കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈഡന് ആശ്വാസം; യുഎസ് സെനറ്റിന്റെ നിയന്ത്രണം വീണ്ടും ഡെമോക്രാറ്റുകളിലേക്ക്‌

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇടക്കാല തിരഞ്ഞെടുപ്പില്‍ കഴിഞ്ഞദിവസം ഡെമോക്രാറ്റുകളെ സംബന്ധിച്ച് പ്രതീക്ഷയുടെ ദിവസമായിരുന്നു. ശനിയാഴ്ച യുഎസ് സെനറ്റിന്റെ നിയന്ത്രണം ജോ ബൈഡന്റെ ഡെമോക്രാറ്റുകള്‍ നിലനിര്‍ത്തി.

നെവാഡയിലെ ഡെമോക്രാറ്റിക് സെനറ്റര്‍ കാതറിന്‍ കോര്‍ട്ടെസ് മാസ്റ്റോ റിപ്പബ്ലിക്കന്‍ ആദം ലക്സാള്‍ട്ടിനെ പരാജയപ്പെടുത്തി വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും അവരുടെ പാര്‍ട്ടിയെ കടമ്പ കടക്കുകയും ചെയ്തതിന് പിന്നാലെയാണ് ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടായത്.

us new

ഖത്തര്‍ ലോകകപ്പിന് നാമക്കല്‍ അയച്ചത് 5 കോടി മുട്ടകള്‍; പക്ഷേ കേരളത്തിന് സാധിക്കില്ല; കാരണംഖത്തര്‍ ലോകകപ്പിന് നാമക്കല്‍ അയച്ചത് 5 കോടി മുട്ടകള്‍; പക്ഷേ കേരളത്തിന് സാധിക്കില്ല; കാരണം

'നന്ദി, നെവാഡ!' ഏറ്റവും ജനസംഖ്യയുള്ള രണ്ട് കൗണ്ടികളായ ക്ലാര്‍ക്കും വാഷോയും മെയില്‍-ഇന്‍ ബാലറ്റുകള്‍ എണ്ണുന്നത് പൂര്‍ത്തിയാക്കിയതിന് ശേഷം ശനിയാഴ്ച വൈകുന്നേരം കോര്‍ട്ടെസ് മാസ്റ്റോ ഒരു ട്വീറ്റില്‍ പറഞ്ഞു.

അരിസോനയില്‍ നിന്നുള്ള യുഎസ് സെനറ്റ് സീറ്റ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി മാര്‍ക്ക് കെല്ലി നിലനിര്‍ത്തി. നിര്‍ണായക മത്സരത്തില്‍ കെല്ലി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ബ്ലേക്ക് മാസ്റ്റേഴ്‌സിനെ പിന്തള്ളി..

100 അംഗങ്ങളാണ് സെനറ്റില്‍ ഉള്ളത്. പ്രസിഡന്റായ ശേഷം ജോ ബൈഡന്റെ ഭരണനയങ്ങളോടുള്ള ജനങ്ങളോടുള്ള പ്രതികരണം ഈ തിരഞ്ഞടുപ്പില്‍ വിലയിരുത്തപ്പെടും. അമേരിക്കയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതും ഇപ്പോഴും നേരിട്ടു കൊണ്ടിരിക്കുന്ന രൂക്ഷമായ പണപ്പെരുപ്പവുമായിരുന്നു ബൈഡനെതിരെയുള്ള പ്രധാന പ്രചരണ വിഷയങ്ങള്‍. ആദ്യം പിന്നോട്ടുപോയെങ്കിലും ഇപ്പോള്‍ മുന്നേറ്റമാണ് ഡെമോക്രാറ്റുകള്‍ നടത്തുന്നത്.

English summary
Mid term election:Joe biden democrats maintain Control of the senate, here is the complete details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X