സെക്‌സ് ടോയ് വേണം; വനിത സെക്രട്ടറിയോട് മന്ത്രി, പാര്‍ലമെന്റിലും മീ ടു ഹാഷ് ടാഗ്

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: സിനിമ മേഖലയിലെയും മറ്റ് തൊഴിലിടങ്ങളിലെയും ലൈംഗിക ചൂഷണത്തെ കുറിച്ച് നിരവധി സ്ത്രീകളാണ് തറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ പാര്‍ലമെന്റിലും അത്തരം ചൂഷണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. അത്തകരം ആരോപമവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രിയുടെ വനിത സെക്രട്ടറി.

ആണവ പരീക്ഷണങ്ങൾക്ക് തൽക്കാലം വിട? ഉന്നിന്റെ മാറ്റത്തിനു പിന്നിൽ സ്ത്രീ, ചിത്രങ്ങൾ പുറത്ത്

ബ്രിട്ടനിലാണ് സംഭവം. ലൈംഗിക വിനോദത്തിനുള്ള കളിപ്പാട്ടം വാങ്ങിനല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടെന്നാണ് വനിത സെക്രട്ടറിയുടെ ആരോപണം. മന്ത്രി ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ആരോപണം ഉണ്ട്. രാജ്യാന്തര വ്യാപാര മന്ത്രിയായ മാര്‍ക് ഗാര്‍ണിയെക്കെതിരെയാണ് സെക്രട്ടറി കാരളിന്‍ എഡ്മണ്ട്‌സ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണത്തിനുത്തര വിട്ടിരിക്കുകയാണ് പ്രധാനമന്ത്രി തെരേസ മേ.

സംഭവം 2010ല്‍

സംഭവം 2010ല്‍

2010ലെ ക്രിസ്മസ്് സമയത്താണ് സംഭവം. മാര്‍ക്ക് ഗാര്‍നിയര്‍ ലണ്ടനില്‍ വച്ച് ലൈംഗിക വിനോദത്തിനുള്ള പാവ വാങ്ങാന്‍ സെക്രട്ടറിക്ക് പണം നല്‍കുകയായിരുന്നു.

 ഭാര്യയ്ക്കും മറ്റൊരു സ്ത്രീക്കും

ഭാര്യയ്ക്കും മറ്റൊരു സ്ത്രീക്കും

ഗാര്‍നിയറുടെ ഭാര്യയ്ക്കും കോണ്‍സ്റ്റിറ്റിയൂയെന്‍സി ഓഫീസിലെ മറ്റൊരു സ്ത്രീക്കുമാണ് ലൈംഗിക വിനോദത്തിനുള്ള പാവ. മന്ത്രി പറഞ്ഞതനുസരിച്ച് രണ്ട് വൈബ്രേറ്ററുകള്‍ വാങ്ങിയെന്നാണ് സെക്രട്ടറി പറയുന്നത്.

വാഹനത്തിനുള്ളില്‍

വാഹനത്തിനുള്ളില്‍

താന്‍ ഇത് വാങ്ങി വരുന്നതു വരെ മന്ത്രി കാറിനുളളില്‍ തന്നെ ഇരിക്കുകയായിരുന്നുവെന്നും കരോളിന്‍ പറയുന്നു. ്പ്രമുഖ പത്രത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍.

ലൈംഗിക ച്ചുവയോടെ

ലൈംഗിക ച്ചുവയോടെ

മന്ത്രി ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും സെക്രട്ടറിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. മറ്റുളളവര്‍ നോക്കി നില്‍ക്കുകയായിരുന്നപ്പോഴാണ് സംഭവം.

നിഷേധിക്കാതെ മന്ത്രി

നിഷേധിക്കാതെ മന്ത്രി

അതേസമയം മന്ത്രി ആരോപണങ്ങള്‍ ഒന്നും തന്നെ നിഷേധിച്ചിട്ടില്ല. സെക്‌സ് ടോയ് വാങ്ങാന്‍ പറഞ്ഞത് തമാശയായി കണ്ടാല്‍ മതിയെന്നാണ് മന്ത്രി പറയുന്നത്. ഒരു ടിവി ഷോയെപ്പറ്റി സംസാരിക്കുന്നതിനിടെയാണ് ലൈംഗികച്ചുവയോടെ സംസാരിച്ചതന്നും മന്ത്രി പറഞ്ഞു.

അന്വേഷണത്തിന് ഉത്തരവ്

അന്വേഷണത്തിന് ഉത്തരവ്

സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഓഫീസ് അറിയിച്ചു.

കൂടുതല്‍ പേര് രംഗത്ത്

കൂടുതല്‍ പേര് രംഗത്ത്

സ്വഭാവത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അനുശാസിച്ചിട്ടുള്ള മര്യാദ മന്ത്രി ലംഘിച്ചോ എന്നാകും പരിശോധിക്കുക. മാത്രമല്ല, ഗാര്‍നിയറിനെതിരെ കൂടുതല്‍ പേര്‍ രംഗത്തെത്തി.

ലൈംഗികാതിക്രമങ്ങള്‍ വച്ചു പൊറുപ്പിക്കില്ല

ലൈംഗികാതിക്രമങ്ങള്‍ വച്ചു പൊറുപ്പിക്കില്ല

സ്ത്രീകള്‍ക്കെതിരായ ഒരു തരത്തിലുള്ള ലൈംഗിക അതിക്രമങ്ങളും വച്ച് പൊറുപ്പിക്കില്ലെന്ന് തെരേസ മേ വ്യക്തമാക്കി. അത് രഷ്ട്രീയത്തിലും അങ്ങനെതന്നെയാണെന്ന് അവര്‍ വ്യക്തമാക്കി.

English summary
metoo hits parliament a british minister admits he made his secretary buy sex toys

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്