കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറില്ല; നടപടി സ്റ്റേ ചെയ്ത് ഡൊമനിക്ക കോടതി

Google Oneindia Malayalam News

ദില്ലി; പിഎൻബി വായ്പാ തട്ടിപ്പ് കേസിൽ പിടിയിലായ മുഖ്യ പ്രതി മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കത്തിന് തിരിച്ചടി. നടപടകൾ സ്റ്റേ ചെയ്ത് ഡൊമിനിക്ക കോടതി ഉത്തരവിറക്കി. ഇതോടെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് പകരം ചോക്സിയെ ആന്റിഗ്വിയിലേക്ക് കൊണ്ടുപോകും. അതേസമയം കേസ് ഇന്ന് വീണ്ടും പരിഗണിക്കും.

ചോക്സിയ്ക്കായി അദ്ദേഹത്തിന്റെ നിയമസംഘം കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തിരുന്നു. അദ്ദേഹത്തിന് നിയമപരമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും തുടക്കത്തിൽ അഭിഭാഷകരെ കാണാൻ അനുവദിച്ചില്ലെന്നും ഹർജിയിൽ അഭിഭാഷകർ ആരോപിച്ചു. നിലവിൽ ചോക്സി ഡൊമിനിക്ക പോലീസിന്റെ കസ്റ്റഡിയിലാണ്.

നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ചിത്രങ്ങൾ

mehul-choksi-1533279

ജോളി ഹാർബറിൽ വെച്ച് തന്നെ ആരൊക്കെയോ ചർന്ന് തട്ടിക്ക് പോകുകയായിരുന്നുവെന്ന് ചോക്സി പറഞ്ഞതായി ഡൊമിനിക്കയിലെ ചോക്സിയുടെ അഭിഭാഷകൻ പറഞ്ഞു. അദ്ദേഹത്തെ ക്രൂരമായി ആരൊക്കെയോ ചേർന്ന് മർദ്ദിച്ചിരുന്നു. കണ്ണൂകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മർദ്ദനമേറ്റത്തിന്റെ പാടുകൾ ഉണ്ടായിരുന്നു. ഇന്ത്യയ്ക്കാരാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നും അഭിഭാഷകൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കരീബിയൻ ദ്വീപായ ആന്‍റിഗ്വയിൽ നിന്ന് ചോക്സിയെ കാണാതായത്.പിന്നീട് ഇയാൾ ഡൊമിനിക്കയിൽ വെച്ച് പോലീസ് പിടിയിലായിരുന്നു. ചോക്സിയെ തിരിച്ചയക്കുമെന്ന് ഡൊമിനിക്ക അറിയിച്ചതായി ആന്‍റിഗ്വയുടെ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇനി നിങ്ങൾക്ക് വേണ്ടത് എന്റെ മരണമാണോ?; തനിക്കും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം തുടരുന്നുവെന്ന് സൂര്യഇനി നിങ്ങൾക്ക് വേണ്ടത് എന്റെ മരണമാണോ?; തനിക്കും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം തുടരുന്നുവെന്ന് സൂര്യ

Recommended Video

cmsvideo
Biden orders intelligence report on Covid origins within 90 days

കോണ്‍ഗ്രസില്‍ കളി മാറുന്നു, സുധാകരന്‍ വരും? രാജ്‌മോഹന്‍ ഉണ്ണിത്താനും ഒപ്പം, കെപിസിസിയില്‍ ട്വിസ്റ്റ്കോണ്‍ഗ്രസില്‍ കളി മാറുന്നു, സുധാകരന്‍ വരും? രാജ്‌മോഹന്‍ ഉണ്ണിത്താനും ഒപ്പം, കെപിസിസിയില്‍ ട്വിസ്റ്റ്

ലക്ഷദ്വീപില്‍ അസുഖ ബാധിതയ്ക്ക് എയര്‍ ആംബുലന്‍സില്ല, കോലം കത്തിച്ച യൂത്ത് കോണ്‍ഗ്രസുകാരും അറസ്റ്റില്‍ലക്ഷദ്വീപില്‍ അസുഖ ബാധിതയ്ക്ക് എയര്‍ ആംബുലന്‍സില്ല, കോലം കത്തിച്ച യൂത്ത് കോണ്‍ഗ്രസുകാരും അറസ്റ്റില്‍

English summary
Mehul Choksi will not be extradited to India; Dominica court stays proceedings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X