ഖത്തര്‍ രാജകുടുംബത്തില്‍ പൊട്ടിത്തെറി; രാജ്യം തകരുമെന്ന് മുന്നറിയിപ്പ്, അമീറിനെതിരേ പടയൊരുക്കം

 • Written By:
Subscribe to Oneindia Malayalam
cmsvideo
  സൗദിയുടെ ആരോപണങ്ങള്‍ ശരിയോ? ഖത്തർ രാജകുടുംബത്തില്‍ പൊട്ടിത്തെറി | Oneindia Malayalam

  ദോഹ: ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മില്‍ ഭിന്നത രൂക്ഷമായയിട്ട് മാസങ്ങളായി. സൗദി അറേബ്യയുടെ ആരോപണം ശരിവയ്ക്കുന്ന പ്രസ്താവനകള്‍ ഖത്തര്‍ രാജകുടുംബാംഗങ്ങള്‍ തന്നെ ഇറക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. രാജകുടംബത്തില്‍ ശക്തമായ ഭിന്നത ഉടലെടുത്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

  ഖത്തറിനെ തകര്‍ക്കാനുള്ള നീക്കമാണ് നിലവിലെ ഭരണകൂടം നടത്തുന്നതെന്ന് രാജകുടുംബാംഗമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ സുഹൈം ആരോപിച്ചു. അതിന് അദ്ദേഹം കൃത്യമായ കാരണങ്ങളും മുന്നോട്ട് വയ്ക്കുന്നു. ഗള്‍ഫ് മേഖലയിലെ പ്രബലരായ രണ്ട് ഗോത്രങ്ങളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശൈഖ് സുല്‍ത്താന്റെ വക്കുകള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു.

  ഖത്തര്‍ നശിക്കാന്‍ പോകുന്നു

  ഖത്തര്‍ നശിക്കാന്‍ പോകുന്നു

  ഖത്തര്‍ നശിക്കാന്‍ പോകുകയാണെന്നും ഖത്തറിനെ രക്ഷിക്കുകയാണ് ലക്ഷ്യമെന്നുമാണ് ശൈഖ് സുല്‍ത്താന്‍ പറയുന്നത്. ഖത്തറിന്റെ സ്ഥാപകരാണ് ഞങ്ങള്‍. രാജ്യം നശിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്നും ശൈഖ് സുല്‍ത്താന്‍ ഗോത്രങ്ങളുടെ യോഗത്തില്‍ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ വാക്കുകളെ പിന്തുണച്ച് യോഗത്തതില്‍ പലരും അഭിപ്രായം പ്രകടിപ്പിച്ചു.

  ഗോത്രയോഗം സൗദി അതിര്‍ത്തിയില്‍

  ഗോത്രയോഗം സൗദി അതിര്‍ത്തിയില്‍

  ബനീ ഹാജിര്‍, അല്‍ ഖഹ്തഅന്‍ ഗോത്രങ്ങളുടെ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് ശൈഖ് സുല്‍ത്താന്‍ ഇക്കാര്യം തുറന്നടിച്ചത്. സൗദി അറേബ്യയുടെ കിഴക്കുള്ള ഖത്തര്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തായിരുന്നു യോഗം. ഗള്‍ഫ് മേഖലയില്‍ വ്യാപിച്ചുകിടക്കുന്ന രണ്ടു ഗോത്രങ്ങളാണിത്.

  സുല്‍ത്താനെ പിന്തുണയ്ക്കുന്നവര്‍

  സുല്‍ത്താനെ പിന്തുണയ്ക്കുന്നവര്‍

  33 കാരനാണ് ശൈഖ് സുല്‍ത്താന്‍. ഖത്തര്‍ രാജകുടുംബത്തില്‍ അത്ര പ്രശസ്തനൊന്നുമല്ല ഇദ്ദേഹം. പക്ഷേ, സൗദി അറേബ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശൈഖ് സുല്‍ത്താന്റെ സമാനമായ അഭിപ്രായമുള്ളവര്‍ രാജകുടുംബത്തില്‍ വേറെയുമുണ്ട്.

  സൗദിയും സുല്‍ത്താനും പറയുന്നത്

  സൗദിയും സുല്‍ത്താനും പറയുന്നത്

  രാജ്യത്ത് ഇപ്പോഴുള്ള ഭരണകൂടം നിയമവിരുദ്ധമായതാണ്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ പിന്തുണ നല്‍കുന്നു. ഭീകര സംഘങ്ങള്‍ക്ക് പണം നല്‍കുന്നത് ഖത്തര്‍ ഭരണകൂടം അവസാനിപ്പിക്കണമെന്നും ശൈഖ് സുല്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യം തന്നെയാണ് സൗദിയും കൂട്ടരും മുന്നോട്ട് വയ്ക്കുന്നത്.

  ഖത്തറിനെ തങ്ങള്‍ രക്ഷിക്കും

  ഖത്തറിനെ തങ്ങള്‍ രക്ഷിക്കും

  ബനീ ഹാജിര്‍ ഗോത്രത്തിന്റെ നേതാവ് ഷാഫി ബിന്‍ നാസര്‍ അല്‍ ഹാജറാണ്. ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പൗരത്വം ഖത്തര്‍ റദ്ദാക്കിയിരുന്നു. ഷാഫി ബിന്‍ നാസറിനെ ആദരിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് ശൈഖ് സുല്‍ത്താന്റെ പ്രഖ്യാപനം. ഖത്തറിനെ തങ്ങള്‍ രക്ഷിക്കുമെന്നും അത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും സുല്‍ത്താന്‍ പറഞ്ഞു.

  സുല്‍ത്താന്റെ താമസം

  സുല്‍ത്താന്റെ താമസം

  സൗദി രാജാവ് സല്‍മാനെയും മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെയും പുകഴ്ത്തിയും ശൈഖ് സുല്‍ത്താന്‍ സംസാരിച്ചു. ശൈഖ് സുല്‍ത്താന്‍ നിലവില്‍ സൗദി അതിര്‍ത്തിയിലാണ് താമസിക്കുന്നതെന്ന് കരുതുന്നു. ഖത്തര്‍ ഭരണകൂടത്തിനെതിരേ ഇദ്ദേഹം ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.

  നിലപാടുകള്‍ ഇങ്ങനെയും

  നിലപാടുകള്‍ ഇങ്ങനെയും

  മറ്റ് അറബ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഖത്തര്‍ നിരന്തരം ഇടപെടുന്നുണ്ട്. അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഭീകരവാദികള്‍ക്ക് വളരാര്‍ ഖത്തര്‍ ഫണ്ട് നല്‍കുന്നുണ്ട്. ഈ പ്രവര്‍ത്തനം ഖത്തര്‍ അവസാനിപ്പിക്കണമെന്നും ശൈഖ് സുല്‍ത്താന്‍ ആവശ്യപ്പെട്ടു.

  ശൈഖ് അബ്ദുല്ലയ്‌ക്കൊപ്പം

  ശൈഖ് അബ്ദുല്ലയ്‌ക്കൊപ്പം

  നേരത്തെ ഖത്തര്‍ രാജകുടുംബത്തിലെ പ്രധാനിയായ ശൈഖ് അബ്ദുല്ല ബിന്‍ അലിയും സമാനമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇദ്ദേഹം സൗദിയിലെത്തി സൗദി നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ശൈഖ് അബ്ദുല്ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച വ്യക്തിയാണ് ശൈഖ് സുല്‍ത്താന്‍.

  ആസ്തി മരവിപ്പിച്ചു

  ആസ്തി മരവിപ്പിച്ചു

  ശൈഖ് അബ്ദുല്ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കാരണം കൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ ആസ്തി ഖത്തര്‍ ഭരണകൂടം മരവിപ്പിച്ചിരിക്കുകയാണ്. ശൈഖ് സുല്‍ത്താന്റെ കൊട്ടാരവും സര്‍ക്കാര്‍ കണ്ടുകെട്ടി. തുടര്‍ന്നാണ് അദ്ദേഹം അതിര്‍ത്തി പ്രദേശത്തേക്ക് നീങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

  സൗദി ചായ്‌വുള്ളവര്‍

  സൗദി ചായ്‌വുള്ളവര്‍

  സൗദിയുമായി ബന്ധം ശക്തമാക്കണമെന്ന് അഭിപ്രായമുള്ളവരാണ് ശൈഖ് അബ്ദുല്ലയും ശൈഖ് സുല്‍ത്താനും. ശൈഖ് അബ്ദുല്ലയുടെ സ്വത്തുക്കള്‍ ഖത്തര്‍ ഭരണകൂടം കഴിഞ്ഞാഴ്ചയാണ് പിടിച്ചെടുത്തത്. ഇദ്ദേഹം സൗദി രാജാവ് സല്‍മാനുമായി റിയാദില്‍ ചര്‍ച്ച നടത്തിയത് കഴിഞ്ഞ സപ്തംബറിലാണ്. ഇരുരാജ്യങ്ങളും തമ്മില്‍ ഭിന്നത രൂക്ഷമായപ്പോഴായിരുന്നു ഈ ചര്‍ച്ച. ഖത്തര്‍ ഭരണകൂടത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ശൈഖ് അബ്ദുല്ലയുടെ രഹസ്യയാത്ര.

  English summary
  Sheikh Sultan bin Suhaim, a member of the Qatari royal family, said that he intends to rescue his country before “it plunges into chaos”.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്