Get Updates
Get notified of breaking news, exclusive insights, and must-see stories!

തട്ടമിടാന്‍ പറഞ്ഞവരോട് 'പോയി പണിനോക്കൂ' എന്ന് പറഞ്ഞ മുസ്ലീം സുന്ദരി, മിസ് ഇറ്റലി മത്സരാര്‍ഥി, കാണൂ

റോം: മിസ് ഇറ്റലി സൗന്ദര്യ മത്സരത്തില്‍ അവസാനഘട്ട പോരാട്ടത്തിനിറങ്ങുന്ന മുസ്ലീം പെണ്‍കുട്ടിയ്ക്ക് ഭീഷണി. ശരീരം തുറന്ന് കാട്ടുന്ന തരത്തിലുള്ള വസ്ത്രം ധരിയ്ക്കുന്നതിനും തട്ടമിടാത്തതിനും ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുമാണ് അഹ്ലാം ഇല്‍ ബ്രിനിസ് എന്ന് 20കാരിയ്ക്ക് ഭീഷണി നേരിടേണ്ടി വരുന്നത്. ജന്മം കൊണ്ട് മുസ്ലീമായതിനാലാണ് തനിയ്ക്ക് ഇത്തരം ഭീഷണികള്‍ നേരിടേണ്ടി വരുന്നതെന്ന് പെണ്‍കുട്ടി. സൗന്ദര്യ മത്സരത്തില്‍ വിജയിച്ചാല്‍ ഇറ്റലിയുടെ ആദ്യ മുസ്ലീം മിസ് ഇന്ത്യായി അഹ്ലാം മാറും.

ഭീഷണിപ്പെടുത്തുന്നവര്‍ക്ക് അഹ്ലാം നല്‍കുന്ന മറുപടിയാണ് ഏവരേയും ഞെട്ടിയ്ക്കുന്നത്. മത്സരത്തിന്റെ സെമി ഫൈനല്‍ റൗണ്ടിലെത്തിയിരിയ്ക്കുകയാണ് മൊറോക്കന്‍ വംശജയായ അഹ്ലാം. വര്‍ഷങ്ങളായി ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയവരാണ് അഹ്ലാമിന്റെ കുടുംബം

അഹ്ലാം

അഹ്ലാം

മിസ് ഇറ്റലി മത്സരത്തിന്റെ സെമി ഫൈനല്‍ റൗണ്ട് വരെ എത്തിയിരിയ്ക്കുകയാണ് അഹ്ലാം

വിമര്‍ശനം

വിമര്‍ശനം

മതത്തില്‍ നിന്ന് തന്നെ ഒട്ടേറെ വിമര്‍ശനങ്ങളാണ് അഹ്ലാം നേരിടുന്നത്. എന്നാല്‍ ഇതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണെന്നും അഹ്ലാം

 തട്ടമിട്ടൂടേ

തട്ടമിട്ടൂടേ

തട്ടമിടാനും ശരീരം പ്രദര്‍ശിപ്പിയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിയ്ക്ക രുതെന്നുമാണ് അഹ്ലാമിനെ ഭീഷണിപ്പെടുത്തുന്നത്.

മറുപടി

മറുപടി

ഭീഷണിപ്പെടുത്തുന്നവരോട് അഹ്ലാമിനുള്ള മറുപടി ഇതാണ്. മതവിശ്വാസം ഓരോരുത്തരുടേയും വ്യക്തി സ്വാതന്ത്ര്യമാണ്. അല്ലാതെ അടിച്ചേല്‍പ്പിയ്‌ക്കേണ്ടതല്ല. ഇപ്പോഴും യാഥാസ്ഥിതികരായി തുടരുന്നവരാണ് എന്നെ വിമര്‍ശിയ്ക്കുന്നത്. വളരെ ബഹുമാനത്തോടെ തന്നെ അവരോട് പറയട്ടേ എനിയ്ക്ക് നിങ്ങളുടെ പിന്തുണ ആവശ്യമില്ല എന്റെ കുടുംബവും വേണ്ടപ്പെട്ടവരുമെല്ലാം എന്നെ പിന്തുണയ്ക്കുന്നുണ്ട്-അഹ്ലാം പറയുന്നു

പേരില്‍ മാത്രം മുസ്ലീം

പേരില്‍ മാത്രം മുസ്ലീം

താന്‍ ഓരു അമുസ്ലീം ആണെന്നും ജന്മം കൊണ്ട് മാത്രം ഇസ്ലാം ആണെന്നും വിശ്വാസം കൊണ്ട് അങ്ങനെയല്ലെന്നും സുന്ദരി പറയുന്നു. അതേ സമയം താന്‍ മതത്തെ ബഹുമാനിയ്ക്കുന്നതായും അവര്‍ പറയുന്നു

വിജയിച്ചാല്‍

വിജയിച്ചാല്‍

മത്സരത്തില്‍ വിജയിച്ചാല്‍ മിസ് ഇറ്റലിയാകുന്ന ആദ്യ മുസ്ലീം പെണ്‍കുട്ടിയാകും അഹ്ലാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+