Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈജിയന്‍ കടലില്‍ ബോട്ട് മുങ്ങി മുന്നൂറിലേറെ പേരെ കാണാതായി

ഏഥന്‍: ഗ്രീസില്‍ അഭയാര്‍ത്ഥികളുമായി പോയ ബോട്ട് ജൗജിയന്‍ കടലില്‍ മുങ്ങി. മുന്നൂറിലേറെ പേരെ കാണാതായി. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഇതുവരെ 250 ഓളം അഭയാര്‍ത്ഥികളെ രക്ഷപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കടലില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീര സംരക്ഷണ സേനയുടെ നാല് കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ഗ്രീസ് തീര സംരക്ഷണ സേന വക്താവ് നിക്കോസ് ലാഗ്കഡിയനോസ് പറഞ്ഞു.

Migrant

എഴുന്നൂറിലധികം അഭയാര്‍ത്ഥികളാണ് ബോട്ടില്‍ സഞ്ചരിച്ചത്. ഇവരില്‍ ഭൂരിഭാഗവും സിറിയന്‍ പൗരന്മാരാണ്. ഗ്രീസിലെ ക്രീറ്റ് ദ്വീപില്‍ നിന്നും 75 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് മുങ്ങിയത്. ഈ വര്‍ഷം ഇതുവരെ 2,500 അഭയാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്. പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ മരിച്ചതെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+