നടത്തിയത്.

അങ്ങനെയെങ്കില്‍ മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്താല്‍ സൈന്യവും ഐഎസ്‌ഐയും വേറുതേയിരിയ്ക്കുമോ?

മോദിയുടെ സന്ദര്‍ശനം

മോദിയുടെ സന്ദര്‍ശനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാകിസ്താന്‍ സന്ദര്‍ശനം പാകിസ്താന്‍ സൈന്യത്തിന്റേയും ഐഎസ്‌ഐയുടേയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സമാധാനം വേണ്ട

സമാധാനം വേണ്ട

ഇന്ത്യയും പാകിസ്താനും ഇടയില്‍ സമാധാന അന്തരീക്ഷം ഉടലെടുക്കുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് പാകിസ്താന്‍ സൈന്യവും ഐഎസ്‌ഐയും എന്നും സ്വീകരിച്ചിട്ടുള്ളത്.

മോദിയ്ക്ക് മറുപടി

മോദിയ്ക്ക് മറുപടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയിരുന്നു. വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയ്ക്ക് തീയ്യതി കൂടി തീരുമാനിച്ചതോടെയാണ് സൈന്യവും ഐഎസ്‌ഐയും ഭീകരാക്രമണത്തിന് പദ്ധതിയിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജനറല്‍ റഹീല്‍ ഷെരീഫ്

ജനറല്‍ റഹീല്‍ ഷെരീഫ്

ഇപ്പോഴത്തെ പാകിസ്താന്‍ സൈനിക മേധാവിയാണ് ജനറല്‍ റഹീല്‍ ഷെരീഫ്. അസ്ഥിരമായ പാക് സര്‍ക്കാരിനെ റഹീലിന്റെ നേതൃത്വത്തില്‍ അട്ടിമറിച്ചേയ്ക്കുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സമാധാനം തകര്‍ക്കുന്നത്

സമാധാനം തകര്‍ക്കുന്നത്

പാകിസ്താന്‍ സൈനിക മേധാവിയാണ് അതിര്‍ത്തിയിലെ സമാധാനം തകര്‍ക്കുന്നതില്‍ പ്രധാനിയെന്ന് ഇന്ത്യന്‍ സൈനിക മേധാവി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

 മസൂദിനെ പിടിച്ചാല്‍

മസൂദിനെ പിടിച്ചാല്‍

മൗലാന മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്ത് ശരിയായ നിയമ നടപടികളിലൂടെ മുന്നോട്ട് പോയാല്‍ കുടുങ്ങുക സൈനിക മേധാവിയും ഐഎസ്‌ഐയും ആയിരിയ്ക്കും. അതിനുള്ള സാഹചര്യം സൃഷ്ടിയ്ക്കാന്‍ സൈന്യം തയ്യാറാകുമോ എന്നാണ് ചോദ്യം.

ചൂടുവെള്ളത്തില്‍ വീണ പൂച്ച

ചൂടുവെള്ളത്തില്‍ വീണ പൂച്ച

ഒരിയ്ക്കല്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ചയാണ് നവാസ് ഷെരീഫ്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ വേണ്ടി മാത്രം സൈന്യത്തേയും ഐഎസ്‌ഐയേയും പിണക്കാന്‍ ഷെരീഫ് തയ്യാറാകുമോ എന്നതും ചോദ്യമാണ്.

 16 വര്‍ഷത്തെ പഴക്കം

16 വര്‍ഷത്തെ പഴക്കം

മസൂദ് അസ്ഹറിനെ ഇന്ത്യ സ്വതന്ത്രനാക്കിയ വര്‍ഷം തന്നെയാണ് നവാസ് ഷെരീഫിനെ പര്‍വേസ് മുഷാറഫ് സ്ഥാന ഭ്രഷ്ടനാക്കിയത് എന്ന ചരിത്രവും മറക്കാന്‍ കഴിയില്ല.

English summary
Masood Azhar's arrest: Pakistan may Face another Military Sabotage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X